Friday, August 29, 2008

കഥാമത്സരത്തിന്റെ വോട്ടിംഗിനുള്ള അവസാന തീയതി നീട്ടി

കഥകള്‍ ഇനിയും ചേര്‍ക്കാനുള്ളതുകൊണ്ട് നല്ല കഥകള്‍ക്ക് വോട്ടുചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15-ലേക്ക് മാറ്റി. ഫലപ്രഖ്യാപനത്തിന്റെ തീയതി മാറ്റിയിട്ടില്ല. വിശദവിവരങ്ങള്‍ക്ക് ഈ പേജ് കാണുക.

150-ല്‍ അധികം കഥകള്‍ ഇതുവരെ വായനക്കാര്‍ക്ക് ലഭ്യമാണ്. എല്ലാ കഥകളും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കഥകള്‍ വായിച്ചും, കമന്റിട്ടും, ഇഷ്ടപ്പെട്ടെങ്കില്‍ വോട്ടുചെയ്തും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക. ഇതിനകം ഈ മത്സരം വെബ്ബിലെ മലയാളം വായനക്കാരുടെ ഇടയിലും ഓര്‍ക്കുട്ട് പോലെയുള്ള സാമൂഹിക-ശ്രംഗലകളിലും ജനപ്രീതി നേടിയിട്ടുണ്ടെന്ന് ഞങ്ങളുടെ ട്രാഫിക് കണക്കുകള്‍ കാണിക്കുന്നു.

സാഹിത്യ പരിഷത്ത് സെക്രട്ടറി ശ്രീ. എം.വി.ബെന്നി; കേരള സംഗീത-നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ് ശ്രീ. ടി.എം. ഏബ്രഹാം; പുഴ.കോമിന്റെ ചീഫ് എഡിറ്റര്‍ ശ്രീ. മോഹനവര്‍മ എന്നിവരടങ്ങിയ കമ്മറ്റിയാണ് വിജയികളെ നിശ്ചയിക്കുക. ശ്രീ. മോഹനവര്‍മയാണ് കമ്മറ്റിയുടെ ചെയര്‍മാന്‍.

കഥകളുടെ അടിയില്‍ കൊടുത്തിട്ടുള്ള, തൊരപ്പനിലേക്കുള്ള ഇമേജ് ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ തൊരപ്പനില്‍ പോയി നിങ്ങള്‍ക്കും കഥകള്‍ ചര്‍ച്ച ചെയ്യുകയും വോട്ടു ചെയ്യുകയും ആവാം.

കഥാമത്സരത്തിന്റെ ഗാജിറ്റ് ഉപയോഗിച്ച് ഏതു കഥകളാണ് വോട്ടിംഗില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് തത്സമയം അറിയാനും സാധിക്കും.

No comments: