പുഴ.കോം അതിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരത്തിലേയ്‌ക്ക് സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. 300 മുതല്‍ 2500 വരെ വാക്കുകളിലൊതുങ്ങുന്ന, മുമ്പ് പ്രസിദ്ധീകരിക്കാത്ത രചനകള്‍ ആഗസ്‌റ്റ് 14നകം സമര്‍പ്പിക്കേണ്ടതാണ്. പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന 25 കഥകളില്‍ നിന്ന് 10 കഥകള്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ വായനക്കാര്‍ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കുന്ന കഥകളില്‍ നിന്നാണ് ജഡ്‌ജിംഗ് കമ്മറ്റി സമ്മാനാര്‍ഹമായ കഥ തിരഞ്ഞെടുക്കുക. പതിനായിരം രൂപയും പ്രശസ്‌തി പത്രവു മടങ്ങുന്നതാണ് അവാര്‍ഡ്.
രചനകള്‍ തപാലില്‍ എഡിറ്റര്‍, പുഴ.കോം, പോസ്‌റ്റ് ബോക്‌സ് നമ്പര്‍ 76, ആലുവ - 683 101 എന്ന വിലാസത്തിലോ; ഇ-മെയിലില്‍ editor@puzha.com എന്ന വിലാസത്തിലോ അയക്കുക. കഥയോടൊപ്പം പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഇവ ഉണ്ടായിരിക്കണം.
പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന 25 കഥകള്‍ പിന്നീട് പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. ഡിസംബര്‍ 14ന് പുസ്‌തക പ്രകാശനവും സമ്മാന വിതരണവും നടക്കും.
രചനകള്‍ സമര്‍പ്പിക്കേണ്ട വിധം:
ഓണ്‍ലൈനിലും ഇ-മെയിലിലും സമര്‍പ്പിക്കുമ്പോള്‍ കൃതികള്‍ മലയാളം യൂണിക്കോഡില്‍ ആയിരിക്കണം.
മത്സരത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ http://storycomp.puzha.com-ലും http://puzhablogger.blogpost.com-ലും ലഭ്യമായിരിക്കും.
പ്രധാനപ്പെട്ട തീയതികള്‍ഃ
ആഗസ്‌റ്റ് 14 - കഥകള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം.
സെപ്‌തംബര്‍ 15 - പത്രാധിപസമിതി തിരഞ്ഞെടുക്കുന്ന 25 കഥകള്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു.
ഒക്‌ടോബര്‍ 15 - ഓണ്‍ലൈന്‍ വോട്ടിംഗിനുള്ള അവസാന ദിവസം.
ഒക്‌ടോബര്‍ 31 - മികച്ച കഥയുടെ ഫലപ്രഖ്യാപനം
ഡിസംബര്‍ 14 - സമ്മാനദാനച്ചടങ്ങും പുസ്‌തക പ്രകാശനവും
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടെലിഫോണ്‍ - 0484 - 2629729 & 2620562
ഇ-മെയില്‍ - editor@puzha.com
എഡിറ്റര്‍
Tuesday, July 21, 2009
പുഴ ചെറുകഥാ മത്സരം
Posted by
പുഴ.കോം
at
12:09 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment