Showing posts with label സാങ്കേതികം. Show all posts
Showing posts with label സാങ്കേതികം. Show all posts

Saturday, August 9, 2008

മലയാളം അഗ്രിഗേറ്ററിന് ലളിതമായ ഇന്റര്‍ഫേസ്



പുഴ.കോമിന്റെ മലയാളം അഗ്രിഗേറ്ററിന്റെ interface ലളിതമാക്കി. തിരഞ്ഞെടുക്കുന്ന വിഭാഗത്തില്‍ നിന്ന് ഒരു ലിങ്ക് ഫീച്ചര്‍ ചെയ്യുന്നതാണ് മറ്റൊരു പുതിയ വ്യത്യാസം. തല്‍ക്കാലം ഈ ലിങ്ക് random ആയിട്ടാണ് തിരഞ്ഞെടുക്കുന്നത്. ഭാവിയില്‍ ആ ലിങ്കിന്റെ തിരഞ്ഞെടുപ്പ് കൃതിയുടെ പ്രാധാന്യത്തിന്റെയോ ജനപ്രീതിയുടെയോ അടിസ്ഥാനത്തിലാക്കുന്നതാണ്.

മലയാളം അഗ്രിഗേറ്ററിലേക്ക് ഈ ലിങ്ക് ഉപയോഗിച്ച് പോകാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട്.

Monday, December 17, 2007

വായനലിസ്റ്റുകളുടെ ഏകീകരണം - “കേരള വാര്‍ത്തകള്‍,മലയാളം കൃതികള്‍“ അഗ്രിഗേറ്ററില്‍ പുതിയ ഫീച്ചറുകള്‍

വായനലിസ്റ്റ് എന്ന ആശയം നല്ലതാണ്. വെബ്ബില്‍ ലഭ്യമായിട്ടുള്ള ഒരു കൃതി പങ്കുവയ്ക്കുന്നത് നല്ല വായനയുടെ തുടക്കം കുറിച്ചേക്കാം; പ്രത്യേകിച്ചും നൂറുകണക്കിന് ബ്ലോഗുകളും പത്രമാസികകളും മുടങ്ങാതെ സന്ദര്‍ശിക്കാന്‍ പ്രായോഗികമായി സാധ്യമല്ല എന്ന യാഥാര്‍ത്യം നിലനില്‍ക്കുമ്പോള്‍. പക്ഷേ, എല്ലാവരും ഒരു വായനലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ അവയുടെ ആധിക്യം കൃതികളുടെ പ്രളയം പോലെതന്നെ ഒരു പ്രശ്നമാണ്. വായനലിസ്റ്റിന്റെ ആകര്‍ഷണീയത ഒരളവുവരെ കുറയുകയും ചെയ്യുന്നു.

group blog പോലെ ഒരു shared വായനലിസ്റ്റ് ഉണ്ടാക്കുന്നത് അത്തരമൊരു പ്രശ്നത്തിന് പരിഹാരമാകാം. തൊരപ്പന്‍ പോലെയുള്ള ആപ്ലിക്കേഷന്റെ ഒരു ഉപയോഗം അതാണ്. മറ്റൊരു പരിഹാരം വായനലിസ്റ്റുകളെ ഏകീകരിക്കുക എന്നതാണ്.

വായനലിസ്റ്റുകളെ ഏകീകരിക്കുക വഴി പല ഗുണങ്ങളും ഒരു പൊതുവായനക്കാരന് ലഭിക്കുന്നു:
- വായനലിസ്റ്റുകള്‍ സ്വന്തമായി കണ്ടുപിടിക്കേണ്ട ആവശ്യമില്ല.
- വായനലിസ്റ്റുകള്‍ വഴി പങ്കുവയ്ക്കപ്പെടുന്ന കൃതികള്‍ ഒരു സ്ഥലത്ത് കാണുവാന്‍ കഴിയുന്നു. അത് aggregator-ന്റെ സൈറ്റിലോ, aggregator ലഭ്യമാക്കുന്ന ഫീഡ് വഴിയോ ആകാം.
- ഏറ്റവും കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്ന കൃതികള്‍ ഏതാണെന്ന് വ്യക്തമായി അറിയാന്‍ കഴിയുന്നു; അതുവഴി കൃതിയുടെ ജനപ്രീതി ഒരളവുവരെ അളക്കുവാന്‍ കഴിയുന്നു.

മുകളില്‍ പറഞ്ഞ ഫീച്ചറുകള്‍ പുഴ.കോമിന്റെ “കേരള വാര്‍ത്തകള്‍,മലയാളം കൃതികള്‍“ എന്ന aggregator-ല്‍ ഇപ്പോള്‍ ലഭ്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് പുഴ.കോമിലെ വായനലിസ്റ്റ് aggregator-ല്‍ എത്താം:
http://www.puzha.com/puzha/news/kerala-content.php?type=shareditem



ഇവിടെ aggregator-ല്‍ കൃതി ചേര്‍ത്ത സമയമനുസരിച്ചാണ് അവ ലിസ്റ്റ് ചെയ്യുന്നത്. പക്ഷേ, RSS feed-ല്‍ കൃതികള്‍ പങ്കുവയ്ക്കപ്പെട്ട എണ്ണം അനുസരിച്ചാണ് ലിസ്റ്റ് ചെയ്യുന്നത്. സൈറ്റില്‍ തന്നെ RSS feed-ന്റെ ലിങ്കും ലഭ്യമാണ്.

റ്റൈറ്റിലില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് ആ കൃതി പങ്കുവച്ചവരുടെ എണ്ണമാണ്. രണ്ടാമത്തെ വരിയില്‍ കൃതിയുടെ കര്‍ത്താവിന്റെയും അത് പങ്കുവച്ചവരുടെയും പേരുകള്‍ കൊടുത്തിരിക്കുന്നു.

Wednesday, December 12, 2007

തൊരപ്പനുപയോഗിച്ച് എങ്ങനെ ബ്ലോഗുകള്‍ക്ക് കൂടുതല്‍ വായനക്കാരെയുണ്ടാക്കാം

മലയാളം ബ്ലോഗുകളുടെയും മറ്റുതരത്തിലുള്ള ഓണ്‍ലൈന്‍ കണ്ട്ന്റിന്റെയും ആധിക്യം മൂലം, കുറച്ച് അറിയപ്പെടുന്ന ബ്ലോഗുകള്‍ ഒഴിച്ച്, ബാക്കിയുള്ള ബ്ലോഗുകള്‍ക്ക് വായനക്കാരെ കിട്ടാന്‍ പ്രയാസ്സമാണ്‍. “തൊരപ്പ”നില്‍ നിങ്ങളുടെ പോസ്റ്റ് ചേര്‍ക്കുക വഴി, അതു പങ്കുവയ്ക്കപ്പെടാനും അങ്ങനെ കൂടുതല്‍ വായനക്കാര്‍ നിങ്ങളുടെ ബ്ലോഗില്‍ എത്തിച്ചേരുവാനും സാധ്യതയുണ്ട്. തന്നെയുമല്ല തികച്ചും ജനാധിപത്യരീതിയില്‍ “തൊരപ്പ”നിലെ വോട്ടിംഗ് വഴി നിങ്ങളുടെ കൃതി വിലയിരുത്തപ്പെടുകയും ചെയ്യും.

തൊരപ്പന്‍ (http://www.thorappan.com) അതിന്റെ ഏറ്റവും ലളിതമായ അതിന്റെ രൂപത്തില്‍ ഒരു ഗ്രൂപ്പ് വായനാലിസ്റ്റും; ആ ലിസ്റ്റിലുള്ള കൃതികള്‍ക്ക് വായനക്കാര്‍ക്ക് വോട്ടു ചെയ്യാനുള്ള ഒരു ഉപാധിയും കൂടി ചേര്‍ന്നതാണ്‍. കൂടുതല്‍ വോട്ടു കിട്ടുന്ന കൃതികള്‍ “തിരഞ്ഞെടുത്ത കൃതികളു”ടെ പട്ടികയിലേക്ക് നീങ്ങുന്നു. അങ്ങനെ വായനക്കാര്‍ തിരഞ്ഞെടുക്കുന്ന കൃതികളുടെ RSS feed ആണ്‍ “തൊരപ്പ”ന്റെ ഔദ്യോഗിക feed ആയി പുറം‌ലോകത്തിന്‍ ലഭ്യമായിട്ടുള്ളത്.

നിങ്ങളുടെ ബ്ലോഗ് പലവിധത്തില്‍ “തൊരപ്പന്‍”
ഉപയോഗിച്ച് ഓണ്‍ലൈന്‍ മലയാളം വായനക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കാം.

1. ലിങ്ക് നേരെ “തൊരപ്പ”നില്‍ ചേര്‍ക്കുക

















ബ്ലോഗ് പ്രസിദ്ധീകരിച്ച ശേഷം അതിന്റെ ലിങ്ക് നേരെ “തൊരപ്പ”നില്‍ ചേര്‍ക്കുന്നതാണ്‍ ഏറ്റവും ലളിതമായി വഴി. ലിങ്ക് ചേര്‍ക്കണമെങ്കില്‍ “തൊരപ്പ”നിലെ http://www.puzha.com/puzha/thorappan/submit.php എന്ന ലിങ്ക് ഉപയോഗിക്കാം.

“തൊരപ്പ“ന്‍‍ സന്ദര്‍ശിക്കുന്ന വായനക്കാര്‍ നിങ്ങളുടെ പോസ്റ്റ് കാണുകയും അവര്‍ നിങ്ങളുടെ അത് വായിക്കാന്‍ ഇട വരികയും ചെയ്യുന്നു. വായനക്കാര്‍ക്ക് നിങ്ങളുടെ പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കില്‍ അതിന്‍ വോട്ടു ചെയ്യാനും സാധ്യതയുണ്ട്. ഒരു നിശ്ചിത കാലയിളവിന്നുന്നില്‍ “തിരഞ്ഞെടുത്ത കൃതികളു”ടെ വിഭാഗത്തിലേക്ക് വേണ്ടുന്നയത്ര വോട്ടുകള്‍ കിട്ടുകയാണെങ്കില്‍ നിങ്ങളുടെ കൃതി rss feed-ല്‍ സ്ഥാനം പിടിക്കും. ആ ഫീഡ് പലവിധത്തില്‍ വായനക്കാരുടെ ഇടയില്‍ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ വര്‍ദ്ധിച്ച തോതില്‍ നിങ്ങളുടെ ബ്ലോഗ് മറ്റുള്ളവര്‍ക്ക് കാണാന്‍ അവസരം ലഭിക്കുന്നു.

മറ്റൊന്ന് “തൊരപ്പ”നില്‍ നിന്ന് നിങ്ങളുടെ കൂട്ടുകാര്‍ക്ക് e-mail അയയ്ക്കാമെന്നുള്ളതാണ്‍. പോസ്റ്റിന്റെ ലിങ്ക് ചേര്‍ത്ത ശേഷം “tell a friend" എന്ന ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങളുടെ ബ്ലോഗ് പോസ്റ്റിനെക്കുറിച്ച് ഓര്‍മിപ്പിക്കുക.

2. “തൊരപ്പ”നിലേക്കുള്ള ലിങ്ക് പോസ്റ്റില്‍ ചേര്‍ക്കുക

“തൊരപ്പ”നിലേക്ക് നിങ്ങളുടെ പോസ്റ്റില്‍ നിന്ന് ലിങ്ക് ചേര്‍ക്കുകയാണെങ്കില്‍, വായനക്കാര്‍ക്ക് അത് “തൊരപ്പ”നില്‍ ചേര്‍ക്കാനും (അതുവരെ ചേര്‍ത്തിട്ടില്ലെങ്കില്‍); വായനക്കാര്‍ക്ക് വോട്ടുചെയ്യാനും; പോസ്റ്റിന്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണാനുമൊക്കെ സാധിക്കും.

ഇത്തരത്തിലുള്ള മൂന്നുതരം ലിങ്കുകളാണ്‍ നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ക്കാന്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് കൊടുത്തിട്ടുള്ള ലിങ്കുകള്‍ ഉദാഹരണത്തിനു വേണ്ടി നോക്കുക. (ഏതെങ്കിലും ഒരു ലിങ്കു മതി; മൂന്നെണ്ണവും കൊടുത്തിട്ടുള്ളത് ഉദാഹരണത്തിന്‍ മാത്രം.)

2.1 text link
“തൊരപ്പ”നിലേക്കുള്ള ഏറ്റവും ലളിതമായ ലിങ്കാണ്‍ ഇത്. താഴെ കൊടുത്തിട്ടുള്ള കോഡ് നിങ്ങളുടെ ബ്ലോഗിന്റെ അവസാനം മാറ്ററിന്റെയൊപ്പം ചേര്‍ത്താല്‍ മതി:

<script language="JavaScript" src="http://www.puzha.com/puzha/thorappan/evb/submit-url-txt.js"> </script>

2.2 image link

“തൊരപ്പ”ന്റെ ചിത്രം ലിങ്കിനോടൊപ്പം വേണമെങ്കില്‍ ഈ കോഡാണ്‍ ഉപയോഗിക്കേണ്ടത്:

<script language="JavaScript" src="http://www.puzha.com/puzha/thorappan/evb/submit-url-img.js"> </script>

2.3 submit & vote link











ഈ ലിങ്ക് ചേര്‍ക്കുന്നതു വഴി വായനക്കാര്‍ക്ക് നിങ്ങളുടെ പോസ്റ്റിന്‍ വോട്ടു ചെയ്യുവാനും എത്ര വോട്ടു കിട്ടിയെന്ന് മറ്റുള്ളവര്‍ക്ക് കാണാനും കഴിയും:

<script language="JavaScript" src="http://www.puzha.com/puzha/thorappan/evb/check_url.js.php"> </script>


ഇവിടെ കൊടുത്ത കോഡ് blogger.com-ലെ page element പോലുള്ള ഉപാധികള്‍ ഉപയോഗിച്ചോ, മാറ്ററിന്റെ ഭാഗമായിട്ടോ നിങ്ങളുടെ പോസ്റ്റില്‍ ചേര്‍ക്കാവുന്നതാണ്‍. മാറ്ററിന്റെ ഭാഗമായി ചേര്‍ക്കുകയാണെങ്കില്‍ മൊത്തം കോഡ് ഒരു ലൈനായി (ഇടക്ക് line break വരാതെ) കൊടുക്കുക. അതുപോലെ മാറ്ററിന്റെ കൂടെ ലിങ്കു കൊടുക്കുകയാണെങ്കില്‍ പോസ്റ്റിന്റെ HTML-ന്റെ കൂടെയാണ്‍ ഈ ലിങ്കുകള്‍ ചേര്‍ക്കേണ്ടത്. (ഉദാഹരണത്തിന്‍ blogger.com-ല്‍ Edit Html ടാബില്‍)


3. “തൊരപ്പ”നിലെ തിരഞ്ഞെടുത്ത കൃതികളുടെ RSS Feed

http://www.puzha.com/puzha/thorappan/rss.php എന്ന url ഉപയോഗിച്ച് “തൊരപ്പ”നിലെ തിരഞ്ഞെടുത്ത കൃതികളുടെ rss feed നിങ്ങളുടെ സൈറ്റില്‍ ലഭ്യമാക്കാം.

എല്ലാ ബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമുകളിലും അതിനുള്ള സൌകര്യം കാണും; blogger.com-ലെ page element പോലുള്ള ഉപാധികള്‍. ആ ഫീഡ് നിങ്ങളുടെ സൈറ്റിലും പ്രദര്‍ശിപ്പിക്കുക; മറ്റുള്ളവരെ ഈ ഫീഡ് പ്രദര്‍ശിപ്പിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പലവിധത്തില്‍ വിതരണം ചെയ്യപ്പെടുന്ന ഈ ഫീഡില്‍ നിങ്ങളുടെ കൃതി വരികയാണെങ്കില്‍ അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ വായനക്കാരെ ലഭിക്കും.

പുഴ.കോമിന്റെ RSS feed-ലേക്ക് “തൊരപ്പ”നില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ആദ്യത്തെ 10 കൃതികളുടെ ലിങ്കുകള്‍ കൊടുക്കാന്‍ ആലോചനയുണ്ട്. അത് നടപ്പിലാക്കി കഴിഞ്ഞാല്‍ ആ ഫീഡ് subscribe ചെയ്തിട്ടുള്ള ആയിരക്കണക്കിന്‍ വായനക്കാര്‍ക്ക്‍ “തൊരപ്പ”നില്‍

ഏറ്റവും മുന്നിലെത്തുന്ന കൃതികള്‍ കാണുവാന്‍ അവസരമുണ്ടാകും. അതുവഴി ബന്ധപ്പെട്ട് ബ്ലോഗുകള്‍ കൂടുതല്‍ വായിക്കപ്പെടാനും.

ചുരുക്കത്തില്‍ നിങ്ങള് ഈ കാര്യങ്ങളാണ്‍ ചെയ്യേണ്ടത്:
- ഏതെങ്കിലും രീതിയില്‍ പുതിയ പോസ്റ്റുകള്‍ “തൊരപ്പ”നില്‍ ചേര്‍ക്കുക.

- അങ്ങനെ ചേര്‍ക്കപ്പെട്ട സൃഷ്ടിക്ക് വോട്ട് ചെയ്യാന്‍
വായനക്കാര്‍ക്ക് അവസരം ഒരുക്കുക. (നിങ്ങളുടെ പോസ്റ്റില്‍ “തൊരപ്പ്”നിലേക്കുള്ള ലിങ്ക് ചേര്‍ത്തോ, നേരെ ഇ-മെയില്‍ ചെയ്തോ.)
- “തൊരപ്പ”ന്റെ ഫീഡ് നിങ്ങളുടെയും കൂട്ടുകാരുടെയും ബ്ലോഗുകളില്‍ ചേര്‍ക്കുക.

ഇവിടെ പറഞ്ഞ എന്തെങ്കിലും കാര്യങ്ങളില്‍ സംശയമുണ്ടെങ്കിലോ, “തൊരപ്പന്‍” ഉപയോഗിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിലോ അക്കാര്യം ഇ-മെയില്‍ വഴി ഞങ്ങളെ അറിയിക്കുക; വിലാസം: thorappan @puzha.com





Monday, October 29, 2007

വെബ്ബിലെ മലയാളം വാര്‍ത്തകളും സൃഷ്ടികളും ഏകീകരിക്കപ്പെടുന്നു


വാര്‍ത്തകള്‍ വിശേഷങ്ങള്‍
പുഴ ഡോട്ട്‌ കോം


പുഴ.കോമിന്റെ "തൊരപ്പന്‍" വെബ്ബിലെ മലയാളം വാര്‍ത്തകളുടെ ഏകീകരണവും ചര്‍ച്ചയും സാധ്യമാക്കുന്നു....


യൂണീക്കോഡ്‌ ഫോണ്ടിന്റെ വര്‍ദ്ധിച്ച ഉപയോഗവും ഒരു മാധ്യമമെന്ന നിലയില്‍ ബ്ലോഗിനെ മലയാളത്തില്‍ ഗൗരവമായി എടുത്തുതുടങ്ങിയതും സൈബര്‍സ്പേസില്‍ മലയാള സൃഷ്ടികളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്‌. മലയാളപത്രങ്ങളുടെ സൈറ്റുകള്‍ക്കപ്പുറം വായന ചെന്നിട്ടുള്ള ആര്‍ക്കും സാക്ഷ്യപ്പെടുത്താവുന്ന ഒരു സ്ഥിതിവിശേഷമാണത്‌; പക്ഷേ, അതോടെ ദൈനംദിന ജീവിതത്തിലെ മറ്റു തിരക്കുകള്‍ക്കിടയില്‍ നല്ല സൃഷ്ടികള്‍ കണ്ടുപിടിക്കാനുള്ള സൈബര്‍ വായനക്കാരന്റെ ശ്രമങ്ങള്‍ ബുദ്ധിമുട്ടു നിറഞ്ഞതോ, അസാധ്യമോ ആയി തീര്‍ന്നിരിക്കുന്നു. മലയാളത്തില്‍ സ്വയം പ്രസിദ്ധീകരണത്തിന്‌ തുടക്കം കൊടുത്ത പുഴ.കോം ഈ പുതിയ പ്രശ്നത്തിന്‌ പരിഹാരമായി രണ്ടു സൈറ്റുകള്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നുഃ മലയാളം സൃഷ്ടികളുടെ തലക്കെട്ടുകള്‍ ഏകീകരിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുള്ള "കേരള വാര്‍ത്തകള്‍, മലയാളം സൃഷ്ടികള്‍" എന്ന സൈറ്റും. digg.com പോലെ വായനക്കാര്‍ക്ക്‌ മലയാളം സൃഷ്ടികള്‍ ചര്‍ച്ച ചെയ്യാനും വോട്ടുചെയ്യാനുമുള്ള ഒരു ഉപാധിയും.

"കേരള വാര്‍ത്തകള്‍, മലയാളം സൃഷ്ടികളില്‍" http://news.puzha.com ദീപിക,മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, എം.എസ്‌.എന്‍ മലയാളം, യാഹൂ! ന്യൂസ്‌, ദാറ്റ്‌സ്‌ മലയാളം തുടങ്ങിയ മലയാളത്തിലെ പ്രമുഖ വാര്‍ത്താ സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഏകീകരിച്ചു കൊടുക്കുന്നു. അവിടെനിന്ന്‌ വായനക്കാര്‍ക്ക്‌ യഥാര്‍ത്ഥ വാര്‍ത്താശ്രോതസ്സിലേക്ക്‌ പോകാവുന്നതാണ്‌. പുഴ.കോമിന്റെ സ്വന്തം ഫോണ്ടായ ചൊവ്വര ഉപയോഗിക്കാതെ
യൂണീക്കോഡ്‌ ഫോണ്ടാണ്‌ ഈ സൈറ്റിന്റെ നിര്‍മ്മിതിക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഫോണ്ടുകളുടെ വ്യത്യാസങ്ങള്‍ പ്രശ്നമാകാതെ വായനക്കാര്‍ക്ക്‌ മലയാളം സൃഷ്ടികള്‍ ഒരിടത്തുനിന്നുതന്നെ കാണാനും വേണ്ടുന്നവ പരതിയെടുക്കാനും ഈ സൈറ്റ്‌ സഹായിക്കുന്നു. വാര്‍ത്തകള്‍ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളും ഈ സൈറ്റില്‍ ഉണ്ട്‌. ഭാവിയില്‍ മറ്റു പലതരത്തിലുള്ള സൃഷ്ടികളും ഈ സൈറ്റില്‍ ചേര്‍ക്കുന്നതാണ്‌.


"തൊരപ്പന്‍" എന്ന്‌ ഓമനപ്പേരിട്ടിട്ടുള്ള രണ്ടാമത്തെ സൈറ്റ്‌ മലയാളം സൃഷ്ടികള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടിയാണ്‌ (LINKS: http://www.thorappan.com അല്ലെങ്കില്‍ http:www.puzha.com/puzha/thorappan). വായനക്കാര്‍ കണ്ടെത്തുന്ന നല്ല കൃതികളുടെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുകയോ, കൃതികള്‍ ചര്‍ച്ച ചെയ്യുകയോ, ഇഷ്ടപ്പെട്ടവയ്ക്ക്‌ വോട്ടുചെയ്യുകയോ ആവാം. വായനക്കാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട മലയാളം കൃതികളെ ഉയര്‍ത്തിക്കൊണ്ടുവരികയും അത്‌ കൂടുതല്‍ വായനക്കാര്‍ക്ക്‌ പ്രാപ്യമാക്കുകയും ചെയ്യുക എന്നതാണ്‌ ഈ സൈറ്റിന്റെ പ്രധാനലക്ഷ്യം. മലയാള പുസ്തകങ്ങളും സിനിമകളും അതേ രീതിയില്‍ ഈ സൈറ്റില്‍ വിലയിരുത്താന്‍ പറ്റും.

പുഴ.കോം സൈറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന സാമൂഹിക-മാധ്യമ (വെബ്ബ്‌ 2.0) പരിശ്രമങ്ങളുടെ ആദ്യഘട്ടമായായാണ്‌ ഈ രണ്ടു സൈറ്റുകളുടെ പ്രസിദ്ധീകരണം കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ഏക ഇന്റര്‍നെറ്റ്‌ ടെക്നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡാ'ണ്‌ പുഴ.കോമും ബന്ധപ്പെട്ട സൈറ്റുകളും പ്രമോട്ട്‌ ചെയ്യുന്നത്‌.

30 ഒക്ടോബര്‍ 2007

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ്‌ ചെയ്യുക