Saturday, February 10, 2007

പുഴ ഡോട്ട്‌ കോം ചെറുകഥാമത്സര വിജയികള്‍

പുഴ ഡോട്ട്‌ കോമിന്റെ 2006 ചെറുകഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.


രോഷ്‌നി സ്വപ്നയുടെ 'അത്ഭുത ലോകത്തെ ആലീസ്‌' എന്ന കഥ ഒന്നാം സ്ഥാനത്തിനര്‍ഹമായി. ഇരിങ്ങാലക്കുട സ്വദേശിനിയായ രോഷ്‌നി, തൃശൂര്‍ സെന്റ്‌ അലോഷ്യസ്‌ കോളേജിലെ മലയാളം അദ്ധ്യാപികയും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ത്ഥിനിയുമാണ്‌.


ചന്ദ്രശേഖര്‍ നാരായണന്റെ 'ആള്‍ദൈവങ്ങളുടെ മരണം' രണ്ടാം സ്ഥാനത്തിന്‌ അര്‍ഹമായി. തൃശൂരിലെ അരിമ്പൂര്‍ സ്വദേശിയായ ചന്ദ്രശേഖര്‍, തൃശൂര്‍ ജില്ലാ കോടതിയിലെ അഭിഭാഷകനാണ്‌.ഒന്നാം സമ്മാനാര്‍ഹമായ കഥയ്‌ക്ക്‌ 5000 രൂപയും പ്രശസ്തിപത്രവും, രണ്ടാം സമ്മാനാര്‍ഹമായ കഥയ്‌ക്ക്‌ 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും.കെ.എല്‍. മോഹനവര്‍മ്മ, കെ. കണ്ണന്‍, കെ.സി. സുബിന്‍ എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മറ്റിയാണ്‌ വിജയികളെ തിരഞ്ഞെടുത്തത്‌.


437 കഥകളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.അവസാന റൗണ്ടിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട മികച്ച മറ്റു കഥകള്‍ഃ-


01. ഓര്‍മ്മയുടെ വാല്‍നക്ഷത്രം - പി. കൃഷ്ണനുണ്ണി

02. കലിംഗത്തുപ്പരണി - സുധീരന്‍ എം. എസ്‌

03. ഡബ്‌ള്യു. ഡബ്‌ള്യു. ഡബ്‌ള്യു. ലൈബ്രറിയന്‍ ബ്ലോഗ്‌സ്‌പോട്ട്‌.കോം. - പി. കെ. സുധി

04. സെല്‍ഫ്‌ റിയലൈസേഷന്‍ - ശകുന്തള. സി.

05. റപ്പണി - മഹേന്ദര്‍. ഐ.

06. പൂമ്പാറ്റകളുടെ വീട്‌ - സതീഷ്‌. കെ. സതീഷ്‌

07. ചരക്ക്‌ - ബിജു. സി. പി.

08. ജീവിതസമരം - സി. ഗണേഷ്‌

09. ക്യൂ - ഉല്ലാസ്‌ സുകുമാരന്‍

10. ആനമേല്‍കുന്ന്‌ ഒരോര്‍മ്മക്കുറിപ്പ്‌ - ശ്രീകണ്‌ഠന്‍ കരിക്കകം

11. ഒഴിവ്‌ - കനക രാഘവന്‍

12. ഹൃദയത്തിലേയ്‌ക്കു തുറക്കുന്ന വാതില്‍ - ഐസക്‌ ഈപ്പന്‍


കഥകള്‍ പുഴ.കൊമില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.

2 comments:

ശാലിനി said...

രോഷ്‌നി സ്വപ്നയുടെ 'അത്ഭുത ലോകത്തെ ആലീസ്‌' - ഗ്ര്യഹലക്ഷ്മിയില്‍ വന്ന കഥയല്ലേ, അത് നല്ല കഥയായിരുന്നു.

ഇട്ടിമാളു അഗ്നിമിത്ര said...

ആലീസിന്റെ കഥ നല്ലതാ.. ഞാനും വായിച്ചിരുന്നു..