
വെബ് ലോകം/യാഹു യുണികോഡ് മലയാളത്തില്‍ ഇറങ്ങിയിരിക്കുന്നു. ഗൂഗിളിനെ ഓര്‍പ്പിക്കുന്ന, ലളിതമായ ലെഔട്ടും കുറെ ഉള്ളടക്കവുമായി സൈറ്റ് കാണാന്‍ ആകെ ഒരു ചന്തമുണ്ട്.
പക്ഷെ, ഒരു കുഴപ്പം: ഉള്ളടക്കം കുറച്ചൊക്കെ പലയിടത്തുനിന്നും അടിച്ചുമാറ്റിയതാണെന്നു തോന്നുന്നു. തിരക്കില്‍ എളുപ്പപ്പണി ചെയ്തതാണോ, അതോ മള്‍ട്ടിനാഷണലാണെന്നതിന്റെ ധാര്‍ഷ്ട്യം കാണിക്കുന്നതാണോയെന്ന് വ്യക്തമല്ല. ഏറ്റവും വിചിത്രമായ സംഗതി, പല ആര്‍ട്ടിക്കിളിലും അതിന്റെ കര്‍ത്താവിന്റെ പേരോ, അതെവിടെ നിന്ന് എടുത്തോ എന്നോ കൊടുത്തിട്ടില്ല എന്നതാണ്.
ഒരു കവിത പുഴയില്‍ നിന്നും എടുത്തിട്ടുണ്ട്. പുഴയില്‍ വന്ന കവിതയുടെയും, യാഹുവില്‍ അത് പുനപ്രസിദ്ധീകരിച്ചിട്ടുള്ളതിന്റെയും സ്ക്രീന്‍ ഷോട്ടുകളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. കവിയോട് അന്വേഷിച്ചു; അദ്ദേഹം ഇതിന്നെക്കുറിച്ചൊന്നും അറിഞ്ഞിട്ടില്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ മറ്റൊരു സുഹൃത്തിന്റെ കൃതിയും (പുഴയില്‍ നിന്നല്ല) ഇങ്ങനെ എടുത്തിട്ടിട്ടുണ്ട്. പുഴയില്‍ സ്ഥിരമായി എഴുതുന്ന ആര്യ അല്‍ഫോന്‍സിന്റെ “മ്യാവൂ.. മ്യാവൂ” എന്ന കവിത. ആര്യയെയും യാഹു അനുവാദത്തിന് സമീപിച്ചിട്ടില്ല എന്ന് അവര്‍ പറയുന്നു. യുണിക്കോഡൊന്നും ഉപയോഗിക്കാത്ത അവരുടെ പ്രസാധകര്‍ ഇതേക്കുറിച്ചറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കുമോ ആവോ :-)
മറ്റൊരു രസകരമായ സംഗതി, വെബ് ലോകത്തിന്റെ ഒരു പ്രധാനപ്പെട്ടയാള്‍, പുഴ പ്രിന്റ് മാഗസിനില്‍ മലയാളം ബ്ലോഗുകളില്‍ നിന്ന് പേരും url-ഉം എല്ലാം സഹിതം കുറെ ഭാഗങ്ങള്‍ എടുത്തിട്ടപ്പോള്‍ പറ്റിയ ഒരു പിഴവിന്ന് ഒരു ബൂലോഗചര്‍ച്ചയില്‍ ഞങ്ങളെ മുട്ടുമടക്കിക്കുവാന്‍ നടന്നയാളാണ്. സ്വന്തം ടീം ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമാണോയെന്ന് നോക്കിയിട്ട് പുഴയിലെ കരടെടുക്കാന്‍ വന്നാല്‍ മതിയായിരുന്നു.
മലയാളം ഇന്റര്‍നെറ്റില്‍ വളരുന്നതു കാണാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളു. പുഴയില്‍ വരുന്ന നല്ല കൃതികള്‍ പലയിടങ്ങളിലും ഞങ്ങളുടെ അനുവാദത്തോടെ പുനപ്രസിദ്ധീകരിക്കാറുണ്ട്. പക്ഷേ, മലയാളത്തെ വെബ് ലോകം/യാഹു ഇങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ ചെറിയ സന്ദേഹമുണ്ട്. അവര്‍ക്ക് ഞങ്ങള്‍ പൈസ ചിലവാക്കി ഉണ്ടാക്കിയെടുത്ത കണ്ടന്റ് വെറുതെ കൊടുക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നുമില്ല. പണ്ട് കാര്‍ഗില്‍ മഞ്ഞളും ആര്യവേപ്പുമൊക്കെ അടിച്ചെടുക്കാനാണ് അമേരിക്കയില്‍ നിന്ന് വന്നത്; കാലം മാറുമ്പോള്‍ അത് കഥയും കവിതയും ആയേക്കുമെന്നു മാത്രം. അതോ, നോണ്‍-യുണികോഡില്‍ വന്നത് യുണികോഡിലാക്കി യാഹു value addition നടത്തുന്നതാണോ?
This is weird. യാഹുവിനെ ഔദ്യോഗികമായി ഞങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. അതിന്നപ്പുറം ഈ പ്രശ്നം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഞങ്ങള്‍ക്ക് സമയമോ താല്‍പ്പര്യമോ ഇല്ല. പക്ഷേ, വായനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയണമെന്നുണ്ട്.
19 comments:
യാഹു മലയാളം ആരോടും ചോദിക്കാതെ കൃതികള്‍ പലയിടത്തു നിന്നും എടുത്തിട്ടാണ് ഇറങ്ങിയിരിക്കുന്നത്. പുഴയില്‍ നിന്നും മീന്‍ പിടിച്ചിട്ടുണ്ട്.
യാഹൂവിന്റെ മലയാളം സംരംഭം സ്വാഗതാര്‍ഹം തന്നെയാണ്‍്. സാഹിത്യ രംഗത്ത് കൂടുതല്‍ എഴുത്തുകാര്‍ ഇന്റര്‍നെറ്റ് മീഡിയത്തിനെ അംഗീകരിക്കാന്‍ ഇത് വളരെ അധികം സഹായിക്കും എന്നതിന് ഒരു സംശയ്‌വും വേണ്ട. പുഴ.കൊം എപ്പൊഴും എഴുതി തുടങ്ങിയവരെ പ്രോത്സഹിപ്പിക്കുന്ന ഒരു സംരംഭമായതിനാല്‍, ഞങ്ങളിലുടെ ഒരു ചെറു കവിക്ക് കുറച്ചധികം ശ്രദ്ധ കിട്ടുന്നതില്‍ സന്തോഷമേയുള്ളു. ചെറിയ തുകയാണെങ്കിലും, എല്ലാത്തിനും തന്നെ പ്രതിഫലം കൊടുത്താണ് പുഴ.കൊം പബ്ലിഷിങ് അവകാശം വാങ്ങുന്നത്. ബഹുരാഷ്ട്ര വമ്പനായ, പകര്‍പ്പവകാശ നിയമങ്ങള്‍ അരച്ചു കലക്കിക്കുടിച്ച് യാഹൂ ഇത് എന്തിനുള്ള പുറപ്പാടാണാവോ.
വിശദാംശങ്ങള്‍ക്ക് ഈ പോസ്റ്റ് വായിക്കുക...
"യാഹു മലയാളം ആരോടും ചോദിക്കാതെ കൃതികള്‍ പലയിടത്തു നിന്നും എടുത്തിട്ടാണ് ഇറങ്ങിയിരിക്കുന്നത്. പുഴയില്‍ നിന്നും മീന്‍ പിടിച്ചിട്ടുണ്ട്".
ഒരു പഴമൊഴി ഓര്‍മ്മവരുന്നു:
“പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും”
യാഹൂവിന്റെ സംരംഭം നന്നായി. എന്നാല്‍ കട്ടെഴുതിയ മുതലിന് പകര്‍പ്പവകാശ നിയമം ബാധമാണെന്ന ഡിസ്കൈമളെയും കൂടെ കൂട്ടേണ്ടതില്ലായിരുന്നു.
പുഴ മാത്രം പരാതി കൊടുത്തതുകൊണ്ടായില്ലല്ലോ, ബ്ലോഗ്ഗു പോയ ബ്ലോഗന്മാരും യാഹൂവിനു പ്രതിഷേധക്കുറിപ്പ് അയച്ച് മാപ്പും അവരുടെ പോര്‍ട്ടലില്‍ നിന്നും മായിപ്പും ആവശ്യപ്പെടുക.
പ്രതിഷേധം ഉയരട്ടെ.. ആരുടേതൊക്കെയാണ് അടിച്ചുമാറ്റിയത്?? സു വിന്റേതുണ്ടോ????
പുഴമാത്രമല്ല. പാചകത്തില്‍ നളപാചകത്തിലെ പല ഐറ്റംസും. യാഹൂ പൊക്കി. താഴെ http://in.docs.yahoo.com/info/copyright/copyright.html ഇതും ഇട്ടു. നാളെ കൊടകരപുരണവും അവര്‍ എഴുതി ലേബലൊട്ടിക്കും. വിശാലന്‍ ‘ക്യാ ഹൂ’ എന്ന് തലയില്‍ കൈ വെച്ച് നില്‍ക്കുന്നത് കാണേണ്ടിയും വരും. പ്രതിഷേധിക്കുക..
ഒന്ന് മാപ്പ് കൊടുക്കുന്നത് കൊന്ട് കുഴപ്പമില്ലെന്ന് തോന്നുന്നു... യാഹൂവിലൂടെ നമ്മുടെ ഭാഷ കുറച്ച് കൂടി നിവര്‍ ന്ന് നില്ക്കുകയാണെങ്കില്‍ എന്താ കുഴപ്പം ?
പ്രിയ പുഴ.കോം
വളരെ നന്നായി ഇത് പോസ്റ്റിയത്. ഇതിനെതിരെ വളരെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഇത് മിക്കവാറും അവരുടെ ബാംഗ്ലൂര്‍ ഓഫീസില്‍ നടന്ന വിക്രിയകളാകാനേ സാധ്യതയുള്ളൂ. അവരുടെ കോപ്പിറൈറ്റ് ഇന്‍ഫ്രിഞ്ച്മെന്റ് ഡോക്യുമെന്റില്‍ പറയുന്ന പ്രകാരം തന്നെ ദയവായി പ്രതികരിക്കുക.
http://in.docs.yahoo.com/info/copyright/copyright.html
മിനിമം 500$-2000$ ആണ് കോപ്പിറൈറ്റ് ഇന്‍ഫ്രിഞ്ചമെന്റ് ഫൈന്‍. യാഹൂന്റെ സെര്‍വറുകള്‍ ഇവിടെയായിരിക്കുമല്ലൊ..:)
qw_er_ty
വെറുതേ ഒന്നോടിച്ചു നോക്കിയപ്പോള്‍ ബ്ലോഗില്‍ കണ്ട പല രചനകളും യാഹൂവിലും പ്രത്യക്ഷപ്പെട്ടതായി കാണാന്‍ കഴിഞ്ഞു. ലോനപ്പനും രവിശങ്കറും അനുവാദം കൊടുത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ സാഹിത്യത്തിലല്ലാതെയുള്ള പല സൃഷ്ടികള്‍ക്കും ക്രെഡിറ്റ് പോലും നല്‍കിയിട്ടില്ല.
പുഴയുടെ പ്രതിഷേധത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നു.
പുഴയുടെ പ്രതിഷേധം അവസരോചിതം.
പുഴ ഒരു പ്രസിദ്ധീകരണ മാധ്യമം എന്ന നിലയിലും വാണിജ്യപരമായി നീങ്ങുന്നതിനാലും യഹൂ മലയാളം ചെയ്തത് പകര്‍പ്പവകാശ ലംഘനം തന്നെ.
പുഴയ്ക്ക് മറുപടി കിട്ടിയെങ്കില്‍ അതും ഇവിടെ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരിക്കല്‍ കൂടി പിന്തുണ പ്രഖ്യാപിക്കുന്നു.
ഇഞ്ചി - പിന്തുണക്ക് നന്ദി. നിങ്ങള്‍ കമന്റിലിട്ട url-ലെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് പ്രതികരിച്ചിട്ടുള്ളത്. ഇന്ത്യയിലെ അവരുടെ ഓഫീസിലും ഇക്കാര്യം അറിയിച്ചിരുന്നു.
പുഴയില്‍ നിന്ന് എടുത്തിരുന്ന കൃതി ഇപ്പോള്‍ യാഹൂവില്‍ കാണുന്നില്ല. മൂപ്പന്മാര്‍ പറഞ്ഞിട്ടാണോ, അതോ ഈ ബ്ലോഗ് കണ്ടിട്ടാണോ അങ്ങനെ ചെയ്തതെന്നറിയില്ല.
ബ്ലോഗുകളില്‍ നിന്ന് ഇത്രയധികം മാറ്റര്‍ എടുത്തിരുന്നെന്ന് അറിയില്ലായിരുന്നു. “മൂന്നാമിട”ത്തില്‍ നിന്ന് എടുത്തിട്ടുള്ളതായി മനസ്സിലായിരുന്നു.
ഇതിന് അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണമുണ്ടായാല്‍, ഇവിടെ കമന്റിടുന്നതായിരിക്കും.
ഇതുപോലെ എത്ര അടുക്കളയില്‍ ഈ പൂച്ച കയറുന്നുണ്ടെന്ന് ആര്‍ക്കറിയാം? സ്വന്തം സൃഷ്ടി ഒരു കോര്‍പറേറ്റ് കള്ളന്‍ അടിച്ചുമാറ്റുന്നത് കണ്ട് ഞെട്ടി നില്‍കുന്ന സഹജീവില്കള്‍ക്ക് പിന്തുണന്നല്‍കുക എന്നത് ബ്ലോഗ് എഴുതുന്ന എല്ലാവരുടേയും ബാധ്യതയാണ്. പകര്‍പ്പവകാശം സ്വന്തം നെറ്റിയില്‍ എഴുതിയൊട്ടിച്ചിരിക്കുന്ന യാഹൂ തന്നെ വേലി വിളവുതിന്നുന്ന സമീപനം കാട്ടിയാല്‍? പ്രതികരിക്കുക ഐക്യദാര്‍ഡ്ഡ്യം പ്രഖ്യാപിക്കുക! പ്രതിഷേധിക്കാന്‍ വേണ്ടി ചെയ്തതാണെന്നോര്‍ത്ത് ദയവായി ഈ ലിങ്ക് ഇവിടെ കൊടുത്തതില്‍ അലോഹ്യം തോന്നരുതെന്ന് പുഴയോട് അപേക്ഷിക്കുന്നു. ഇത് ഒട്ടും ശരിയായില്ലെന്ന് തോന്നിയാല്‍ ഈ കമന്റ് മായിച്ചുകളയാന്‍ അഭ്യര്‍ഥിക്കുന്നു.
http://pinthuna.blogspot.com/2007/02/blog-post.html
"മുന്നറിയിപ്പ്: ഈകരിങ്കണ്ടനെ സൂക്ഷിക്കുക!"
ഞാനിത് മലയാളം മനസ്സിലാവാത്തയാളുകള്‍ക്ക് വേണ്ടി ഇംഗ്ലീഷില്‍ പോസ്റ്റിയിട്ടുണ്ട്. താങ്കളുടെ പോസ്റ്റും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്
http://myinjimanga.blogspot.com
qw_er_ty
ശേ. ഈ പരിപാടി. പുഴക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ചെറ്റത്തരാമാണെന്ന് yahoo.comന്‍ അറിഞ്ഞൂടേ ടേയ്?
ടാണ്ട വറി.
we are mllus. we are like this wonly.
കാക്കാത്തവന്‍/വള്‍ എന്നെ കല്ലെറിയട്ടെ
ഒരെണ്ണെം പോലും എന്‍റെ മേത്ത് കൊള്ളില്ല അതെനിക്കുറപ്പാ
കൊത്തി കൊത്തി മൊറത്തിലും കേറി കൊത്തിയോ? :)
എല്ലാവരും കൂടി ഒരു ക്ലാസ് ആക്‌ഷന്‍ ലോസ്യൂട്ട് യാഹൂവിനെതിരെ കൊടുത്താലോ?
vicharam
അപ്പോ എറിയാനെന്തായാലും ആളുണ്ടാവുമെന്നുറപ്പുണ്ട്, എവിടുന്നാ മാഷ ഇത്രേം പേരുടെ ഏറു കൊള്ളാതെ ഒഴിയാനുള്ള വിദ്യ പഠിച്ചെ?
Post a Comment