Thursday, March 1, 2007

ഇവിടെ ഇങ്ങനെയൊക്കെ - നിര്‍മ്മലയുടെ തുടര്‍ പംക്തികുഞ്ഞവധിയും കുറച്ചു ഭ്രാന്തന്‍ സ്വപ്നങ്ങളും
നിര്‍മ്മല


അവധിമുഴുവന്‍ അകത്തിരുന്നു തീര്‍ക്കാന്‍ കുട്ടികള്‍ തയ്യാറല്ല. മഞ്ഞും തണൂപ്പും മാറിയിട്ടില്ലാത്തതുകൊണ്ട്‌ പുറത്തുള്ള കളികളൊന്നും നടപ്പില്ല. പുതിയ സിനിമ കാണണം, ബോളിംഗിനും മറ്റു കളികള്‍ക്കും പോകണം.
പ്ലേഡിയം എന്നത്‌ ഇവിടുത്തെ കൗമാരത്തിന്റെ സ്വപ്നലോകമാണ്‌. ഒരു കെട്ടിടത്തിനകത്ത്‌ കാക്കത്തൊള്ളായിരം ഇലക്ര്ടോണിക്‌ ഗെയിമുകള്‍. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ക്കുവരെ രസിക്കുന്ന കളികളുണ്ട്‌. അകത്തു കടക്കുന്നതിനു മുന്‍പ്‌ നമുക്കു വേണ്ടത്ര പണമടച്ച്‌ പാസ്സുകള്‍ വാങ്ങാം. ക്രെഡിറ്റുകാര്‍ഡു പോലെയിരിക്കുന്ന ഇത്‌ ഗെയിം മിഷീനുകള്‍ വായിക്കും. ഓരോ കളിക്കും നിശ്ചിത പോയിന്റുകളുണ്ട്‌. കാര്‍ഡിലെ പോയിന്റുകള്‍ തീരുന്നതുവരെ കളിക്കാം.
ഉണ്ണിക്ക്‌ ഏറ്റവും ഇഷപ്പെട്ടത്‌ ഇന്‍ഡി കാര്‍ റെയ്സാണ്‌. ഏട്ടു പേര്‍ക്ക്‌ ഒരേ സമയം മത്സരിക്കാം. വളവുകളും തിരിവുകളും കടന്നുള്ള കാറോട്ടമത്സരം. ആദ്യത്തെ തവണ ഉണ്ണി ഒന്നാം സ്ഥാനത്തെത്തി. ഒരു ഹാംബര്‍ഗര്‍ സമ്മാനവുമായിക്കിട്ടിയതോടെ ഇന്‍ഡികാര്‍ ചാമ്പ്യന്‍ എന്നൊരു ഭാവം ഉണ്ണിമുഖത്ത്‌. നടപ്പിലും ഇരിപ്പിലുമൊക്കെ ഗിയറു മാറ്റുകയും സ്റ്റിയറിംഗു തിരിക്കുകയും ചെയ്യുന്നുണ്ട്‌. ഭാവനയുടെ ലോകം എത്ര സുന്ദരമാണ്‌!
(തുടര്‍ന്നു വായിക്കുക)


നിര്‍മ്മലയെക്കുറിച്ച്‌ ........ ജനിച്ചു വളര്‍ന്നത്‌ എറണാകുളത്തിനടുത്ത കളമശ്ശേരിയില്‍. കഴിഞ്ഞ 20 വര്‍ഷമായി കാനഡയില്‍ താമസിക്കുന്നു. 2001 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കാറുണ്ട്‌. നാളെ നാളത്തെ യാത്ര എന്ന കഥക്ക്‌ ഉത്സവിന്റെ കഥാമത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്‌.സുജാതയുടെ വീടുകള്‍ 2002-ലെ തകഴി പുരസ്ക്കാരം നേടി.പ്രഥമകഥാ സമാഹാരമായ ആദ്യത്തെ പ‌ത്തിന് പോഞ്ഞീക്കര റാഫി പ്രത്യേക പുരസ്ക്കാരം
ഒടുവില്‍ പ്രസിദ്ധീകരിച്ച കൃതികള്‍:

 • ഇവിടെ ഇങ്ങനെയൊക്കെ - പുഴ.കോമിലെ പുതിയ തുടര്‍ പംക്തി
 • കറിവേപ്പു പഠിപ്പിച്ചത്‌ - മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌
 • കൊടുക്കുന്നതിലേറെ എടുത്തുകൊണ്ട്‌ - മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്‌
 • വെണ്ടയ്ക്കതോരന്‍ - കലാകൌമുദി
 • അബുഗ്രായ്ബ്‌ -മൂന്നാമിടം
 • നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി - ഭാഷാപോഷിണി
 • വിതുമ്പുന്ന വൃക്ഷം - ദേശാഭിമാനി വിഷുപ്പതിപ്പ്‌
 • മനശാസ്ത്രജ്ഞനൊരു കത്ത്‌ - പച്ചമലയാളം
 • ചില തീരുമാനങ്ങള്‍ - മലയാളം വാരിക
 • നഷ്ടപ്പെടുവാന്‍..? - ദേശാഭിമാനി വാരിക

പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍:
 • ‍ആദ്യത്തെ പത്ത്‌
 • നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി

നിര്‍മ്മലയുടെ ബ്ലോഗ്‌ പേജുകള്‍: http://nirmalat.blogspot.com/

1 comment:

Anonymous said...

Most of her articles published in Puzha are about the petty issues of people who are living in the mid of all happiness; she might not know about the life of people who is finding it difficult to make both ends meet.

I would like to read articles about the common man's issue.