Sunday, April 6, 2008

നല്ല ഓണ്‍‌ലൈന്‍ മലയാളം വായനയുടെ തുടക്കം തൊരപ്പനില്‍

തൊരപ്പനില്‍ (http://thorappan.puzha.com) ഇതുവരെ വായനക്കാര്‍ ചേര്‍ക്കുന്ന കൃതികള്‍ മാത്രമേ കൊടുത്തിരുന്നുള്ളൂ. ഇനിമുതല്‍ എല്ലാ പ്രധാനപ്പെട്ട മലയാളം കൃതികളും മലയാളികള്‍ക്ക് താല്പര്യം ഉണ്ടായേക്കാവുന്ന പ്രധാനപ്പെട്ട സൈറ്റുകളില്‍ വരുന്ന വാര്‍ത്തകളും കൃതികളും തൊരപ്പനില്‍ കാണാവുന്നതും അവയ്ക് വോട്ടുചെയ്യാവുന്നതുമാണ്. താഴെ കൊടുക്കുന്ന രീതിയിലാണ് കൃതികള്‍ ചേര്‍ക്കുന്നത്:

1. ബ്ലോഗ് റോള്‍ - മലയാളം ബ്ലോഗുകളില്‍ പ്രസിദ്ധീകൃതമാകുന്ന പുതിയ പോസ്റ്റുകള്‍. 0 വോട്ടേ ഇങ്ങനെ ‘ബ്ലോഗ്’ എന്ന വിഭാ‍ഗത്തില്‍ ചേര്‍ക്കപ്പെടുന്ന ലിങ്കുകള്‍ക്ക് ആദ്യം ഉണ്ടാവുകയുള്ളൂ. തൊരപ്പനിലേക്ക് ഈ ലിങ്ക് നിങ്ങളുടെ പോസ്റ്റില്‍ കൊടുക്കുകയാണെങ്കില്‍ തൊരപ്പനില്‍ കിട്ടുന്ന വോട്ടുകള്‍ നിങ്ങളുടെ സൈറ്റില്‍ അതേ സമയം കാണാവുന്നതാണ്:


<script type="text/javascript" src="http://www.puzha.com/puzha/thorappan/evb/check_url.js.php"></script>

പോസ്റ്റിന്റെ അവസാനം ഈ കോഡു കൊടുത്താല്‍ മാത്രം മതി.

2. വായനലിസ്റ്റുകള്‍ - നല്ല പോസ്റ്റുകള്‍ കണ്ടെത്തുവാന്‍ വായനാലിസ്റ്റുകള്‍ നല്ലൊരു ഉപാധിയാണ്. പക്ഷേ, എല്ലാ വായനലിസ്റ്റുകളും നോക്കുക പ്രായോഗികമല്ല. അതുകൊണ്ടാണ്‍ ഞങ്ങള്‍ വായനാലിസ്റ്റുകള്‍ അഗ്രിഗേറ്റു ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു പടികൂടി മുന്നോട്ട് പോയി, വായനാലിസ്റ്റുകളില്‍ ചേര്‍ക്കപ്പെടുന്ന കൃതികള്‍ തൊരപ്പനിലും ചേര്‍ക്കും. 2 വോട്ടോടെയാണ്‍ അത്തരം കൃതികള്‍ ‘വായനലിസ്റ്റ്’ എന്ന വിഭാഗത്തില്‍ ചേര്‍ക്കപ്പെടുന്നത്.

3. തൊരപ്പന്‍ കണ്ടെത്തിയവ - പുഴ.കോമിലെ സ്റ്റാഫും എഡിറ്റോറിയല്‍ വിഭാഗത്തില്‍ സഹകരിക്കുന്നവരും വെബ്ബില്‍ നിന്ന് കണ്ടെത്തുന്ന കൃതികളാണ്‍ ഈ വിഭാഗത്തില്‍ വരുന്നത്. ലോക വാര്‍ത്ത, സാഹിത്യം, സാങ്കേതിക വിദ്യ, സിനിമ/മള്‍ട്ടി മീഡിയ തുടങ്ങിയ വിഷയങ്ങളില്‍ മലയാള മാധ്യമങ്ങളില്‍ ഉടനെ വരാന്‍ സാ‍ധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഓണ്‍‌ലൈന്‍ കൃതികളാണ്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 3 വോട്ടുകളോടെയാണ്‍ ഈ വിഭാഗത്തില്‍ വരുന്ന കൃതികള്‍ തൊരപ്പനില്‍ തുടങ്ങുക. ഇതിനുവേണ്ടി വെബ്ബ് ലോകത്തെ പ്രധാനപ്പെട്ട പത്രമാസികകളും ബ്ലോഗുകളും മറ്റു സൈറ്റുകളും ഞങ്ങള്‍ പരതുന്നുണ്ട്.

4. മലയാള സാഹിത്യം - മലയാളം ബ്ലോഗിന്ന് പുറത്ത് പത്രമാസികളുടെയും പുഴ.കോം പോലുള്ള ഓണ്‍‌ലൈന്‍ മാസികകളുടെയും സൈറ്റുകളില്‍ ധാരാളം കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. പല സൈറ്റുകളും ഇനിയും യുണീക്കോഡിലേക്ക് മാറിയിട്ടുമില്ല. ഇത്തരത്തിലുള്ള കൃതികള്‍ ഇനിമുതല്‍ തൊരപ്പനില്‍ നിങ്ങള്‍ക്ക് കാണാം. തല്‍ക്കാലം പുഴ.കോമിലെ കൃതികളാണ്‍ ഇങ്ങനെ ചേര്‍ത്തു തുടങ്ങിയിട്ടുള്ളത്. ഉടനെ പ്രധാനപ്പെട്ട എല്ലാ സൈറ്റുകളില്‍ നിന്നുമുള്ള കൃതികളും നിങ്ങള്‍ക്ക് ഇങ്ങനെ കാണാവുന്നതാണ്. സാഹിത്യം, സിനിമ, പലവക എന്നീ വിഭാഗങ്ങളില്‍ ചേര്‍ക്കപ്പെടുന്ന ഇത്തരം കൃതികള്‍ 1 വോട്ടോടെയാണ്‍ തൊരപ്പനില്‍ തുടങ്ങുക.

5. വായനക്കാര്‍ ചേര്‍ക്കുന്ന കൃതികള്‍ - പഴയതുപോലെ വായക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലിങ്കുകള്‍ ചേര്‍ക്കാവുന്നതാണ്‍.

തൊരപ്പനില്‍ തിരഞ്ഞെടുത്തപ്പെട്ട കൃതികളുടെ ഫീഡ് ഇതാണ്‍: http://www.puzha.com/puzha/thorappan/rss.php.
ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികള്‍ എന്നും ഇ-മെയില്‍ വഴി പുഴ.കോമിന്റെ വായനക്കാരില് എത്തുന്നുമുണ്ട്. അങ്ങനെ തൊരപ്പന്‍ വഴി നിങ്ങളുടെ ബ്ലോഗ്പോസ്റ്റിന് പല മാര്‍ഗത്തിലൂടെ പരസ്യം ലഭിക്കുകയും കൂടുതല്‍ വായനക്കാര്‍ ഉണ്ടാ‍വുകയും ചെയ്യുന്നു.

No comments: