Tuesday, October 6, 2009

നവീന്‍ ജോര്‍ജ്ജിന് ആദരാജ്ഞലികള്‍

വളര്‍ന്നു വരുന്ന എഴുത്തുകാരനെന്ന നിലയില്‍, 2006 മുതല്‍ പുഴ മാഗസിന്‍ വായനക്കാര്‍ക്ക് നവീന്‍ ജോര്‍ജ്ജ് പരിചിതനായിരുന്നു. കഥയും കവിതകളുമായി അദ്ദേഹത്തിന്റെ 9 കൃതികള്‍ പുഴ മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനകം മലയാളസാംസ്ക്കാരിക ലോകത്ത് വളരെ അറിയപ്പെട്ടു കഴിഞ്ഞ അദ്ദേഹത്തിന്റെ അകാലദേഹവിയോഗത്തില്‍ പുഴ.കോം പത്രാധിപസമിതി അനുശോചനം രേഖപ്പെടുത്തുന്നു.

പുഴ മാഗസിനിലെ അദ്ദേഹത്തിന്റെ പ്രൊഫൈലും കൃതികളിലേക്കുള്ള ലിങ്കുകളും ഇവിടെ. അദ്ദേഹത്തിന്റെ കൃതികള്‍ സമാഹരിക്കുവാനുള്ള ഏതു പരിശ്രമങ്ങള്‍ക്കും പുഴ.കോമിന്റെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാവും. അത്തരം കാര്യങ്ങള്‍ക്ക് editor @ puzha.com-വുമായി ബന്ധപ്പെടുക.

Monday, September 14, 2009

പുഴ കഥാ മത്സരം 2009: ഓണ്‍ലൈന്‍ വോട്ടിംഗ് തുടങ്ങി

Click here to view the shortlisted stories and reader comments.

പുഴ.കോം കഥാ മത്സരത്തിനുള്ള പ്രതികരണം വളരെ മികച്ചതായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി 250-ല്‍ അധികം കഥകള്‍ തപാലിലും ഇ-മെയിലിലുമായി അയച്ചുകിട്ടി.

കഴിഞ്ഞകൊല്ലം ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുത്ത വായനക്കാരുടെ നിര്‍ദ്ദേശപ്രകാരം ഇത്തവണ 25 മികച്ച കഥകള്‍ തിരഞ്ഞെടുത്ത് വോട്ടിംഗിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇന്ന്. തിരഞ്ഞെടുക്കപ്പെട്ട കഥകളുടെ സൃഷ്ടാക്കള്‍ക്ക് അഭിനന്ദനങ്ങള്‍! ഈ കഥകള്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പലരുടെയും ഒരു കൃതി പുസ്തകരൂപത്തില്‍ വരുന്നത് ആദ്യമായിട്ടായിരിക്കും. ഈ പുസ്തകം പുഴ.കോമിന്റെയും നാഷണല്‍ ബുക്ക് സ്റ്റാളിന്റെയും വിതരണശ്രംഖല വഴി കേരളത്തില്‍ മുഴുവനും മറുനാട്ടിലും ലഭ്യമാക്കുന്നതു വഴി, പുതിയ എഴുത്തുകാര്‍ക്ക് ഓണ്‍‌ലൈന്‍-ഓഫ്‌ലൈന്‍ വായനക്കാരില്‍ തങ്ങളുടെ കഥകള്‍ എത്തിക്കുവാനുള്ള വളരെ മികച്ച സൌകര്യമാണ് ഈ മത്സരത്തിലൂടെ പുഴ.കോം ഒരുക്കുന്നത്.

ഓണ്‍ലൈന്‍ വോട്ടിംഗില്‍ ഏറ്റവും മുന്നില്‍ എത്തുന്ന 10 കഥകളില്‍ നിന്ന് ഏറ്റവും മികച്ച കഥ തിരഞ്ഞെടുക്കും. ഇത്തവണ ഒന്നാം സമ്മാനം മാത്രമേയുള്ളൂ. മത്സരവുമായ ബന്ധപ്പെട്ട പ്രധാന തീയതികള്‍ക്ക് ഈ പോസ്റ്റ് കാണുക.

മത്സരത്തിന് കഥകള്‍ അയച്ചുതന്ന എല്ലാവര്‍ക്കും നന്ദി. ഷോര്‍ട്ട്ലിസ്റ്റില്‍ നിങ്ങളുടെ കഥ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ നിരാശപ്പെടേണ്ട കാര്യമില്ല. തുടര്‍ന്നും എഴുതുക. പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക് എപ്പോഴും സൃഷ്ടികള്‍ സമര്‍പ്പിക്കാവുന്നതാണ്; അതില്‍ പ്രസിദ്ധീകരിക്കുക വഴി പുഴ.കോമിന്റെ ആയിരക്കണക്കിന് ഉപയോക്താക്കള്‍ നിങ്ങളുടെ കൃതി വായിക്കാന്‍ ഇടയാകും.

പുഴ.കോമിന്റെ “സ്വന്തം കൃതികള്‍” വിഭാഗത്തിലാണ് തിരഞ്ഞെടുത്ത കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ ലിങ്ക് ഉപയോഗിച്ച് കഥകളുടെ ലിസ്റ്റില്‍ എത്താം. ഓരോ കഥയുടെ അവസാനം തൊരപ്പനിലേക്കുള്ള ലിങ്ക് ഉണ്ട്; അതുപയോഗിച്ച് ഇഷ്ടപ്പെട്ട കഥകള്‍ക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാള്‍ക്ക് ഒന്നിലധികം കഥകള്‍ക്ക് വോട്ടു ചെയ്യാം.

വഴി വിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വോട്ടുകള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക; അത്തരം ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട കഥകള്‍ക്ക് അടുത്ത റൌണ്ടിലേക്ക് അയോഗ്യത കല്പിക്കുന്നതാണ്.

ഈ ഗാജിറ്റ് ഉപയോഗിച്ച് ഏറ്റവും മുന്നിലുള്ള 10 കഥകള്‍ നിങ്ങളുടെ സൈറ്റിലോ/ബ്ലോഗിലോ തത്സമയം കാണാവുന്നതാണ്.

Top 10 stories



ഇതാണ് ഗാജിറ്റ് സ്ഥാപിക്കാനുള്ള കോഡ്:
<script type="text/javascript" src="http://www.puzha.com/puzha/thorappan/storycomp-lead.js.php"></script>

Tuesday, July 21, 2009

പുഴ ചെറുകഥാ മത്സരം

പുഴ.കോം അതിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന ചെറുകഥാ മത്സരത്തിലേയ്‌ക്ക്‌ സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. 300 മുതല്‍ 2500 വരെ വാക്കുകളിലൊതുങ്ങുന്ന, മുമ്പ്‌ പ്രസിദ്ധീകരിക്കാത്ത രചനകള്‍ ആഗസ്‌റ്റ്‌ 14നകം സമര്‍പ്പിക്കേണ്ടതാണ്‌. പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന 25 കഥകളില്‍ നിന്ന്‌ 10 കഥകള്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ വായനക്കാര്‍ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കുന്ന കഥകളില്‍ നിന്നാണ്‌ ജഡ്‌ജിംഗ്‌ കമ്മറ്റി സമ്മാനാര്‍ഹമായ കഥ തിരഞ്ഞെടുക്കുക. പതിനായിരം രൂപയും പ്രശസ്‌തി പത്രവു മടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

രചനകള്‍ തപാലില്‍ എഡിറ്റര്‍, പുഴ.കോം, പോസ്‌റ്റ്‌ ബോക്‌സ്‌ നമ്പര്‍ 76, ആലുവ - 683 101 എന്ന വിലാസത്തിലോ; ഇ-മെയിലില്‍ editor@puzha.com എന്ന വിലാസത്തിലോ അയക്കുക. കഥയോടൊപ്പം പേര്‌, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഇവ ഉണ്ടായിരിക്കണം.

പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന 25 കഥകള്‍ പിന്നീട്‌ പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 14ന്‌ പുസ്‌തക പ്രകാശനവും സമ്മാന വിതരണവും നടക്കും.

രചനകള്‍ സമര്‍പ്പിക്കേണ്ട വിധം:

ഓണ്‍ലൈനിലും ഇ-മെയിലിലും സമര്‍പ്പിക്കുമ്പോള്‍ കൃതികള്‍ മലയാളം യൂണിക്കോഡില്‍ ആയിരിക്കണം.

മത്സരത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ http://storycomp.puzha.com-ലും http://puzhablogger.blogpost.com-ലും ലഭ്യമായിരിക്കും.

പ്രധാനപ്പെട്ട തീയതികള്‍ഃ

ആഗസ്‌റ്റ്‌ 14 - കഥകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം.

സെപ്‌തംബര്‍ 15 - പത്രാധിപസമിതി തിരഞ്ഞെടുക്കുന്ന 25 കഥകള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു.

ഒക്‌ടോബര്‍ 15 - ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള അവസാന ദിവസം.

ഒക്‌ടോബര്‍ 31 - മികച്ച കഥയുടെ ഫലപ്രഖ്യാപനം

ഡിസംബര്‍ 14 - സമ്മാനദാനച്ചടങ്ങും പുസ്‌തക പ്രകാശനവും

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

ടെലിഫോണ്‍ - 0484 - 2629729 & 2620562
ഇ-മെയില്‍ - editor@puzha.com

എഡിറ്റര്‍