Monday, February 5, 2007

പുഴ.കോമില്‍ ഈയാഴ്ച



പുഴ.കോമിലെ കോളങ്ങളില്‍ നിന്നും.......

നിര്‍മ്മല

മഞ്ഞിന്‌ ഒരു മാസ്‌മരിക സൗന്ദര്യമുണ്ട്‌. മഞ്ഞു മൂടിയ ഇലയില്ലാ മരങ്ങള്‍ക്കും ചെടികള്‍ക്കും പ്രത്യേക ഭംഗിയാണ്‌. ചില മരക്കൊമ്പുകള്‍ വെളുപ്പുമൂടി വധുവിനെപ്പോലെ തലകുനിച്ചു നില്‍ക്കുന്നതു കാണാം.....

മരവിപ്പിക്കുന്ന തണുപ്പിലും ചിലപ്പോള്‍ ആകാശം തെളിഞ്ഞിരിക്കും. മനസ്സിനെ സാന്ത്വനപ്പെടുത്തുന്ന നീലിമയില്‍ ചിതറുന്ന മേഘങ്ങള്‍. ഈ തണുപ്പില്‍ എനിക്കൊരു പങ്കുമില്ലെന്നൊരു തണുപ്പന്‍ മട്ടാണ്‌ ആകാശത്തിനപ്പോള്‍.....




പുഴ.കോമിലെ പുതിയ കഥ


തലതിരിഞ്ഞ ലോകത്തിന്റെ മലമുകളിലെ സൂക്ഷിപ്പുകാരനാണ്‌ അണ്ണാബാബു. അണ്ണാബാബുവിന്റെ തലയ്ക്കുമീതെ കറുത്ത ആകാശവും നരച്ച സൂര്യനും വെളുത്ത ചന്ദ്രനും പിടക്കുന്ന നക്ഷങ്ങളും മാത്രമേയുള്ളൂ. കാലിനു ചുവടെയാവട്ടെ തട്ടാഞ്ചേരി മലയും അതിന്റെ നാല്‌ ദിശയിലുള്ള താഴ്‌വാരങ്ങളും.

തട്ടാഞ്ചേരി മലയുടെ മുകളില്‍ നിന്നാല്‍ അണ്ണാബാബുവിന്‌ ഒരു ഭാവമുണ്ട്‌. ഞാനാണ്‌ ലോകത്തിന്റെ കാവല്‍ക്കാരന്‍ എന്ന തോന്നല്‍. ഏദന്‍തോട്ടത്തിന്റെ കാവല്‍ക്കാരനായ ദൈവത്തെപ്പോലെ അണ്ണാബാബു എപ്പോഴും താഴ്‌വരയെ നോക്കിനില്‍ക്കും. തട്ടാഞ്ചേരിമലയുടെ നാല്‌ ദിക്കുകളെയും. ദിക്ക്‌ ഒഴിഞ്ഞ്‌ പോവുന്ന മേഘങ്ങളെ കാണുമ്പോള്‍ അണ്ണാബാബുവിന്‌ ചിരിവരും. തന്നെ പേടിച്ച്‌ മേഘങ്ങള്‍ പാഞ്ഞോടുന്നു. തട്ടാഞ്ചേരി മലയുടെ മൂക്കിനേയും തന്നേയും മുട്ടിയുരുമ്മി പോകുന്ന മേഘങ്ങളെ കൈവീശി ഓടിക്കലാണ്‌ അണ്ണാബാബുവിന്റെ പ്രധാനപണി. മേഘങ്ങള്‍ വെറും പുകയാണെന്നും പുക വെറും ആത്മാവാണെന്നും ആത്മാവ്‌ പഞ്ചഭൂതങ്ങളാണെന്നും പഞ്ചഭൂതങ്ങള്‍ സത്യമാണെന്നും സത്യം ദൈവമാണെന്നും ദൈവം പ്രപഞ്ചമാണെന്നും പ്രപഞ്ചം നന്‍മയാണെന്നും നന്മയുടെ രൂപം കാണാന്‍ കഴിയാത്തതാണെന്നും അണ്ണാബാബുവിന്‌ പറഞ്ഞുകൊടുത്തത്‌ തട്ടാഞ്ചേരി മലയുടെ മുകളിലേയ്‌ക്ക്‌ വരുന്ന വിശുദ്ധന്‍മാരായിരുന്നു.....

3 comments:

Unknown said...

പുഴ എഡിറ്റര്‍ക്ക്,
തുടര്‍ന്ന് വായിക്കാനുള്ള ലിങ്കില്‍ ക്ലിക്കിയപ്പോഴാണ്‍ അത് യൂണികോഡ് അല്ല എന്ന് മനസിലായത് :( പുഴ ഓണ്‍ലൈന്‍ മാഗസിന്‍ എന്തു കൊണ്ടാണ്‍ ഇനിയും യൂണികോഡ് സ്വീകരിക്കാത്തത്? ലേഖനങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ വായിക്കാനും, സേര്‍ച്ച് ചെയ്യാനും അതല്ലേ എളുപ്പം?

പുഴ.കോം said...

പുഴ.കോമും "unicode"-ലേക്കുള്ള മാറ്റവും

കുഞ്ഞന്‍സിന്റെ കമെന്റിനു നന്ദി!

പുഴ അടുത്തുതന്നെ unicode ഉപയോഗിച്ചു തുടങ്ങും. വായനക്കാര്‍ അതുവരെ സദയം ക്ഷമിക്കുക!

പുഴ.കോം എഡിറ്റര്‍

Anonymous said...

നന്ദി!