Tuesday, April 1, 2008

വെബ്ബില്‍ നിന്നുണ്ടായ ആദ്യത്തെ മലയാള പുസ്തകം

ബ്ലോഗില്‍ നിന്ന് മലയാളത്തില്‍ ആദ്യമായി ഉണ്ടായ കൃതി ‍വിശാലമനസ്ക്കന്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന ശ്രീ. സജീവ് എടത്താടന്റെ ‘കൊടകരപുരാണം’ എന്ന പുസ്തകമാണ്. ജൂലൈ 2007-ല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ ഈ കൃതിക്ക് അങ്ങനെ ബ്ലോഗ്‌ലോകത്തിനു പുറത്തും ധാരാളം വായനക്കാരുണ്ടായി.

പക്ഷേ, വെബ്ബില്‍ നിന്ന് ആദ്യമായി ഉണ്ടാകുന്ന പുസ്തകം പുഴ.കോം 2002 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ‘പുഴ: കവിതകളും കഥകളും’ എന്ന പുസ്തകമാണ്. പുഴ.കോമില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത 30 കവിതകളുടെയും 14 കഥകളുടെയും സമാഹാരമാണിത്. സുവിരാജ് പടിയത്തും കെ.സി.സുബിനും എഡിറ്റു ചെയ്ത ഈ പുസ്തകം സുനില്‍ പി. ഇളയിടത്തിന്റെയും എം.വി.ബെന്നിയുടെയും പഠനങ്ങളോടെയാണ് പുറത്തിറങ്ങിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വച്ച് എം.ടി. വാസുദേവന്‍ നായരാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. [വാര്‍ത്തകള്‍ ഇവിടെ.]



ഇന്ന് ഓണ്‍ലൈനും ഓഫ്‌ലൈനുമായി മലയാളസാഹിത്യരംഗത്ത് സജീവമായുള്ള പലരും ഈ പുസ്തകത്തിലെ എഴുത്തുകാരായി അണിനിരക്കുന്നുണ്ട്. ഈ പുസ്തകവും ‘കൊടകരപുരാണവും’ മലയാളപ്രസിദ്ധീകരണ ചരിത്രത്തിലെ പ്രധാനസംഭവങ്ങളാണ്.

No comments: