Sunday, August 10, 2008

പുഴ.കോം കഥാമത്സരം - ഒരു ആത്മഹത്യാക്കുറിപ്പ്‌ മുന്നില്‍

പുഴ.കോം കഥാമത്സരത്തില്‍ ചേര്‍ത്തിട്ടുള്ള 60-ല്‍ അധികം കഥകള്‍ ഇപ്പോള്‍ ഓണ്‍‌ലൈനില്‍ ലഭ്യമാണ്. ഈ 5 കഥകളാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്:

ഒരു ആത്മഹത്യാക്കുറിപ്പ്‌ - 49 വോട്ടുകള്‍
നീറുന്ന നെരിപ്പോട് - 45 വോട്ടുകള്‍
ഇടവേള - 37 വോട്ടുകള്‍
മുന്നയുടെ പാവ - 31 വോട്ടുകള്‍
മയക്കുപെണ്ണുങ്ങള്‍ - 28 വോട്ടുകള്‍

150-ല്‍ അധികം കഥകള്‍ ഇനിയും ചേര്‍ക്കാനുണ്ട്. കഥകള്‍ എന്നും ചേര്‍ത്തുകൊണ്ടിരിക്കുന്നു. ഇവിടെ എല്ലാ കഥകളും കാണാം. ഇഷ്ടപ്പെട്ട കഥകള്‍ വോട്ടുചെയ്തും അഭിപ്രായങ്ങള്‍ ഇട്ടും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക. കഥയുടെ അവസാനം കൊടുത്തിട്ടുള്ള തൊരപ്പനിലേക്കുള്ള ലിങ്കില്‍ ക്ലിക്കുചെയ്താല്‍ തൊരപ്പനില്‍ എത്തി വോട്ടു ചെയ്യുകയും അഭിപ്രായം ഇടുകയും ചെയ്യാം.

തൊരപ്പനില്‍ കഥകളുടെ ലിസ്റ്റും കിട്ടിയ വോട്ടുകളും കാണണമെങ്കില്‍ താഴെകൊടുക്കുന്ന ലിങ്കുകള്‍ ഉപയോഗിക്കുക:
തിരഞ്ഞെടുത്ത വിഭാഗത്തിലുള്ള കഥകള്‍
പുതിയ കൃതികളുടെ വിഭാഗത്തിലുള്ള കഥകള്‍

5 comments:

പുഴ.കോം said...

ഒരു ആത്മഹത്യാക്കുറിപ്പ്‌ - 49 വോട്ടുകള്‍
നീറുന്ന നെരിപ്പോട് - 45 വോട്ടുകള്‍
ഇടവേള - 37 വോട്ടുകള്‍
മുന്നയുടെ പാവ - 31 വോട്ടുകള്‍
മയക്കുപെണ്ണുങ്ങള്‍ - 28 വോട്ടുകള്‍

chithrakaran ചിത്രകാരന്‍ said...

വോട്ടു ചെയ്തും, എസ്സ്.എമ്മ്.എസ്സ്.അയച്ചും കഥയുടെ ഗുണം പരീക്ഷിക്കാന്‍ ഇതെന്താ റിയാലിറ്റി ഷോയോ ?
പുഴയുടെ നിലവാരത്തിലൊരു ജഡ്ജിങ്ങ് നടത്തുക അതില്‍ മാത്രമേ ചിത്രകാരന്‍ യോജിക്കുന്നുള്ളു.
പുഴയുടെ മത്സരത്തില്‍ പുഴയുടെ നിലവാരം അറിയിക്കുക.
മറ്റുള്ളവയെല്ലാം ആളെക്കൂട്ടാനുള്ള പ്രചരണ തന്ത്രങ്ങള്‍. :)

ഞാന്‍ ഇരിങ്ങല്‍ said...

ചിത്രകാരന്‍ പറഞ്ഞതിനോട് 100% യോജിക്കുന്നു.
ആളെക്കൂട്ടാന്‍ പുഴ പല വഴികളും നോക്കുന്നുവെങ്കിലും നല്ല വായന നല്‍കിയാല്‍ ആളുകൂടും എന്ന് പുഴ മനസ്സിലാക്കാത്തതില്‍ സങ്കടമുണ്ട്;
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

പുഴ.കോം said...

ചിത്രകാരന്‍, ഇരിങ്ങല്‍:
3 കാരണങ്ങള്‍ കൊണ്ടാണ് ഇത്തവണ മത്സരം ഓണ്‍‌ലൈന്‍ ആക്കിയത്-
1. അയച്ചു കിട്ടുന്ന നൂറ് കണക്കിന് കഥകള്‍ സ്ക്രീന്‍ ചെയ്യുന്നവരല്ലാതെ ആരും കാണാറില്ല. അത്തരം കഥകള്‍, പ്രത്യേകിച്ചും offline ആയി വരുന്നവ, എല്ലാവര്‍ക്കും വായിക്കാനും എഴുത്തുകാര്‍ക്ക് ചെറിയൊരു അംഗീകാരം കിട്ടാനും ഈ രീതി ഇടയാക്കുമെന്നു കരുതുന്നു.

2. പുഴ.കോം ഒരു ഓണ്‍‌ലൈന്‍ മാഗസിനാണെങ്കിലും കഥാമത്സരം ഇതുവരെ offline ആയിട്ടാണ് നടത്തിയിരുന്നത്. മത്സരം ഓണ്‍‌ലൈന്‍ ആക്കണമെന്ന് ഇതിന്ന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പലരുടെയും ആഗ്രഹമായിരുന്നു. ഇപ്പോള്‍ അതിന്റെ സാങ്കേതികവിദ്യ ലഭ്യമായതുകൊണ്ട് ഇതൊരു പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നു.

3. നിങ്ങള്‍ പറഞ്ഞതുപോലെ തന്നെ പുതിയ എഴുത്തുകാരെയും വായനക്കാരെയും ആകര്‍ഷിക്കാന്‍ പുഴക്ക് പരസ്യം ആവശ്യമാണ്. ഓണ്‍‌ലൈന്‍ മലയാളി കമ്യൂണിറ്റിക്ക് കഥാമത്സരത്തില്‍ പങ്കെടുക്കുന്നത് (മത്സരിക്കാനും വായിക്കാനും) എളുപ്പമാക്കുകയും അതുവഴി അവരുടെ ഇടയില്‍ പുഴക്ക് പ്രചാരമുണ്ടാക്കുകയുമാണ് ഈ പുതിയ രീതിയുടെ ഉദ്ദേശം.

200-ല്‍ അധികം ഈ മത്സരത്തിനു വേണ്ടി പുഴയില്‍ പ്രസിദ്ധീകരിക്കും. പുതിയ കഥകളുടെ ഒരു വലിയ ശേഖരം തന്നെ ആയിരിക്കും അത്. വായനക്കാര്‍ നല്ല 20 കഥകള്‍ തന്നെ രണ്ടാം റൌണ്ടിലേക്ക് തിരഞ്ഞെടുക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സഹകരിക്കുമല്ലോ.

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ട എഡിറ്റര്‍,
പുഴയോടുള്ള സ്നേഹവും അതിന്‍റെ നിലവാരം നിലനിര്‍ത്തുന്നതിനും കൂടിയാണ് ഒരു കമന്‍റ് വഴി ശ്രമിച്ചത്.
താങ്കള്‍ക്ക് അറിയാവുന്നതാണ് സാങ്കേതിക വിദ്യയുടെ കുതിച്ചു കയറ്റം. ഒരാള്‍ക്ക് എങ്ങിനെ വേണമെങ്കിലും കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കാന്‍പറ്റുന്ന ഒരു രീതിയാണ് ഈ വോട്ടിങ്ങ് രീതി. കൂടുതല്‍ കമ്പ്യൂട്ടര്‍ സുഹൃത്തുക്കള്‍ വഴി വോട്ട് കിട്ടാവുന്നതേ ഉള്ളൂ. എന്നാല്‍ ഒരു കമ്പ്യൂട്ടറിലും അധികം വ്യാപരിക്കാന്‍ കഴിയാത്ത ഏറ്റവും നല്ല കഥ എഴുതാനറിയുന്ന ഒരാള്‍ കഥ അയച്ചു തന്നാല്‍ ആ കഥ ഏറ്റവും പിന്നിലായിപ്പോകും എന്നതില്‍ താങ്കള്‍ക്ക് സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. അങ്ങിനെ അത്തരം നല്ല കഥകളെ കൊല്ലുന്നതിന് ഈ രീതിയില്‍ സാധ്യത കൂടുതലാണ്. മാത്രമല്ല ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന കഥ നല്ല കഥ ആയിരിക്കണമെന്ന് നിര്‍ബന്ധവും ഇല്ല. അങ്ങിനെയെങ്കില്‍ നല്ല കഥ ഏത് എന്ന രീതിയില്‍ പക്വമല്ലാത്ത തരം തിരിവുകള്‍ ഓണ്‍ലൈന്‍ വായനക്കാരില്‍ എത്തിച്ചേരുകയും അത് കഥാ സാഹിത്യത്തിന് ശുഭകരമല്ലാത്തതായി ഭവിക്കുകയും ചെയ്യും എന്ന് ഞാന്‍ ഭയപ്പെടുന്നു.
താങ്കളുടെ മറുപടിയില്‍ ചിലത് നോക്കാം:

1. അയച്ചു കിട്ടുന്ന നൂറ് കണക്കിന് കഥകള്‍ സ്ക്രീന്‍ ചെയ്യുന്നവരല്ലാതെ ആരും കാണാറില്ല. അത്തരം കഥകള്‍, പ്രത്യേകിച്ചും offline ആയി വരുന്നവ, എല്ലാവര്‍ക്കും വായിക്കാനും എഴുത്തുകാര്‍ക്ക് ചെറിയൊരു അംഗീകാരം കിട്ടാനും ഈ രീതി ഇടയാക്കുമെന്നു കരുതുന്നു.

തീര്‍ച്ചയായും സ്ക്രീനിങ്ങ് ചെയ്യുന്ന കഥകള്‍ പ്രസിദ്ധീകരിക്കുന്നത് എഴുത്തുകാര്‍ക്ക് പ്രയോജനമാകും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ എന്തിനീ വോട്ട്. ഒരു ജഡ്ജിങ്ങ് പാനല്‍ ഉണ്ടാക്കി അതില്‍ നല്ല കഥ തിരഞ്ഞെടുത്ത് സമ്മാനം കൊടുത്താല്‍ അതല്ലേ കൂടുതല്‍ മനോഹരം. വായനക്കാര്‍ അതും ഇതും എല്ലാം വായിക്കട്ടെ. അങ്ങിനെ വരുമ്പോള്‍ വായനക്കാരന് പുഴയോട് കൂടുതല്‍ ബഹുമാനം തോന്നുകയേ ഉള്ളൂ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍