Saturday, September 29, 2007

പത്രപ്രവര്‍ത്തനത്തിലെ പുരുഷവേശ്യകളും ഓറല്‍ ഹീറോകളും


മിറര്‍സ്കാന്‍
ശശിധരന്‍. പി


സൃതീകളോടൊപ്പം ഉടുതുണിയില്ലാതെ ഫ്ലാറ്റില്‍ നിന്ന്‌ പിടികൂടപ്പെട്ട ശബരിമല തന്ത്രിയുടെ യഥാര്‍ത്ഥ അവകാശിയെന്ന്‌ അഭിമാനിച്ചുനടക്കുന്ന കൂടുംബാംഗമാണ്‌ തന്റെ ബ്ലോഗിലൂടെ എം.എഫ്‌ ഹുസൈന്റെ അശ്ലീലത്തിനെതിരെ പ്രചാരണം നടത്തുന്നത്‌.

എം.എഫ്‌ ഹുസൈന്‌ രവിവര്‍മ പുരസ്കാരം നല്‍കുന്നതിന്റെ നൈതികതയെക്കുറിച്ച സംവാദം മലയാള ആനുകാലികങ്ങള്‍ അതിനിഗൂഢമായി മൂടിവച്ചു. വിജയകുമാര്‍ മേനോന്‍ (ദേശാഭിമാനി വാരാന്തപ്പതിപ്പ്‌), കെ.ഇ.എന്‍ (മംഗളം പത്രം), ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പത്രസമ്മേളനം തുടങ്ങിയ നാമമാത്ര പ്രതികരണങ്ങള്‍ക്കേ അത്‌ ഇടം നല്‍കിയുള്ളൂ. എ.എഫ്‌ ഹുസൈന്‍ ഒരു മുസ്ലിം നാമധാരിയാണെന്നതും അയാള്‍ ഹിന്ദുദൈവങ്ങളെ അശ്ലീലമായി വരക്കുന്നുവെന്നതുമാണ്‌ പത്രാധിപന്മാരുടെ ശോധനയില്ലായ്മക്കു കാരണം. കക്കൂസിലിരുന്ന്‌ വളിയിട്ട്‌ കാര്യം വീര്യം കാണിക്കുന്ന വര്‍ഗം. (വിയോജിപ്പുണ്ടെങ്കിലും ബാലചന്ദ്രന്റെ ആര്‍ജവം ആദരണീയം). ആധിപത്യ പ്രത്യയശാസൃതത്തോട്‌ ക്രിയാത്മകമായി ഏറ്റുമുട്ടാനുള്ള സ്റ്റഫ്‌ നമ്മുടെ പത്രാധിപന്മാര്‍ക്കില്ല എന്ന്‌ തെളിയിച്ച സന്ദര്‍ഭം.

ഹിന്ദു ദേവതമാരുടുക്കേണ്ടത്‌ കൊച്ചിയിലെ ബീനാ കണ്ണന്‍ ഡിസൈന്‍ ചെയ്ത ഡിസൈനര്‍ സാരി തന്നെയാവണം. രാജാ രവിവര്‍മ മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ സൃഷ്ടിച്ചെടുത്ത മുഴുത്ത രതിബിംബങ്ങളാകണം അവ.

വിശ്വാസത്തിനു എത്ര ഇടമുണ്ടോ അത്രയും ഇടം അവിശ്വാസത്തിനും ഹിന്ദുസംസ്കാരം നല്‍കുന്നുണ്ട്‌; പക്വമായ ഏതു സംസ്കാരവും നല്‍കുന്നുണ്ട്‌. ദൈവമെന്ന വിശ്വാസസങ്കല്‍പത്തിന്‌ ഇന്ന രൂപമായിരിക്കണം, ഇന്ന വേഷമായിരിക്കണം എന്ന്‌ കല്‍പ്പിക്കാന്‍ ആര്‍ക്കാണ്‌ അവകാശം? ലിംഗത്തെയും യോനിയേയും ആരാധനാബിംബങ്ങളായി കണ്ട്‌ നമസ്കരിക്കുന്ന വിശ്വാസത്തിന്‌ ഇനി ഇതിലുമപ്പുറം ഏതവയവം കണ്ടാലാണ്‌ സ്ഖലനം സംഭവിക്കുക?

ഗ്രാമീണമായ ആദിമചോദനകളാണ്‌ ഹുസൈന്റെ ചിത്രങ്ങളുടെ സൗന്ദര്യശാസൃതത്തിനടിസ്ഥാനം. വിശ്വാസികള്‍ക്കുമേല്‍ സ്വേച്ഛാനുസരണമല്ലാതെ അടിച്ചേല്‍പ്പിക്കപ്പെട്ട സവര്‍ണ പ്രതീകങ്ങളെ സംസ്കാരത്തിന്റെ തന്നെ പ്രതിനിധാനമായി മാറ്റുന്ന ഫാസിസ്റ്റ്‌ പ്രവണതയോടുള്ള കലയുടെ പക്ഷത്തുനിന്നുള്ള പ്രതിഷേധമാണ്‌ ഹുസൈന്റെ വരകളിലുള്ളത്‌. രാജാരവിവര്‍മയുടെ വരകളിലെ തുണിയുടുത്ത അശ്ലീലമാണ്‌ ഹുസൈന്റെ തുണിയില്ലാത്ത വരകളിലെ 'അശ്ലീല'ത്തേക്കാള്‍ അശ്ലീലമായിട്ടുള്ളത്‌. ഇന്ത്യന്‍ മിത്തിലും പുരാണങ്ങളിലും നഗ്നതയുടേയും ലൈംഗികതയുടെയും അതിതീവ്രമായ ആവിഷ്ക്കാരങ്ങള്‍ എത്രയോ ഉണ്ട്‌. മൂന്നുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്യുന്ന, പര്‍ദ കൊണ്ട്‌ സൃതീശരീരം മൂടണമെന്ന്‌ കല്‍പ്പിക്കുന്ന മനോവൈകൃതങ്ങള്‍ക്കേ ഇത്തരം നഗ്നതയെയും ലൈംഗികതയെയും അശ്ലീലമായി കാണാനാകൂ. ഹുസൈനുവേണ്ടി സംസാരിച്ചാല്‍ മുസ്ലീംപ്രീണനമാകുമെന്ന പേടിയില്‍ ഈ മനോവൈകൃതക്കാര്‍ നിശബ്ദരായിരിക്കുന്നു.

സൃതീകളോടൊപ്പം ഉടുതുണിയില്ലാതെ ഫ്ലാറ്റില്‍ നിന്ന്‌ പിടികൂടപ്പെട്ട ശബരിമല തന്ത്രിയുടെ യഥാര്‍ഥ അവകാശിയെന്ന്‌ അഭിമാനിച്ചു നടക്കുന്ന കുടുംബാംഗമാണ്‌ തന്റെ ബ്ലോഗിലൂടെ ഹുസൈന്റെ അശ്ലീലത്തിനെതിരെ പ്രചാരണം നടത്തുന്നത്‌. ബ്രഹ്‌മചാരിയായതുകൊണ്ട്‌ അയ്യപ്പന്‌ സൃതീശരീരത്തെക്കുറിച്ചോ നഗ്നതയെപ്പറ്റിയോ യാതൊന്നും അറിയാന്‍ ഇടയില്ല എന്ന ധാരണയിലാകണം ഇവര്‍ ഇതൊക്കെ ചെയ്തുകൂട്ടുന്നത്‌.

അച്ചി & അളിയന്‍ ചരിതം

പ്രസ്ഥാനത്തിന്റെ നിലനില്‍പിന്‌ ഗ്രൂപ്പുകളി ആവശ്യമായി വരാം; എന്നാല്‍ പത്രാധിപര്‍ അക്കളിക്ക്‌ നേതൃത്വം നല്‍കേണ്ടതുണ്ടോ?

'പുരോഗമന സാഹിത്യകാരന്മാരുടെ ഗ്രൂപ്പുകളിയില്‍ പുരോഗമന സാഹിത്യത്തിന്റെ ഭാവിയെന്ത്‌?' എന്നൊരു ചര്‍ച്ച ഭാഷാപോഷിണി സംഘടിപ്പിച്ചിട്ടുണ്ട്‌. ഈ വിഷയം പത്രാധിപര്‍ അവതരിപ്പിക്കുന്നത്‌ എം.എന്‍ വിജയന്റെ ഒരു ഫാന്‍ ക്ലബ്ബ്‌ മെമ്പറായാണ്‌. പഴയ ലക്കങ്ങളുടെ കെട്ടഴിച്ചുനോക്കിയാല്‍ കെ.സി നാരായണന്‌ മനസ്സിലാകും; ഭാഷാപോഷിണിയുടെ സംവാദങ്ങള്‍ വിഷയാധിഷ്ഠിതമായിരുന്നു, വ്യക്ത്യാധിഷ്ഠിതമായിരുന്നില്ല എന്ന്‌. ഓള്‍ കേരള യാഥാസ്ഥിതിക & പ്രതിലോമക എഡിറ്റേഴ്‌സ്‌ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ കെ.സി നാരായണന്‌ സകല വിഷയങ്ങളെയും 'വിഷയാസക്ത'മായി മാത്രമേ കാണാനാവൂ എന്നതും ശരിയാണ്‌.

'മലയാളത്തിലെ ഏറ്റവും സര്‍ഗധനനായ നിരൂപകന്‍' എന്ന്‌ എം.എന്‍ വിജയനെ വിശേഷിപ്പിക്കും വിധം പീറക്കടലാസായി മാറിയിരിക്കുന്നു ഭാഷാപോഷിണിയുടെ താളുകള്‍; ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍.

അന്യായമായ ഒരു വാദം ഉറപ്പിക്കാനാണ്‌ പൃഷ്ഠംതാങ്ങികള്‍ ഇത്തരം സൂപ്പര്‍ലെറ്റീവ്‌സുകള്‍ ഉപയോഗിക്കാറ്‌. ഏറ്റവും കുറച്ച്‌ സൂപ്പര്‍ലെറ്റീവ്‌സുകള്‍ ഉപയോഗിക്കേണ്ട പ്രൊഫഷനാണ്‌ പത്രപ്രവര്‍ത്തനം. കെ.സി നാരായണന്റെ 'എഡിറ്റോറിയല്‍ ബ്രോക്കറെജ്‌' ഈയൊരു പ്രൊഫഷനെ, എം.എന്‍ വിജയനെപ്പോലുള്ള ഒരു പ്രത്യയശാസൃത മന്ദബുദ്ധിയുടെ ശുഷ്കശിരസ്സില്‍ കെട്ടിവച്ച്‌ എഴുന്നള്ളിച്ചു നടക്കുന്നു.

താന്‍ ഒരുക്കിവച്ച കെണിയില്‍ വീഴാന്‍ പാകത്തിന്‌ രണ്ട്‌ എഴുത്തുകാരെയും എഡിറ്റര്‍ക്ക്‌ കിട്ടി. സി.ആര്‍ പരമേശ്വരനും കല്‍പ്പറ്റ നാരായണനും. എഴുത്ത്‌ ഒരു 'ജീവനകല'യാണെങ്കില്‍ അതിന്റെ ശ്രീ ശ്രീ രവിശങ്കറാണ്‌ കല്‍പ്പറ്റ നാരായണന്‍. സ്ഥാപിത താല്‍പര്യങ്ങളുടെ ജരാനരയാണ്‌ സംവാദത്തില്‍ പങ്കെടുത്ത്‌ ഇയാള്‍ എഴുതിയ അച്ചി & അളിയന്‍ ചരിതം. എഴുത്തില്‍ നിലപാടേയില്ലാത്ത ഇയാള്‍ അങ്ങനെ താനും ഒരു നിലപാടിന്റെ പക്ഷത്താണെന്ന്‌ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നു. (കല്‍പ്പറ്റ നാരായണന്‌ ഭാഷാപോഷിണി രണ്ടുപേജ്‌ കൊടുത്തതുകൊണ്ട്‌ ഇനി അടുത്ത ഇഷ്യു വരെയെങ്കിലും കല്‍പ്പറ്റ ഗ്യാങ്ങിലെ കൊക്കപ്പുഴുക്കള്‍ പുളക്കാതെ കിടന്നുകൊള്ളും. എഡിറ്റര്‍ക്ക്‌ അത്രയും കാലം സുഖവിരേചനവും സാധ്യമാകും. ഈ വയസ്സുകാലത്ത്‌ അതും വലിയ കാര്യമാണല്ലോ.

ഓറല്‍ ഹീറോ

'ഓറല്‍ ഹീറോ' എന്നാണ്‌ കല്‍പ്പറ്റ നാരായണന്‍ എം.എന്‍ വിജയനെ ഈ ലേഖനത്തില്‍ പുകഴ്ത്തുന്നത്‌. നാരായണന്‍ വിജയനുവേണ്ടി ചെയ്യുന്നത്‌ ഒരു 'ഓറല്‍' പണി തന്നെയാണ്‌. വാര്‍ദ്ധക്യത്തിനു ചേര്‍ന്ന പണി തന്നെ.

സി.ആര്‍ പരമേശ്വരന്‍ ശാരീരികമായും ബുദ്ധിപരമായും കടുത്ത ചിന്തകളുടെ ചൂടിനാല്‍ വെന്തുകൊണ്ടിരിക്കുന്ന ആളാണ്‌. അങ്ങനെയൊരാള്‍ കെ.സി നാരായണന്റെ ചൂണ്ടയില്‍ കുരുങ്ങി പിടയുന്ന കാഴ്ച ദയനീയമാണ്‌. ഒരു എം.വി നികേഷ്കുമാര്‍ ബ്രാന്‍ഡ്‌ കടിഞ്ഞൂല്‍പൊട്ടനെപ്പോലെയാണ്‌ സി.ആര്‍ പരമേശ്വരന്‍, സി.പി.ഐ (എം)യെക്കുറിച്ച്‌ എഴുതുന്നത്‌. പിണറായി വിജയന്‍ പറയുന്ന കാരണങ്ങള്‍ക്കുവേണ്ടിയല്ലെങ്കിലും വലിയ വലിയ കൂട്ടിക്കൊടുപ്പുകള്‍ക്കുവേണ്ടി മീഡിയ സൃഷ്ടിച്ചെടുത്ത പിണറായി-വി.എസ്‌ എന്ന വിരുദ്ധ വ്യാജമുദ്രയെ സി.ആര്‍ പരമേശ്വരനെപ്പോലൊരാള്‍ നിസ്സങ്കോചം എടുത്തണിയുന്നത്‌ എന്തിനാണ്‌? മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ രണ്ടുഗ്രൂപ്പുണ്ടെന്ന്‌ ആദ്യമേ വകവെച്ചു കൊടുത്താല്‍ ബുദ്ധിജീവിക്ക്‌ ശിഷ്‌ടജീവിതം എളുപ്പമായി. ഏതെങ്കിലുമൊരു ഗ്രൂപ്പ്‌ തെരഞ്ഞെടുക്കുകയോ സമദൂരം പാലിച്ച്‌ വിമര്‍ശിച്ച്‌ കഴിയുകയോ ചെയ്യാം. പ്രത്യയശാസൃത യാഥാര്‍ഥ്യങ്ങളെ പിന്നീടൊരിക്കലും അയാളുടെ ബുദ്ധിക്ക്‌ നേരിടേണ്ടിവരില്ല. കെ.സി നാരായണനെ മൂന്നുനേരം തീറ്റിപ്പോറ്റുന്ന ഈ മനോരമബുദ്ധിയിലേക്കുള്ള റിക്രൂട്ട്‌മെന്റിന്‌ ആസനം കാണിച്ചു നിന്നുകൊടുക്കണമായിരുന്നോ പരമേശ്വരന്‌? അതുകൊണ്ടുതന്നെ എം.എന്‍ വിജയന്‍ & കെ.ഇ.എന്‍ തുടങ്ങിയ ദ്വന്ദ്വങ്ങളുടെ വിശദീകരണമായാണ്‌ പുരോഗമനസാഹിത്യം എന്ന വിഷയത്തെ സി.ആര്‍ സമീപിക്കുന്നത്‌.

എഡിറ്ററുടെ കെണിയെ തിരിച്ചറിഞ്ഞു എന്നതാണ്‌ ചര്‍ച്ചയിലെ മൂന്നാമനായ സുനില്‍ പി. ഇളയിടത്തിന്റെ പ്രസക്തി. പുരോഗമന കലാസാഹിത്യ പ്രസ്ഥാനം നിര്‍ണായക പരിവര്‍ത്തന ഘട്ടങ്ങളില്‍ നേരിട്ട പ്രതിസന്ധികളെ വിമര്‍ശാത്മകമായി അദ്ദേഹം വിലയിരുത്തുന്നു. ആധുനികതയോടുള്ള അതിന്റെ സമീപനം, കലാനുഭൂതിയുടെയും സൗന്ദര്യാനുഭവത്തിന്റെയും പ്രത്യയശാസൃതമാനം പരിഗണിക്കപ്പെടാതെ പോയത്‌ തുടങ്ങി നവമാനവികതാ & സ്വത്വ കല്‍പ്പനകള്‍ക്ക്‌ അഭിമുഖം നില്‍ക്കേണ്ടിവരുമ്പോഴുള്ള പരിമിതികള്‍ വരെ സുനില്‍ യുക്തിഭദ്രമായി വിശകലനം ചെയ്യുന്നു. ഈ സംവാദത്തിന്റെ എഡിറ്റോറിയല്‍ ആംഗിളിനെതന്നെ ഈ ലേഖനം മാറ്റിയെഴുതുന്നു.

ചന്തപ്പുര സംവാദം

സംവാദത്തിന്റെ ഭാഗമായി എം.എന്‍ വിജയന്‍ കുഞ്ഞുണ്ണി മാസ്റ്ററെ അനുസ്മരിച്ച്‌ നടത്തിയ ഒരു പ്രഭാഷണവും ചേര്‍ത്തിരിക്കുന്നു. എന്തൊരു ശുഷ്കബുദ്ധി. സമ്മതിക്കണം.

എറണാകും-കോഴിക്കോട്‌ ദേശീയപാതയില്‍ ദിവസേന സഞ്ചരിക്കുന്ന ബസ്‌ യാത്രക്കാരുടെ കരിയര്‍ ലിസ്റ്റ്‌ പരിശോധിച്ചാല്‍ അവരിലേറെപ്പേരും കൊടുങ്ങല്ലൂരില്‍ എം.എന്‍ വിജയനുമായി അഭിമുഖം നടത്താന്‍ പോകുന്നവരോ നടത്തി മടങ്ങുന്നവരോ നടത്താന്‍ ഏല്‍പ്പിക്കപ്പെട്ടവരോ ആയിരിക്കും. കൊടുങ്ങല്ലൂരിലെ ചന്തപ്പുര ബസ്‌സ്റ്റോപ്പില്‍ വിജയന്റെ വീട്ടിലേയ്ക്ക്‌ മാത്രമായി ആളുകളെ കൊണ്ടുപോകാന്‍ പ്രത്യേകമായി ഓട്ടോ സ്റ്റാന്റുണ്ട്‌. ചന്തപ്പുരയില്‍ ബസ്സിറങ്ങി നേരെ ഓട്ടോയില്‍ ചെന്നിരുന്നാല്‍ മതി ഒന്നും മിണ്ടാതെ തന്നെ നിങ്ങള്‍ക്ക്‌ വിജയന്‍മാഷിന്റെ വീട്ടിലെത്താം. ഇത്രയും സൗകര്യങ്ങളുള്ളപ്പോള്‍ ഏതെങ്കിലും താഹ മാടായിയെ പറഞ്ഞയച്ചിരുന്നുവെങ്കില്‍ ഈ സംവാദത്തിനു വേണ്ടി ഒരു സാധനം ഉണ്ടാക്കിയെടുക്കാനാകുമായിരുന്നല്ലോ.

(ഇനി അഭിമുഖത്തിന്‌ നേരിട്ട്‌ പോകണമെന്നു തന്നെയില്ല. മേല്‍പറഞ്ഞ ഓട്ടോക്കാരില്‍ ആരുടെയെങ്കിലും കൈവശം ടേപ്പ്‌ റെക്കോര്‍ഡര്‍ കൊടുത്തുവിടുകയാണ്‌ ഇപ്പോഴത്തെ രീതി. ജനശക്തി & മലയാളം എന്നൊക്കെയുള്ള സ്റ്റിക്കര്‍ ഒട്ടിച്ച്‌. അത്‌ മാഷുടെ വീടിന്റെ പൂമുഖത്ത്‌ ഓണാക്കിവച്ച്‌ ഓട്ടോക്കാരന്‍ തിരിച്ചുപൊരും. പിന്നെ രണ്ടോ മൂന്നോ നാലോ മണിക്കൂറുകള്‍ കഴിഞ്ഞ്‌ ചെന്നാല്‍ അവ എടുത്തുകൊണ്ടുവരാം. പിന്നെ ലേഖനം & അഭിമുഖം & അനുഭവം & പ്രഭാഷണം എന്താണോ വേണ്ടത്‌ അതാതിന്റെ രൂപത്തില്‍ പ്രസിദ്ധീകരിക്കാം).

ഇത്രക്കും സുതാര്യനായ ഒരാളുടെ വിഷയസംബന്ധമായ ഒരു കമന്റെങ്കിലുമായിരുന്നു ഈ സംവാദത്തോടൊപ്പം ചേര്‍ക്കേണ്ടിയിരുന്നത്‌.

സാംസ്കാരിക പിമ്പ്‌

കേരളീയ സംസ്കാരിക രാഷൃടീയ ജീവിതത്തില്‍ സംശയകരമായ അസ്തിത്വമുള്ള രണ്ടുപേരാണ്‌ എം.എന്‍ വിജയനും എം.എ ബേബിയും. കേരളത്തിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്‌ ആധുനികോത്തരഭാവുകത്വത്തിന്റെ പ്രത്യയശാസൃത പിന്‍ബലം നിഷേധിച്ച്‌ അതിന്റെ വെറും പിമ്പിംഗാക്കി മാറ്റിയത്‌ ഇവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പുകളാണ്‌. കാമം കരഞ്ഞുതീര്‍ക്കാന്‍ വിധിക്കപ്പെട്ട കിഴവന്‍ കഴുതകളുടെ അറപ്പിക്കുന്ന സീല്‍ക്കാരങ്ങളായിരുന്നു സംവാദമെന്ന പേരില്‍ ഈയിടെ അരങ്ങേറിയത്‌.

അധികാരമില്ലാത്തപ്പോഴും വലിയൊരു സാംസ്കാരിക മാഫിയയുടെ സംരക്ഷകനായിരുന്നു ബേബി. ടി. പത്മനാഭന്‍ മുതല്‍ പവിത്രന്‍ തീക്കുനി വരെയുള്ളവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, കുരിശിന്റെ വഴിയിലും മെത്രാന്റെ പാദത്തിങ്കലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും ഒരേപോലെ നിന്നുപിഴയ്ക്കുന്ന ഈ വാണിഭക്കാരന്‍ സാംസ്കാരിക രാഷൃടീയത്തെ എത്ര അരാഷൃടീയവല്‍ക്കരിച്ചുവോ അത്രത്തോളം എം.എന്‍ വിജയനും ചെയ്തുകൂട്ടി. ഈ അരാഷൃടീയ സാഹചര്യമാണ്‌ എം.വി ദേവന്‍ മുതല്‍ പി. സുരേന്ദ്രന്‍ വരെയുള്ള ഞാഞ്ഞൂളുകള്‍ക്ക്‌ തലപൊക്കാനുള്ള ഊര്‍ജം നല്‍കിയത്‌.

മീര അര്‍ഹിച്ച ചതി

പത്രാധിപന്മാരുടെ ചതിക്കുഴിയില്‍ ചിന്താശേഷിയുള്ളവര്‍ പോലും വീണുപോകുന്നു, പിന്നെയാണോ കെ.ആര്‍ മീര.

മീര ദീപിക വാര്‍ഷിപ്പതിപ്പിന്‌ ഒരു നോവലൈറ്റ്‌ അയച്ചു. അത്‌ വികൃതമായി എഡിറ്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിച്ചു. പകര്‍ച്ചപ്പനി പോലും വകവെക്കാതെയാണ്‌ മീര എഴുതിയത്‌. മാറ്റം വരുത്തരുതെന്ന്‌ പലതവണ പറഞ്ഞിരുന്നു. സമ്മതിക്കുകയും ചെയ്തു. നല്ല പ്രാധാന്യം & പരസ്യം എല്ലാം പത്രാധിപര്‍ വാഗ്‌ദാനം ചെയ്തു. അച്ചടിച്ചപ്പോഴോ പല ഭാഗങ്ങളും ഇല്ല. വിളിച്ചു ചോദിച്ചപ്പോള്‍; ഇത്രയും കാലം പത്രപ്രവര്‍ത്തകയായിരുന്ന ഒരാള്‍ക്ക്‌ ഇതൊക്കെ എവിടെയും നടക്കുന്ന കാര്യങ്ങളാണെന്ന്‌ അറിയില്ലേ എന്ന മറുപടിയും. പ്രതിഫലമായി കിട്ടിയ ചെക്ക്‌ മീര രാഷൃടദീപിക ചെയര്‍മാന്‍ ഫാരീസിന്‌ തിരിച്ചയച്ചു. ഈ അനുഭവക്കുറിപ്പും നോവലൈറ്റും കലാകൗമുദി പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു.

ദീപിക മീരയോട്‌ കഥ ചോദിച്ചതും മീര അത്‌ കൊടുത്തതും തികച്ചും സ്വഭാവികമാണ്‌. അടിസ്ഥാനപരമായി ദീപികക്കുചേര്‍ന്ന എഴുത്തുകാരിയാണ്‌ മീര. ചിലതരം വിദ്യകള്‍കൊണ്ട്‌ വായനക്കാരെ നന്നായി വശീകരിക്കുന്ന ഒരുതരം കള്ളിയങ്കാട്ടുനീലി സ്റ്റെയില്‍. നാലുനിലമാളികയെന്നു കരുതി പനക്കുമുകളില്‍ കയറിയിരിക്കുന്നവര്‍ എം. മുകുന്ദനെപ്പോലെ പലരുമുണ്ട്‌. കഥയുടെ ആക്രമണത്തില്‍ എല്ലും പല്ലും മുടിയും മാത്രം അവശേഷിച്ചാല്‍ അതിലേറെ.

ശേഷിക്കുറവുള്ള എഴുത്തുകാരിക്ക്‌ ശേഷിയുള്ള പത്രാധിപരെ കിട്ടണമെന്നു പറഞ്ഞാലോ...

സ്വന്തം എഴുത്തിനെക്കുറിച്ച്‌ & അതിന്റെ സ്പേസിനെക്കുറിച്ച്‌ & വായനക്കാരെക്കുറിച്ച്‌ & മാര്‍ക്കറ്റിനെക്കുറിച്ച്‌ ഒക്കെ എഴുത്തുകാരന്‌ വ്യക്തമായ ബോധമുണ്ടായിരിക്കണം. എഴുത്തുകാരന്റെ ക്രിയേറ്റിവിറ്റിയുമായി അത്‌ പ്രസിദ്ധീകരിക്കുന്ന പത്രാധിപരുടെ ക്രിയേറ്റിവിറ്റി കൃത്യമായി ട്യൂണ്‍ ചെയ്യപ്പെടണം. 'കൊമാല' എന്ന മികച്ച കഥ അത്‌ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ കവര്‍സ്റ്റോറിയായത്‌ അങ്ങനെയാണ്‌.

മെറിറ്റ്‌ മാത്രമാണ്‌ പ്രസിദ്ധീകരണത്തിന്റെ മാനദണ്ഡം എന്ന്‌ ഇതിനര്‍ഥമില്ല. ഉദാഹരണത്തിന്‌ പത്രാധിപര്‍ ഒരു പെണ്‍വാണിഭക്കേസില്‍ പ്രതിയാണെങ്കില്‍ അയാള്‍ സന്ധ്യ ഐ.പി.എസ്സിന്റെയും ഡി.ഐ.ജി ശ്രീലേഖയുടെയും മൂന്നാംകിട കവിതയും കുറിപ്പും പ്രസിദ്ധീകരിക്കും. സൗന്ദര്യാരാധകനാണ്‌ പത്രാധിപരെങ്കില്‍ ഊര്‍മിള ഉണ്ണിയുടെയും ശ്രീകുമാരി രാമചന്ദ്രന്റെയുമൊക്കെ കവിത & കഥാ ആഭാസങ്ങള്‍ സസന്തോഷം പ്രസിദ്ധീകരിച്ച്‌ സുഖവും സംതൃപ്തിയും നേടും. അന്ധനും ബധിരനുമാണ്‌ പത്രാധിപരെങ്കില്‍ ഡി. വിനയചന്ദ്രന്‍ & ഒ.എന്‍.വി & കെ.ജി.എസ്‌ & കുഞ്ഞപ്പ പട്ടാന്നൂര്‍ & എം.ജി.എസ്‌ നാരായണന്‍ & ജി. സുധാകരന്‍ & രശ്മി ബിനോയ്‌ തുടങ്ങിയവരുടെ കവിതകള്‍ പ്രസിദ്ധീകരിക്കും. അസംതൃപ്ത ദാമ്പത്യമുള്ളയാളാണ്‌ പത്രാധിപരെങ്കില്‍ സി.എസ്‌ ചന്ദ്രികയുടെ കഥ കൊടുക്കും. യക്ഷിപ്പേടിയുള്ള പത്രാധിപര്‍ ഗ്രേസിയുടെ കഥ, ഉദ്ധാരണശേഷി നഷ്ടപ്പെട്ട പത്രാധിപന്മാര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥ, ദുഃസ്വപ്നബാധിതരായ പത്രാധിപന്മാര്‍ ആഷാ മേനോന്റെ ലേഖനം എന്നിങ്ങനെ ഇക്കാലത്ത്‌ ഒരു രചന പ്രസിദ്ധീകരിക്കാനെടുക്കുന്ന തീരുമാനത്തിനു പിന്നില്‍ പത്രാധിപരുടെ വ്യക്തിപരമായ ശക്തിദൗര്‍ബല്യങ്ങള്‍ക്കും പങ്കുണ്ട്‌.

പ്രവാസി എഴുത്തുകാരുടെ രചനകള്‍ ധാരാളമായി ഇപ്പോള്‍ വരുന്നുണ്ട്‌. പല പ്രവാസി എഴുത്തുകാരുടെയും പത്രാധിപന്മാരുടെയും ക്രിയേറ്റിവിറ്റികള്‍ തമ്മില്‍ മികച്ച രീതിയിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ നടക്കുന്നുണ്ട്‌. ലീവിന്‌ നാട്ടില്‍ വന്നാല്‍ ഒന്നുരണ്ടു ദിവസം കുടുംബത്തോടൊപ്പം കഴിഞ്ഞ്‌ പിന്നെ ഇവരുടെ പണി പത്രമോഫീസുകള്‍ കയറിയിറങ്ങുകയാണ്‌. സര്‍ക്കുലേഷന്‍ നിലവാരമനുസരിച്ച്‌ ലാപ്‌ടോപ്പ്‌ മുതല്‍ പാര്‍ക്കര്‍പേന വരെ പത്രാധിപന്മാര്‍ക്ക്‌ വച്ചുനീട്ടും. കാപ്പണം കിട്ടിയാല്‍ അറ്റ്‌ലസ്‌ രാമചന്ദ്രനെവരെ കവിയാക്കാന്‍ തയ്യാറായി നില്‍ക്കുന്ന പത്രാധിപന്മാര്‍ക്ക്‌ ഒരു പാര്‍ക്കര്‍ പേന തന്നെ ധാരാളമാണ്‌.

അതുകൊണ്ട്‌ പ്രസിദ്ധീകരണത്തിന്റെ മാനദണ്ഡം കൃത്യമായി തിരിച്ചറിയേണ്ടത്‌ എഴുത്തുകാരന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്‌. കഥകള്‍ മാതൃഭൂമിയിലോ മാധ്യമത്തിലോ അച്ചടിച്ചുവരുന്നതുകൊണ്ട്‌ കെ.ആര്‍ മീര എന്ന എഴുത്തുകാരിയുടെ ക്ലാസ്‌ മാറുന്നില്ല. (അങ്ങനെയായിരുന്നുവെങ്കില്‍ എക്സ്‌ട്രാ നടികളുടെ കാല്‌ തടവലില്‍ നിന്ന്‌ മോചനം കിട്ടാന്‍ മധുപാല്‍ എന്ന നടന്‍ എത്ര കാലമായി മാതൃഭൂമിയിലും മാധ്യമത്തിലുമൊക്കെ കഥകളെഴുതി ബുദ്ധിജീവി ചമഞ്ഞ്‌ നടക്കുന്നു; വല്ല രക്ഷയുമുണ്ടോ? മധുപാലിന്റെ അഭിനയത്തിന്‌ യോജിച്ച ക്ലാസ്‌ മുട്ടിനു താഴെയുള്ള പണികളാണ്‌).

എഴുത്തിനെ അതിന്റെ നിലവാരത്തിനനുസരിച്ച്‌ പരിഗണിക്കുന്ന പ്രസിദ്ധീകരണങ്ങളല്ല ദീപികയും മംഗളവും മനോരമയുമൊക്കെ. എഴുത്തിനെക്കുറിച്ച അവരുടെ മാനദണ്ഡം വ്യത്യസ്തമാണ്‌. സക്കറിയ മുതല്‍ ഇ. ഹരികുമാര്‍ വരെയുള്ളവരെ നോക്കൂ; പൊറോട്ടക്കുവേണ്ടി കുഴച്ച മാവുപോലെ അവര്‍ ഈ മാനദണ്ഡങ്ങളെ മറി കടക്കും. അതേ സക്കറിയ തന്നെ എഴുത്തിന്റെ ചാരിത്ര്യത്തെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്യം. അത്താണ്‌.

അതുകൊണ്ട്‌ എഴുത്തിന്റെ ചാരിത്ര്യത്തെക്കുറിച്ച്‌ വിലപിക്കാന്‍ കെ.ആര്‍ മീര അര്‍ഹയല്ല.

നക്കിനായന്മാരുടെ പത്രപ്രവര്‍ത്തനം

ജേണലിസമാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും സംഘടിതമായ മാഫിയ. കാലിലിഴയുന്ന കൊടിച്ചിപ്പട്ടികള്‍ മുതല്‍ ഇടനാഴികളിലെ കിംഗ്‌മേക്കര്‍മാരായ പത്രപ്രവര്‍ത്തകരെ വരെ ഒരേ ചരടില്‍ കോര്‍ത്തുനിര്‍ത്തുന്നത്‌ ഈ മാഫിയാവത്കരണമാണ്‌. വിഷ്വല്‍ മീഡിയയുടെ കണ്ണഞ്ചിപ്പിക്കുന്ന എക്സ്‌പോഷര്‍ കൂടിയായപ്പോള്‍ മാഫിയയ്ക്ക്‌ ഇരട്ടിബലമായി. മൂടിവെക്കപ്പെടുന്നതെല്ലാം തുറന്നുകാട്ടുന്നു എന്ന ഭാവമാണ്‌ ചാനലുകള്‍ക്കെങ്കിലും പ്രിന്റ്‌ മീഡിയ മൂടിവെക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി വിഷ്വല്‍മീഡിയ സത്യം മൂടിവെക്കുന്നു.

കേരളത്തിലെ സാമൂഹാകാന്തരീക്ഷത്തില്‍ നായന്മാരായ ആണുങ്ങളുടെ പ്രസക്തി എന്താണ്‌? സമ്മന്തക്കാര്‍. സവര്‍ണഗൃഹങ്ങളിലെ കാര്യസ്ഥപ്പണിയെന്ന വ്യാജേന അന്തര്‍ജനങ്ങള്‍ക്കുകീഴെ പുരുഷവേശ്യയായി മലര്‍ന്നുകിടക്കല്‍. പിന്നെ മൂന്നുനേരത്തെ ഭക്ഷണത്തിനു വേണ്ടി നായര്‍ഗൃഹങ്ങളിലെ അണ്ടികളുള്ള പെണ്ണുങ്ങളുടെ അടിവസൃതംവരെ നക്കിക്കൊടുക്കുന്ന കൊടിച്ചിപ്പട്ടികളായി. ഇത്തരം നായന്മാരുടെ കാലം കഴിഞ്ഞുവെന്നാണ്‌ വിചാരിച്ചിരുന്നത്‌. അത്തരക്കാരുടെ സന്തതിപരമ്പരകള്‍ ഇപ്പോഴിതാ പത്രങ്ങളിലേക്ക്‌ നുഴഞ്ഞുകയറി ആ പണി തന്നെ ചെയ്തുകൊണ്ടിരിക്കുന്നു.

'ദ ഹിന്ദു' പത്രത്തിന്റെ പല നിലപാടുകളും സൂക്ഷ്മവായനയില്‍ അതിനിഗൂഢമായി അനുഭവപ്പെടും. പക്ഷേ മറ്റൊരു പത്രത്തിനുമില്ലാത്ത അസാമാന്യമായി വിശ്വാസ്യതയുടെ മുഖംമൂടിയില്‍ ഈ പത്രം സ്ഥാപിത താല്‍പര്യങ്ങളെ സമര്‍ഥമായി മൂടിവെക്കുന്നു. കേരളത്തെ സംബന്ധിച്ച പല ഹിന്ദുറിപ്പോര്‍ട്ടുകളും പലര്‍ക്കും പലതിനും വേണ്ടിയുള്ള കൂട്ടിക്കൊടുപ്പുകളാണ്‌. അത്തരത്തിലൊരു വ്യഭിചാരത്തിന്റെ കഥ വിജു വി. നായര്‍ പുതിയ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ എഴുതുന്നു.

'ഹിന്ദു'വിന്റെ സ്പെഷല്‍ കറസ്‌പോണ്ടന്റ്‌ ഗൗരിദാസന്‍നായര്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഇടപാടില്‍ നിര്‍വഹിച്ച പങ്കിനെപ്പറ്റി വിജു എഴുതുന്നത്‌ അമ്പരപ്പോടെയേ വായിക്കാനാകൂ. പ്രധാനമന്ത്രിയെ വരെ കരുവാക്കി നടത്തിയ കോടികളുടെ കൂട്ടുകച്ചവടം. പത്രപ്രവര്‍ത്തനത്തിന്റെ മൂല്യസംരക്ഷണത്തിനും പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കും വേണ്ടി നിലനില്‍ക്കുന്നുവെന്ന്‌ നന്നായി അഭിനയിച്ചുകൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തക സംഘടനയുടെ നേതാവുകൂടിയാണ്‌ ഇയാള്‍ എന്നത്‌ മറ്റൊരു ഞെട്ടലാകുന്നു. പിണറായി വിജയന്‍ ആരോപിക്കുന്നതിനേക്കാള്‍ എത്രയോ നക്കികളാണ്‌ ഈ പത്രപ്രവര്‍ത്തകനായന്മാര്‍ എന്ന്‌ വ്യക്തം.

പിമ്പിംഗ്‌ ജേണലിസത്തെക്കുറിച്ച്‌ വിജു വി. നായര്‍ മുമ്പൊരിക്കല്‍ മാധ്യമത്തില്‍ തന്നെ എഴുതിയിരുന്നു. ഈ നാണവും മാനവുമില്ലാത്ത വര്‍ഗത്തിന്റെ പത്രസമ്മേളനങ്ങള്‍ മുതല്‍ തുടങ്ങുന്ന ഇടപാടുകള്‍ അക്ഷരംപ്രതി അനിഷേധ്യമായി തുടരുന്നു.

'കൊലയാളികള്‍ക്ക്‌ കൈയാമം വെക്കുമോ' എന്ന തലക്കെട്ടില്‍ ഗീത മലയാളം വാരികയില്‍ എഴുതിയ അന്വേഷണ റിപ്പോര്‍ട്ടും പത്രപ്രവര്‍ത്തനത്തിലെ കൂട്ടിക്കൊടുപ്പിനെക്കുറിച്ച മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ്‌. പെണ്‍വാണിഭകേസിലെ പ്രതികളെ ഒരു ചാനല്‍ മുതലാളി, ഒരു ഹാസ്യനടന്‍, ഒരു എം.എല്‍.എ എന്നൊക്കെ പത്രപ്രവര്‍ത്തകര്‍ നിര്‍ലജ്ജം എഴുതുകയും ഈ വിശേഷണങ്ങള്‍ക്കുള്ളിലെ പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നതിനിടെയാണ്‌ കുറ്റകൃത്യത്തിന്റെയും പ്രതികളുടെയും വഴിയിലൂടെ ഗീത നിര്‍ഭയം സഞ്ചരിക്കുന്നത്‌. വിതുരകേസിലെ പെണ്‍കുട്ടിയുമായി ഗീത നടത്തിയ അഭിമുഖം (മാധ്യമം ആഴ്ചപ്പതിപ്പ്‌) ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെപ്പോലും റദ്ദാക്കിക്കളയുകയുണ്ടായല്ലോ. കോടതി പോലും മറച്ചുപിടിക്കുന്ന കുറ്റവാളിയെ പൊതുമനസ്സില്‍ ഉറപ്പിച്ച ഒരഭിമുഖമായിരുന്നു അത്‌. അപ്പോഴും പത്രങ്ങള്‍ "ദൈവം രക്ഷിച്ചു" എന്ന ജഗതിയുടെ പ്രതികരണം സ്വന്തം പ്രതികരണമാക്കിമാറ്റുകയായിരുന്നു. പ്രതിബദ്ധത ഒന്നു മാത്രം കൈമുതലായുള്ള ഒരു സൃതീപക്ഷ പ്രവര്‍ത്തകയ്ക്ക്‌ ഇത്രയും കാര്യങ്ങള്‍ തുറന്നെഴുതാന്‍ കഴിയുമെങ്കില്‍ സര്‍വസന്നാഹങ്ങളുമുള്ള പത്രക്കാര്‍ക്ക്‌ ഇത്‌ സാധിക്കാത്തതെന്താണ്‌?

നക്കിനായന്മാരുടെ സിന്‍ഡിക്കേറ്റ്‌ പത്രപ്രവര്‍ത്തകരുടെ കോണകം പിഴിഞ്ഞ വെള്ളം കുടിച്ചുകുടിച്ച്‌ പുതിയതൊന്ന്‌ മണത്തുനോക്കാനുള്ള ശേഷി ഇവറ്റകള്‍ക്ക്‌ നഷ്ടമായിരിക്കുന്നു.

മാധ്യമം ആഴ്ചപ്പതിപ്പ്‌ ആവേശപൂര്‍വ്വം പ്രസിദ്ധീകരിച്ചിരുന്ന കിളിരൂര്‍ സംബന്ധമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഈ ഭാഗം മാധ്യമത്തിനു പകരം എങ്ങനെ മലയാളത്തിനു കിട്ടി?

അടുത്തിടെ കൃത്യമായ രാഷൃടീയ നിലപാടെടുക്കേണ്ട ചില നിര്‍ണായക സന്ദര്‍ഭങ്ങളുണ്ടായപ്പോള്‍ മാധ്യമം ആഴ്ചപ്പതിപ്പ്‌ അതിന്റെ ഷണ്ഡത്വം തുറന്നുപ്രദര്‍ശിപ്പിച്ച കാര്യം മുന്‍പ്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുതരം ബാലന്‍സിംഗ്‌ രാഷൃടീയവും നപുംസക സിദ്ധാന്തികളും ഭൂമി മലയാളത്തിന്‌ ബാധകമല്ലാത്ത സംസ്കാരപഠനങ്ങളും അതിന്റെ പ്രമേയങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇതുമായി ചേര്‍ത്തുവായിച്ചാല്‍ ഗീതയുടെ അഭാവം വ്യക്തമാകും.

ചാരുനിവേദിതയില്‍ നിന്ന്‌ വി.കെ ശ്രീരാമനിലേക്ക്‌

ഗീത മാത്രമല്ല; രാഷൃടീയനിലപാടുള്ള പലരും മാധ്യമത്തില്‍ നിന്ന്‌ ഔട്ടായിക്കൊണ്ടിരിക്കുന്നു. പി.കെ പ്രകാശില്‍ നിന്ന്‌ രാമചന്ദ്രനിലേക്കും ചാരു നിവേദിതയില്‍ നിന്ന്‌ വി.കെ ശ്രീരാമനിലേക്കും അത്‌ അധഃപ്പതിച്ചിരിക്കുന്നു.

സമീപകാലത്തെ മാധ്യമത്തിന്റെ ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ചാരുനിവേദിത എന്ന എഴുത്തുകാരനിലൂടെ നടത്തിയത്‌. മുമ്പ്‌ ഒരു അന്യഭാഷാ എഴുത്തുകാരനും ഇത്രയേറെ ഹിംസാത്മകമായ അരാജകത്വത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടില്ല. അതുവരെ ഭാഷാപോഷിണി തുടര്‍ന്നവന്ന അശോകമിത്രന്‍ & സുന്ദരരാമസ്വാമി മന്ത്രവാദപ്രയോഗത്തെയും അവരുടെ മലയാളി ശിഷ്യഗണം നടത്തിവന്ന സവര്‍ണതയുടെ ശത്രുസംഹാരങ്ങളെയും നിഷ്‌പ്രഭമാക്കിയ ഒരിടപെടല്‍. തമിഴില്‍ നിന്ന്‌ മലയാളത്തിലേയ്ക്ക്‌ കെട്ടഴിച്ചുവന്ന കുട്ടിരേവതി മുതല്‍ സല്‍മ വരെയുള്ള അവര്‍ണ & സൃതീപക്ഷത്തെ പിന്നീട്‌ മറ്റു മാധ്യമങ്ങളും സാംസ്കാരികലോകവും സ്വീകരിച്ചു. അവയുടെ ഉള്ളടക്കങ്ങള്‍ അതിനനുസരിച്ച്‌ പുരോഗമനപരമായി നവീകരിക്കപ്പെട്ടു.

പൂര്‍ണമായി വിയോജിപ്പുള്ളപ്പോള്‍പോലും അതിശക്തമായ പ്രതികരണങ്ങളുണ്ടാക്കാന്‍ പര്യാപ്തമായിരുന്നു ചാരുവിന്റെ എഴുത്ത്‌. ചാരു തുറന്നുവിട്ട വിസ്ഫോടകശക്തിയുള്ള എഴുത്തുകാരിലൂടെ കടന്നുപോന്ന വായനക്കാര്‍ക്ക്‌ ഇപ്പോള്‍ അവര്‍ നല്‍കുന്നത്‌ വാഴ്‌വും നിനവും. മാധ്യമത്തിന്റെ വായനക്കാരുടെ വായിലേക്ക്‌ ആലങ്കോട്‌ ലീലാകൃഷ്ണന്‍ എന്ന തീട്ടം തിരുകി വച്ച്‌ വി.കെ ശ്രീരാമന്‍ പറയുന്നു; നല്ല രുചി, നുണഞ്ഞിറക്കിക്കോള്‍വാ..

'അറസ്റ്റ്‌'

കഥയുള്ളിടത്തു മാത്രമേ ശിഹാബുദ്ദീന്‍ പൊയിത്തുംകടവിനെ കാണാനാകൂ. കഥയില്ലായ്മകളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുന്ന എഴുത്തുകാരനാണ്‌ അദ്ദേഹം. എഴുത്തുമായി അതിഗാഢമായി കൂടിപ്പിണഞ്ഞുകിടക്കുന്നതുകൊണ്ടാകണം അദ്ദേഹത്തിന്റെ അഭാവം കഥയില്ലായ്മകള്‍ക്കിടയില്‍ അനുഭവപ്പെടാറുണ്ട്‌. ഭാഷാപോഷിണി സെപ്തംബര്‍ ലക്കം ശിഹാബുദ്ദിന്‌ അര്‍ഹമായ ഒരിടം നല്‍കിയിരിക്കുന്നു. ദാമ്പത്യജീവിതത്തിലകപ്പെട്ട ആണിന്റെയും പെണ്ണിന്റെയും ഏകാന്തലോകങ്ങളെ പേടിപ്പിക്കുന്ന ഒരുതരം ശൂന്യതയോടെ 'അറസ്റ്റ്‌' എന്ന കഥയില്‍ ശിഹാബുദ്ദീന്‍ ആവിഷ്ക്കരിക്കുന്നു. പെണ്ണിനെ അനുഭവിക്കുന്ന ആണിന്റെ മനസ്സും നിശ്ശബ്ദമായി കഥ കോറിയിടുന്നു.

ഷാജികുമാറിനോട്‌

ഭാഷാപോഷിണി കഥാപുരസ്കാരം നേടി പി.വി ഷാജികുമാറിന്റെ 'വെള്ളരിപ്പാടം' എന്ന കഥ സമീപകാലത്ത്‌ ശ്രദ്ധിക്കപ്പെട്ട പല കഥകളെയും ഓര്‍മ്മിപ്പിക്കും. ജഡ്ജിംഗ്‌ കമ്മിറ്റി അംഗങ്ങള്‍ ഓര്‍മയും ബുദ്ധിയും നശിച്ച പടുവൃദ്ധന്മാരായതുകൊണ്ടു മാത്രമാണ്‌ ഈ കഥയുടെ പ്രമേയവും നരേഷനും സമ്മാനാര്‍ഹമെന്ന്‌ വിലയിരുത്തപ്പെട്ടത്‌.

ഒരു കഥാകൃത്ത്‌ (മിക്കവാറും ഒരു ടി. പത്മനാഭന്‍) ഒരു നിരൂപകന്‍ (എം. ലീലാവതി & പ്രൊഫ. തോമസ്‌ മാത്യു തുടങ്ങി നിരൂപണവിദ്യയിലെ പി.ആര്‍.ഒകള്‍), പിന്നെ ഏതെങ്കിലുമൊരു കെ.പി രാമനുണ്ണിയും. ഏത്‌ പ്രസിദ്ധീകരണം നടത്തുന്ന മത്സരത്തിന്റെയും ജഡ്ജിമാര്‍ ഇതുപോലത്തെ കോമ്പിനേഷനുകളാകും. ഭാവുകത്വത്തിന്റെ ഈ പൊട്ടക്കുളത്തില്‍ വീണ്‌ മുങ്ങിമരിക്കാനാണ്‌ ഷാജികുമാറിനെപ്പോലെ കഴിവുള്ള ചെറുപ്പക്കാരുടെ വിധി. ഷാജികുമാറിന്റെ ഈ കഥ അദ്ദേഹം തന്നെ മുമ്പ്‌ പലപ്പോഴായി എഴുതിയ കഥകളുടെ ചേട്ടനും അളിയനുമൊക്കെയായി വരും. അദ്ദേഹത്തിന്റെ കഥകളുടെ നരേഷന്‍ മടുപ്പുളവാക്കും വിധം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌ സുഹൃത്തുക്കളായ വായനക്കാരെങ്കിലും ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത്‌ നന്ന്‌. കഥയുടെ ഉള്ളടക്കത്തെ നിശ്ചയിക്കുന്ന മാധ്യമ അജണ്ടയുടെ ചതിക്കുഴികള്‍ എത്രയും വേഗം തിരിച്ചറിയുന്നത്‌ അദ്ദേഹത്തിന്‌ നല്ലത്‌.

പുതുകവികള്‍ക്കുവേണ്ടി ആയഞ്ചേരി അങ്ങാടിയില്‍ ഒരു രക്തസാക്ഷി സ്മാരകം

ഒരാഴ്ച കവിത എഴുതാതിരുന്നാല്‍ കൈ വിറയ്ക്കുന്ന കവികളാണേറെയും ഇപ്പോള്‍. അവര്‍ പേനയ്ക്കു പകരം മറ്റുവല്ല ആയുധങ്ങളും കൈയിലെടുത്ത്‌ 'അവനവനാത്മസുഖത്തിനാചരിക്കുന്ന' മറ്റു വല്ല പണികളും ചെയ്യുകയായിരിക്കും ഉചിതം.

ഓരോ ആഴ്ചയും ഓരോ ആഴ്ചപ്പതിപ്പുകളില്‍ സ്ഥിരമായി ഇവര്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. മലയാളം, കലാകൗമുദി വാരികകള്‍ മലയാള കവിതയില്‍ ഒരു പുതുതലമുറയെ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്‌. ഈ വാരികകളില്‍ കവിത തെരഞ്ഞെടുക്കുന്നത്‌ ഡി.ടി.പി ഓപ്പറേറ്ററും (കമ്പോസിംഗിന്റെ സൗകര്യമനുസരിച്ച്‌) ലേ ഔട്ട്‌ ആര്‍ട്ടിസ്റ്റും (ലേ ഔട്ടിന്റെ സൗകര്യത്തിന്‌) ചേര്‍ന്ന്‌ ആയതിനാല്‍ ആ ഒരു അലൈന്‍മെന്റില്‍ മാത്രം കവിത എഴുതുന്ന ഒരു വര്‍ഗം പ്രത്യക്ഷമായിരിക്കുന്നു.

"നമ്മുടെ പ്രണയത്തി,
നായിരം രൂചിയാണ്‌
നമ്മുടെ ചോരക്കിന്ന്‌
ഒരേയൊരു നിറമാണ്‌" (ഒ. ദിവാകരന്‍, കലാകൗമുദി)

എന്ന്‌ വായിച്ച്‌ സ്ഖലനം സംഭവിക്കുന്ന കവിതാസെലക്ടര്‍മാര്‍ ജന്മം നല്‍കിക്കൊണ്ടിരിക്കുന്ന ഈ കവിക്കുട്ടപ്പവര്‍ഗം വായനക്കാരുടെ സമയവും പണവും അപഹരിച്ചുകൊണ്ടിരിക്കുന്നു. കവിതയെഴുത്ത്‌ ഇന്ന്‌ ഏറ്റവും ചെലവുകുറഞ്ഞ ഏര്‍പ്പാടാണ്‌, പ്രസിദ്ധീകരിപ്പിക്കലും. പ്ലാസ്റ്റിക്‌ നിരോധനത്തെത്തുടര്‍ന്ന്‌ കടലാസിന്‌ ഡിമാന്റേറിയപ്പോള്‍ ആഴ്ചതോറും എത്ര കവിതകളാണ്‌ ആക്രിക്കടക്കാര്‍ തൂക്കിയെടുത്തുകൊണ്ടുപോകുന്നത്‌. താന്‍ തൂറുന്നതുപോലും കവിതയാണെന്ന്‌ ധരിച്ചുവശായിട്ടുള്ള കുഞ്ഞപ്പ പട്ടാന്നൂരിനെപ്പോലുള്ള 'പക്ഷവാത' എഴുത്തുകാര്‍ക്കുവരെ നിര്‍ലോഭം ഇടം കിട്ടുന്ന സ്പേസ്‌ കവിതയെ സംബന്ധിച്ച്‌ വലിയൊരു കെണിയാണെന്ന്‌ തിരിച്ചറിയുന്നവര്‍ കുരീപ്പുഴ ശ്രീകുമാര്‍ & കെ.ആര്‍ ടോണി & അനിത തമ്പി & അന്‍വര്‍ അലി എന്നിവരെപ്പോലെ കുറച്ചുപേരേയുള്ളൂ. ബുദ്ധിയുള്ള പി.എന്‍ ഗോപീകൃഷ്ണന്‍പോലും ആ ചതിക്കുഴിയില്‍ പലപ്പോഴും അകപ്പെടുന്നു.

ആനുകാലികങ്ങളിലേയ്ക്ക്‌ കവിത അയച്ചുകൊടുക്കും മുമ്പ്‌ വടകര ആയഞ്ചേരി അങ്ങാടിയില്‍ സ്ഥാപിച്ചിട്ടുള്ള പവിത്രന്‍ തീക്കുനിയുടെ രക്തസാക്ഷി സ്മാരകത്തില്‍ കവികള്‍ അല്‍പനേരം മൗനമായി നിന്ന്‌ പ്രാര്‍ഥിക്കുന്നത്‌ നന്നായിരിക്കും. കവിതയിലെ മാധ്യമക്കെണിയെക്കുറിച്ച്‌ ആ സ്മാരകത്തിന്‌ ഏറെ പറയാനുണ്ട്‌.

മാധവിക്കുട്ടി

"ഭാവിയിലേക്ക്‌ മൂടല്‍മഞ്ഞു വീണ കണ്ണുകള്‍ നട്ട്‌ വാതില്‍പ്പടിമേല്‍ ഞാനും നില്‍ക്കുന്നു തമ്പുരാനേ, ഈ ദാസിയുടെ സമീപത്ത്‌ ഒരു നിമിഷത്തിന്‌ തങ്ങുമോ?"

(മാധവിക്കുട്ടി, മലയാളം വാരിക, സെപ്തംബര്‍ 23). മലയാളം വാരികയുടെ ഈ ലക്കം അമൂല്യമായിരിക്കുന്നു; മാധവിക്കുട്ടിയുടെ വരികളാല്‍. 'ഘോഷയാത്ര' എന്ന പംക്തിയില്‍ ടി.ജെ.എസ്‌ ജോര്‍ജ്‌ കമലാദാസിന്റെ സ്വത്വത്തെ അപൂര്‍വ ചാരുതയോടെ തുറന്നുവെക്കുന്നു. ജീവരക്തംകൊണ്ട്‌ എഴുത്തിന്റെ പാനപാത്രം നിറച്ച ബഷീറിന്റേയും ചങ്ങമ്പുഴയുടെയും കൂടെ ജോര്‍ജ്ജ്‌ മാധവിക്കുട്ടിയെ കൂടി ചേര്‍ത്തുവയ്ക്കുന്നു. ഏതു കേരളീയ വിപ്ലവകാരിയും ഒടുവില്‍ കള്ളികള്‍ക്കുള്ളിലേയ്ക്ക്‌ ഒതുങ്ങുന്നവരാണ്‌. മലയാളിയുടെ ആ യാഥാസ്ഥിതിക മൂല്യബോധത്തെ പ്രണയം & മതംമാറ്റം & കാമം & സൗന്ദര്യാരാധന തുടങ്ങിയ അപഥസഞ്ചാരങ്ങള്‍ കൊണ്ട്‌ ഒരു സൃതീ എങ്ങനെ തിരുത്തിയെഴുതി എന്ന്‌ ജോര്‍ജ്ജ്‌ രേഖപ്പെടുത്തുന്നു.

സത്യന്‍ അന്തിക്കാട്‌ കണ്ട ഭരത്‌ഗോപിയോ താഹ മാടായി കണ്ട ഭരത്‌ഗോപിയോ ?

മാമുക്കോയയും ശങ്കരാടിയും ഭരത്‌ഗോപിയും ബഹദൂറും ഫിലോമിനയുമെല്ലാം സത്യന്റെയും താഹയുടെയും കുള്ളത്വത്തിലേക്ക്‌ ചുരുങ്ങിച്ചുരുങ്ങി വരുന്നു ഓരോ ആഴ്ചയും. മികച്ച നടന്മാരെ ഒരു സംവിധായകന്‍ ഇങ്ങനെയാണോ വ്യാഖ്യാനിക്കേണ്ടത്‌?

വെറും രണ്ടാംകിട നാടക സംവിധായകന്റെ പ്രതിഭ മാത്രമുള്ള സത്യന്‍ അന്തിക്കാട്‌ വിധിവൈപരീത്യത്താല്‍ തന്റെ സിനിമകളില്‍ അഭിനയിക്കേണ്ടിവന്ന വലിയ നടന്മാരെ മൂന്നാംകിട നാടകനടന്മാരെന്നപോലെ വിശദീകരിച്ച്‌ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു; ഇവിടെ വിജയിക്കുന്നത്‌ താഹ മാടായി എന്ന ജീവിയുടെ ചാത്തനേറാണ്‌. എന്തും അമേദ്യമാക്കി മാറ്റാന്‍ കഴിവുള്ള താഹയുടെ ഒടിവിദ്യ മാതൃഭൂമി വായനക്കാര്‍ക്ക്‌ പരിചിതമാണല്ലോ. ഗോപിയുടെ പഴയ കാലമായിരുന്നുവെങ്കില്‍ സത്യന്റെയും താഹയുടെയും ജഡം കെ.പി കേശവമേനോന്‍ റോഡില്‍ ഉറുമ്പരിച്ചു കിടന്നേനേ. മാറ്ററുകൊണ്ട്‌ ചിത്രഭൂമിയുടെ ഓഫീസിലേയ്ക്ക്‌ പോകേണ്ടിയിരുന്ന താഹ മാടായി മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്കുള്ള ലിഫ്റ്റില്‍ കയറിപ്പറ്റിയതെങ്ങനെയാണ്‌?

ശശിധരന്‍. പി

കൃതിയെപ്പറ്റി അഭിപ്രായമെഴുതുക
കൃതി ഇ-മെയില്‍ ചെയ്യുക
കൃതി പ്രിന്റ്‌ ചെയ്യുക

No comments: