Wednesday, January 31, 2007

കവിത - പ്രതികരണങ്ങള്‍

പുഴ.കോമിനു ലഭിച്ച പ്രതികരണങ്ങളില്‍ വായനക്കാര്‍ക്ക്‌ ഇഷ്ടപ്പെട്ട "വ്യതിയാനി" എന്ന കവിത ഇവിടെ പ്രസിദ്ധീകരിക്കുന്നു. മുരളി മങ്കര എഴുതിയ "വലുതായോന്‍" എന്ന കവിതയുടെ കുറച്ചു ഭാഗങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട്‌. കവിത വായിക്കാന്‍ കവിതയോടൊപ്പം കൊടുത്തിട്ടുള്ള "അഖില ലോക വല ബന്ധം" (വേള്‍ഡ്‌ വൈഡ്‌ വെബ്‌ ലിങ്ക്‌) സന്ദര്‍ശിക്കുക!

- പുഴ.കോം എഡിറ്റര്‍

----------------------------------------------------
കവിത
----------------------------------------------------
വ്യതിയാനി (കവി അയ്യപ്പന്‌)
വേണു വി.ദേശം
പൊയ്പ്പോയ കാലംതേടി
യുളളിലേക്കിറങ്ങുമ്പോള്‍
നിത്യനൈരാശ്യത്തിന്റെ
നിഴലില്‍ നില്‍ക്കുന്നുണ്ടു
നിസ്സഹായതയുടെ യാള്‍രൂപ-
മായിട്ടവന്‍.

അപഥങ്ങള്‍തന്‍
മഹാദൂരങ്ങള്‍ കുടിച്ചവന്‍
അറിവിന്‍ മുറിവേറ്റു
ഹൃദയം തുളഞ്ഞവന്‍
അവന്‍ അയ്യപ്പന്‍.
അമ്ലരൂക്ഷമാമന്ധകാരത്തില്‍
ക്കുതിര്‍ന്നവന്‍.

ആത്മാന്തരാളം വെന്തുമലരും
ഗാനത്തില്‍ നി-
ന്നാര്‍ത്തു പൊങ്ങുന്നൂ
തിക്തവ്യഥതന്‍ വിഷജ്വാല.

വേണു വി.ദേശം
ദര്‍പ്പണ, ദേശം പി.ഒ., ആലുവ -3.
അഖില ലോക വല ബന്ധം: വ്യതിയാനി
--------------------------------------------------------

--------------------------------------------------------
വലുതായോന്‍
മുരളി മങ്കര
"നിന്റെ പേരെന്താ കുഞ്ഞായാ?"
"എന്റെ പേരല്ലോ കുഞ്ഞായന്‍"
........... ............
........... ............
........... ............
ഈ പേരിലൊരു ഞാനില്ലേ അച്ചായോ
പേരിനൊരു ഞാന്‍ പോരല്ലോ അച്ചായോ"
........... ............
........... ............
നിന്റെ പേരെന്താ 'വലുതായോന്‍'?
ഞാനൊന്നും മിണ്ടൂലാ അച്ചായോ.


മുരളി മങ്കര
വിലാസംഃ കോമളാനിവാസ്‌, മങ്കര പി.ഒ., പാലക്കാട്‌ - 678613
അഖില ലോക വല ബന്ധം: വലുതായോന്‍
--------------------------------------------------------

No comments: