Wednesday, February 14, 2007

പുഴ.കോമിലെ കോളത്തില്‍ നിന്നും.......



ഇവിടെ ഇങ്ങനെയൊക്കെ - പ്രണയദിനത്തിന്റെ ഊഷ്മളത

നിര്‍മ്മല

മേഘസന്ദേശത്തിന്റേയും, ശാകുന്തളത്തിന്റേയും, പ്രണയത്തിന്റെ രക്തസാക്ഷിയായ രമണന്റേയും നാട്ടില്‍ നിന്നും വന്നിട്ടും മലയാളികള്‍ പൊതുവെ പ്രണയപ്രകടനങ്ങളോടു വിമുഖത കാണിക്കുന്നവരാണ്‌. ശങ്കകൂടാതെ വഴിയരികില്‍ വിസര്‍ജ്ജനം നടത്തിയാലും ഭാര്യയെ പരസ്യമായി സ്‌പര്‍ശിക്കുന്നത്‌ അപഹാസ്യമായി കരുതുന്നതാണു ഭാരതീയ ദര്‍ശനം എന്നൊരു തമാശ നിലവിലുണ്ട്‌. അടിമുടിയാനന്ദിപ്പിക്കുന്ന ഹൃദയത്തിന്റെ പുളകത്തെ നമുക്കു ഭയമാണോ? രതി മന്മഥന്മാരും രാധാകൃഷ്ണന്മാരും നമ്മുടെ പുരാണങ്ങളില്‍ ഉരുത്തിരിഞ്ഞതാണ്‌. രതിയെ കലയായും ശാസ്‌ത്രമായും പോറ്റിയ വാത്സ്യായനന്റെ പാരമ്പര്യമാണു ഭാരതത്തിന്റേത്‌. നമ്മുടെ സാഹിത്യത്തിലും സിനിമയിലും പ്രണയവും, കാമവും നിറഞ്ഞു നില്‍ക്കുമ്പോഴും നിത്യ ജീവിതത്തില്‍ അതിനെ ഗൂഢമാക്കുവാനാണ്‌ മലയാളിക്കിഷ്ടം. എന്നാല്‍ ഹൃദയത്തിലൂറുന്ന സ്‌നേഹത്തേക്കാളും കാമാസക്തിക്കു മുന്‍തൂക്കം കൊടുക്കുന്ന സംസ്‌കാരമാണ്‌ ഉത്തരയമേരിക്കയുടേത്‌.................

(തുടര്‍ന്നു വായിക്കുക.......)

No comments: