Wednesday, August 6, 2008

ഐഡില്‍ സ്‌റ്റോപ്‌ സിംഗര്‍ 2009 (നര്‍മം)

ഹരികുമാര്‍

റഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന "ഐഡില്‍ സ്‌റ്റോപ്‌ സിംഗര്‍ 2009"- ന്റെ പ്രവേശന പരീക്ഷയാണ്‌ ഇത്‌. അറുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്ക്‌ കിട്ടുന്നവര്‍ക്കു മാത്രമെ പ്രവേശനമുണ്ടാകുകയുളളൂ.

ഭാഗം 1
പാട്ടിന്റെ വരികള്‍ പൂരിപ്പിക്കുക.
1) നാലുമണിപൂവെ നാലുമണിപൂവെ..................ഉണര്‍ന്നു.
* ആട്‌
* നാട്‌
* ഫ്രാഡ്‌
2) മൂളാതെടി മൈനേ.................... ഉറങ്ങണ സമയത്ത്‌
* അപ്പുക്കുട്ടന്‍
* മണിക്കുട്ടന്‍
* കുഞ്ഞിക്കുട്ടന്‍
3) വാലിട്ടെഴുതിയ നീലകടക്കണ്ണില്‍....................
* തേളോ
* മുളേളാ
* മീനോ
4) ഇലഞ്ഞിപ്പൂമണം............വരുന്നു..... ഇന്ദ്രിയങ്ങളില്‍ അതു പടരുന്നു
* നടന്നു
* ടാക്‌സിയില്‍
* ഒഴുകി
5) എന്റെ ഖല്‍ബിലെ..................... നീ നല്ല പാട്ടുകാരാ
* പേക്കിനാവ്‌
* വെണ്ണിലാവ്‌
* പാല്‍നിലാവ്‌
6) ദേവീ ശ്രീദേവീ.......... വരുന്നു...
* പേടി
* ഡാഡി
* തേടി
7) ഓമലാളെ കണ്ടുഞ്ഞാന്‍..................
* ബസ്‌റ്റാന്റില്‍
* പൂങ്കിനാവില്‍
* പേക്കിനാവില്‍
8) ഓ... പ്രിയേ.... പ്രിയേ നിനക്കൊരു..............
* ഐപോഡ്‌
* വാക്‌മാന്‍
* ഗാനം
9) ആരാരോ ആരിരാരോ...............ആരാരോ
* സൂസിമോള്‍
* കെട്ടിച്ചയച്ച മോള്‍
* അച്ചന്റെ മോള്‍
10) ചിപ്പിവള കിലുങ്ങുു‍ന്ന പോലെ........... പെണ്ണേ
* വായിട്ടടിക്കുന്ന
* പൊട്ടിപ്പൊട്ടി ചിരിക്കുന്ന
* അലമുറയിടുന്ന

ഭാഗം 2
രാഗം അടിസ്ഥാനമാക്കിയുളള ചോദ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. കര്‍ണ്ണാടക സംഗീതത്തില്‍ പ്രാവീണ്യം ഉളളവര്‍ക്കുളള ചോദ്യങ്ങളാണ്‌. ഓരോ ഗാനവും ഏതു രാഗത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്‌ തിരഞ്ഞെടുത്തെഴുതുക.
1) "അകലെ അകലെ നീലാകാശം"
* ഇരുപ്പുകേശി
* കിടപ്പുകേശി
* ചാരുകേശി
2) "ആരെയും ഭാവ ഗായകനാക്കും"
* മോഹനരാഗം
* രമേശരാഗം
* സുന്ദരേശരാഗം
3) "അരയന്നമേ ആരോമലെ ദമയന്തിയ്‌ക്കായ്‌ ദൂരുമായ്‌"
* പന്തുവരാളി
* കബഡിവരാളി
* ക്രിക്കറ്റുവരാളി
4) "ആറാട്ടു കടവിങ്കല്‍ അരയ്‌ക്കൊപ്പം വെളളത്തില്‍"
* ഫ്രാന്‍സ്‌
* കാനഡ
* സ്‌പെയിന്‍
5) "പ്രമദവനം വീണ്ടും"
* വാക്ക്‌
* ജോഗ്‌
* റണ്‍
6) "അനുരാഗിണി ഇതായെന്‍ കരളില്‍"
* ലീലാമണി
* കല്ല്യാണി
* കൊച്ചമ്മിണി
7) "കേരളം കേരളം കേളികൊട്ടുയരുന്ന കേരളം"
* തിരുവാഭരണം
* ശങ്കരാഭരണം
* സ്വര്‍ണാഭരണം

ഭാഗം 3
താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
1) "കളളി പൂങ്കുയിലെ" എന്ന ഗാനം ഏതു ചിത്രത്തിലേതാണ്‌?
* പൂരപറമ്പില്‍ ആണ്‍വീട്‌
* സര്‍ക്കാര്‍ ഭൂമിയില്‍ ആണ്‍വീട്‌
* മേലേപറമ്പില്‍ ആണ്‍വീട്‌
2) ഈ പ്രോഗ്രാമിന്റെ അവതാരിക ഏതുതരം വസ്‌ത്രം അണിയുന്നതാണ്‌ നിങ്ങള്‍ക്കു താല്‍പര്യം?
* സ്ലീവ്‌ ലെസ്സ്‌
* ഹൂക്ക്‌ ലെസ്സ്‌
* ഷെയിം ലെസ്സ്‌
3) നിങ്ങളുടെ ഓരോ ഗാനം കഴിയുമ്പോഴും പുരുഷനായ ഒരു ജഡ്‌ജില്‍ നിന്നും പതിവായി കേള്‍ക്കാറുളള ഒരു വാക്ക്‌ ഏതാണ്‌?
* അധോഗതി
* പരഗതി
* സംഗതി
4) നിങ്ങളുടെ ഓരോ ഗാനം കഴിയുമ്പോഴും ദീദിയില്‍ നിന്നും പതിവായി കേള്‍ക്കാറുളള ഒരു വാക്ക്‌ ഏതാണ്‌?
* ഒപ്‌റ്റിമിസ്‌റ്റിക്ക്‌
* റിയലിസ്‌റ്റിക്ക്‌
* ഫന്റാസ്‌റ്റിക്ക്‌
5) "കണ്ണാം തുമ്പി പോരാമോ എന്നോടിഷ്‌ടം കൂടാമോ" എന്ന ഗാനം ഏതു ചിത്രത്തിലേതാണ്‌?
* കാക്കോത്തിക്കാവിലെ വ്യാജസിദ്ധന്മാര്‍
* കാക്കോത്തിക്കാവിലെ ഭൂമി കൈയേറ്റം
* കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍
6) "ആനക്കെടുപ്പത്‌ പൊന്നുണ്ടേ" എന്ന ഗാനത്തില്‍ ആരുടെ പക്കല്‍ കൂടുതല്‍ പൊന്നുണ്ടെന്നാണ്‌ ഉദ്ദേശിക്കുന്നത്‌?
* സന്തോഷ്‌ മാധവന്‍
* തങ്കു ബ്രദര്‍
* പാസ്‌റ്റര്‍ യോഹന്നാന്‍

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക കൃതി ഇ-മെയില്‍ ചെയ്യുക

2 comments:

അനില്‍@ബ്ലോഗ് said...

ഒറ്റ എപ്പിസൊഡുപോലും കാണാന്‍ തോന്നാറില്ല. ഒരിക്കല്‍ കണ്ടു പ്രശ്ചന്നവേഷം ധരിച്ചെത്തി എന്തൊ കൊപ്രായം കാട്ടുന്ന ഒരൈറ്റം.പിന്നെ നിര്‍ത്തി.

പണ്ടത്തെ വോയിസൊഫ് ദ വീക്ക് മൂടങ്ങാതെ കാണുമായിരുന്നു.ഇന്നിതാവില്ല.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com