പുഴ.കോം അതിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാമത്സരത്തിലേക്ക് സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. മുന്നൂറു മുതല്‍ രണ്ടായിരം വരെ വാക്കുകളിലൊതുങ്ങുന്ന മുമ്പു പ്രസിദ്ധീകരിക്കാത്ത രചനകള്‍ ഓണ്‍ലൈനായോ, ഇ-മെയിലിലോ, തപാല്‍ മാര്‍ഗ്ഗമോ ജൂലൈ 31-നകം കിട്ടത്തക്കവണ്ണം സമര്‍പ്പിക്കേണ്ടതാണ്.
കഥകള്‍ പുഴ.കോമിന്റെ പ്രത്യേക വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുന്നതും വായനക്കാരുടെ ഓണ്‍ ലൈന്‍ വോട്ടിംഗിലൂടെ മികച്ച ഇരുപതു കഥകള്‍ തെരഞ്ഞെടുക്കുന്നതാണ്. അവയില്‍നിന്നായിരിക്കും ജഡ്ജിംഗ് കമ്മറ്റി സമ്മാനാര്‍ഹമായ കഥകള്‍ കണ്ടെത്തുന്നത്. ഈ കഥകള്‍ പിന്നീട് പുസ്‌തകരൂപത്തില്‍ പുഴ.കോം പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഒന്നാം സമ്മാനം 5001 രൂപയും പ്രശസ്‌തിപത്രവും രണ്ടാം സമ്മാനം 3001 രൂപയും പ്രശസ്‌തിപത്രവുമാണ്.
കഥകള്‍ സമര്‍പ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളും മറ്റു വിശദാംശങ്ങളും ഇവിടെ.
Wednesday, July 2, 2008
പുഴ ചെറുകഥാമത്സരം - 2008
Posted by
പുഴ.കോം
at
1:56 AM
Subscribe to:
Post Comments (Atom)
No comments:
Post a Comment