Wednesday, February 28, 2007

ശ്രീകൃഷ്‌ണദാസ്‌ മാത്തൂര്‍ എഴുതുന്ന പുതിയ കോളം - പ്രവാസപര്‍വ്വത്തിലെ ഫിനിക്സുകള്‍

ഒരു യാത്രയുടെ തുടക്കം

പ്രവാസജീവിതം അതിജീവനത്തിനായുള്ള നിരന്തരസമരമാണത്രെ. പ്രവാസം എന്ന ജീവിതാവസ്ഥ ലോകഭൂപടത്തിലൂടെയുള്ള മനുഷ്യന്റെ പലായനമാണ്‌. നിലനില്‍പിന്റെ അഭയാര്‍ത്ഥി തീരത്തിലേക്ക്‌ ഭാണ്ഡം മുറുക്കിയുള്ള യാത്ര. ശക്തമായ ഗൃഹാതുരത്വവും ജീവിതസമരവും ജയപരാജയങ്ങളും കൂടിച്ചേര്‍ന്ന സമ്മിശ്ര ജീവിതാനുഭവങ്ങളില്‍ തകര്‍ന്നവീഴാതെ ഭൂരിഭാഗവും ഒരു ഫിനിക ്സ്‌ പക്ഷിയെപ്പോലെ പറന്നുയരുന്നുണ്ട്‌. അന്യവല്‍ക്കരിക്കപ്പെട്ട ശിഷ്ടജീവിതത്തിന്റെ അവകാശികള്‍ കുറവാണ്‌ മിക്കവര്‍ക്കും. സ്വദേശവും പരദേശവും ഒരുപോലെ അന്യമാകുന്ന പ്രതിഭാസത്തില്‍ ഭാഷയ്ക്കും രൂപാന്തരങ്ങളും വകഭേദങ്ങളും ഉണ്ടാകുന്നുമുണ്ട്‌. മായം ചേര്‍ന്ന മലയാളവും, മായംചേര്‍ന്ന ഭക്ഷണപാനീയങ്ങള്‍ പോലെ നമുക്കു സുപരിചിതമാകുന്നതും പ്രവാസത്തിന്റെ പാര്‍ശ്വഫലങ്ങളത്രെ. സ്വാനുഭവങ്ങളുടെ വെളിച്ചത്തിലൂടെയാകട്ടെ, പ്രവാസ വിശേഷങ്ങളുടെ ഈ ഏട്‌ തുടങ്ങുന്നത്‌.
(തുടര്‍ന്നു വായിക്കുക)

1 comment:

Anonymous said...

A Strong writing. Dear mathoor, the continued saga of life, which I am curious to know.

Rajashekharan, Pathanamthitta