

സുവിരാജ് പടിയത്ത്
ഈ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലോക മലയാളി സമൂഹത്തിന് പുഴ.കോം അതിവിശിഷ്ടമായ ഒരു സമ്മാനം ഒരുക്കുകയാണ്. യൂണീകോഡ് ഫോണ്ടിന്റെ വരവോടുകൂടി സൈബര്‍ ലോകത്ത് മലയാളഭാഷയുടെ കുതിച്ചുകയറ്റം നാം അനുഭവിച്ചതാണ്. എഴുത്തിന്റെ യാഥാസ്ഥിതിക രീതികളെയൊക്കെ തകിടം മറിച്ച് ബ്ലോഗുകളും അനുബന്ധ എഴുത്തുരീതികളും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി. എങ്കിലും അറിഞ്ഞതും അറിയപ്പെടാത്തതുമായ ഇത്തരം എഴുത്തുകള്‍ പലയിടത്തുമായി ചിതറിക്കിടക്കുന്ന കാഴ്ചയാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുക. ഇതുമൂലം അര്‍ഹതപ്പെട്ട ചിലരെങ്കിലും തിരിച്ചറിയപ്പെടാതെ പോകുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പുഴ.കോം 'തൊരപ്പന്‍' (www.thorappan.com) എന്ന ഒരു സ്വതന്ത്ര സൈബര്‍ ഇടത്തെ ഒരുക്കുന്നത്. ഇതിലൂടെ ഏവര്‍ക്കും തങ്ങള്‍ക്കിഷ്ടപ്പെട്ട കൃതികള്‍ ലിങ്കു ചെയ്യാനും, അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇഷ്ടപ്പെട്ടവയ്ക്ക് വോട്ടു ചെയ്യാനും കഴിയും. ഇങ്ങനെ സൈബര്‍ ലോകത്തിലെ മികച്ച കൃതികളെ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. മലയാളപുസ്തകങ്ങളും, സിനിമകളും ഇതിലൂടെ വിലയിരുത്താനും വിശകലനം ചെയ്യാനും കഴിയും.

പുഴ.കോം ഉദ്ദേശിക്കുന്ന സാമൂഹിക-മാധ്യമ (വെബ് 2.0) പരിശ്രമങ്ങളുടെ ആദ്യഘട്ടമായാണ് ഈ രണ്ടു സൈറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.
കേരളപ്പിറവി ദിനത്തില്‍ ലോകമലയാളികള്‍ക്ക് പുഴ.കോം നല്‍കുന്ന ഉപഹാരങ്ങളാണിത്. നിങ്ങള്‍ ഇത് ഹൃദയപൂര്‍വ്വം സ്വീകരിക്കുമെന്നും 'പുഴ'യുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുമെന്നും വിശ്വസിക്കുന്നു.
കേരളപ്പിറവി ആശംസകള്‍....
സുവിരാജ് പടിയത്ത്
Phone: 9847046266
E-Mail: editor.puzha@gmail.com
കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ് ചെയ്യുക
No comments:
Post a Comment