പുഴ.കോം ചെറുകഥാ മത്സരത്തിന്റെ അവാര്‍ഡ്‌ദാനവും പുസ്തകപ്രകാശനവും ഡിസംബര്‍ 31-ന് എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ചു നടന്നു. സേതുവും ശ്രീലേഖ ഐ.പി.എസ്സും മുഖ്യാഥിതികള്‍ ആയിരുന്നു. മോഹനവര്‍മ, സിപ്പി പള്ളിപ്പുറം, എം.വി.ബെന്നി എന്നിവര്‍ ചടങ്ങില്‍ പങ്കുകൊണ്ടു.
ഡോ. ഇ. സന്ധ്യയുടെ “പുഴ പറഞ്ഞത്” ഒന്നാം സ്ഥാനവും ഷീലാ ടോമിയുടെ “മകള്‍” രണ്ടാം സ്ഥാനവും നേടിയിരുന്നു. രാധികയുടെ “സങ്കടപ്പൂവ്” എന്ന കഥയ്ക്ക് പ്രത്യേക പുരസ്ക്കാരം ലഭിച്ചു. ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 കഥകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ കഥകള്‍ തിരഞ്ഞെടുത്തത്. ഈ 20 കഥകള്‍ അടങ്ങിയ പുസ്തകം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം “പുഴ പറഞ്ഞ കഥ - തിരഞ്ഞെടുത്ത 20 കഥകള്‍” എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അതിന്റെ പ്രകാശനവും ചടങ്ങില്‍ വച്ചു നടത്തി.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
പുസ്തകം ഇവിടെ നിന്ന് ഓണ്‍ലൈന്‍ ആയി വാങ്ങാവുന്നതാണ്.
Thursday, January 1, 2009
ചെറുകഥാ മത്സരം അവാര്‍ഡ് ദാനവും പുസ്തക പ്രകാശനവും
Posted by
പുഴ.കോം
at
12:49 PM
Subscribe to:
Post Comments (Atom)
No comments:
Post a Comment