Wednesday, February 14, 2007

പുഴ.കോമിലെ പുതിയ കോളം "ഈന്തത്തണലില്‍ ഇത്തിരിനേരം"



ഈന്തത്തണലില്‍ ഇത്തിരിനേരം

ഗള്‍ഫ്‌ ജീവിതത്തിന്റെ ചൂടും ചൂരും വെളിപ്പെടുത്തുന്ന ജീവിതാനുഭവങ്ങള്‍

മമ്മു കണിയത്ത്‌


അറേബ്യന്‍ ജീവിതത്തിന്‌ ഒരുപാട്‌ നിറങ്ങളുണ്ട്‌. കണ്ണുനീരിന്റെയും പൊട്ടിച്ചിരികളുടെയും നിശബ്ദവിലാപങ്ങളുടേയും ക്രൂരമായ അനുഭവങ്ങളുടെയും നിറങ്ങള്‍ ഇവിടെ കാണാം. പ്രതീക്ഷയുടെ വന്‍ മാളികകള്‍ തീര്‍ത്ത്‌ ഗള്‍ഫിലെത്തുന്ന മലയാളിയെ കാത്തിരിക്കുന്നത്‌ ഇതിലേത്‌ നിറമെന്ന്‌ പറയുക വയ്യ. ദുരന്തങ്ങളുടെ തീവ്രാനുഭവങ്ങളിലൂടെ കടന്നുപോയ മലയാളികള്‍ ഈ ദേശത്ത്‌ ഏറെയാണ്‌. ഒട്ടേറെ ദുരന്താനുഭവങ്ങളിലൂടെ കടന്നുപോയ ഒരു പ്രവാസിയുടെ ഓര്‍മ്മക്കുറിപ്പുകളാണിവ. ഓരോ പ്രവാസിയും ഏതെങ്കിലും നിമിഷത്തില്‍ തൊട്ടറിഞ്ഞ ഒരനുഭവമെങ്കിലും ഇതിലുണ്ടാകാതിരിക്കില്ല...


ഇടയപുരാണം - ജീവിതാനുഭവത്തിന്റെ ഒന്നാം ഭാഗം


"ഉമ്മാടെ വയേറ്റെന്ന്‌ പോരുമ്പോ ആരും ഒന്നും പഠിച്ചിട്ടല്ല വരുന്ന"തെന്ന്‌ ഹിന്ദിയില്‍ തര്‍ജമ ചെയ്യാന്‍ സുലൈമാനോട്‌ പറയുകയാണയാള്‍ ചെയ്തത്‌. സാവധാനം എല്ലാം ശരിയാവുമെന്നും. എന്റെ വലതുകാല്‍ കുമ്പില്‍ ആടിന്റെ ഇടത്തെ പിന്‍കാല്‍ ഇറുക്കിപ്പിടിച്ച്‌ ഒറ്റക്കുവേണം പാല്‍ കറക്കാന്‍. എന്നേക്കാള്‍ ഇരട്ടി തൂക്കവും ആരോഗ്യവുമുള്ള ആടുകള്‍ ചിലപ്പോള്‍ എന്നെ വീഴ്ത്തും. അല്ലെങ്കിലെന്നേയും കൊണ്ട്‌ നീങ്ങും. ആരും കാണുന്നില്ലെന്നുറപ്പുവരുത്തി ചിലപ്പോള്‍ നല്ല വീക്കുവച്ചുകൊടുക്കും ഞാന്‍. മുകളിലെ ജനലിലൂടെ ഖാലിദിന്റെ മകള്‍ പത്തുപതിനാറു വയസുകാരി 'നൂറി' ഈ കറവ കണ്ടു ചിരിക്കുന്നുണ്ടാകും - ആട്ടിന്‍ പറ്റത്തിനിടയില്‍ ആണേത്‌, പെണ്ണേതെന്നു കണ്ടെത്താന്‍ പോലും ഞാന്‍ വിഷമിക്കുമ്പോള്‍.


No comments: