പുഴ.കോമിന്റെ മലയാളം അഗ്രിഗേറ്ററില്‍ പ്രമുഖ മലയാളം വെബ്ബ്‌സൈറ്റുകളിലും മലയാള പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡീഷനില്‍ വരുന്ന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ അഗ്രിഗേറ്റ് ചെയ്ത് കൊടുക്കുന്നുണ്ട്. ASCII ഫോണ്ടുകളിലുള്ള തലക്കെട്ടുകള്‍ യൂണീക്കോഡിലേക്ക് മാറ്റിയാണ് കൊടുക്കുന്നത്. ഒളിമ്പിക്സ് പ്രമാണിച്ച് മിക്ക സൈറ്റുകളും വാര്‍ത്തകള്‍ തുടരെ അപ്ഡേറ്റ് ചെയ്യുന്നതുകൊണ്ട് വേണ്ട വാര്‍ത്തയിലേക്ക് പോകാനുള്ള നല്ലൊരു തുടക്കസ്ഥലമാണ് ഈ അഗ്രിഗേറ്റര്‍. http://news.puzha.com എന്ന ലിങ്ക് ഉപയോഗിച്ച് അഗ്രിഗേറ്ററിലേക്ക് പോകാവുന്നതാണ്. സൈറ്റുകളില്‍ നിന്ന് വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതുവരെ അഗ്രിഗേറ്ററില്‍ അവയിലേക്കുള്ള ലിങ്കുകള്‍ നിലനിര്‍ത്തും.
RSS feed: http://www.puzha.com/puzha/rss/rss-aggr-news.xml
വാര്‍ത്തകള്‍ കൂടാതെ Google വായനാലിസ്റ്റുകളും ബ്ലോഗുകളും മലയാളം അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. http://varamozhi.wikia.com/wiki/Varamozhi:Community_Portal#Blog_Reader.27s_Lists -ല്‍ നിന്നാണ് അഗ്രിഗേറ്റര്‍ വായനലിസ്റ്റുകള്‍ കണ്ടെത്തുന്നത്. അഗ്രിഗേറ്ററിന് കാണാന്‍ നിങ്ങളുടെ വായനാലിസ്റ്റ് അവിടെ ചേര്‍ത്താല്‍ മതിയാകും. അഗ്രിഗേറ്റര്‍ പേജില്‍ ചേര്‍ക്കപ്പെടുന്ന സമയമനുസരിച്ചാണ് ലിങ്കുകള്‍ നിരത്തുന്നതെങ്കിലും അതിന്റെ RSS ഫീഡില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്കാണ് ആദ്യം വരിക. ഒരു പോസ്റ്റിന്റെ ജനപ്രീതിക്ക് ഒരളവുവരെ അതില്‍ നിന്ന് അറിയാന്‍ കഴിയും. ബ്രാക്കറ്റില്‍ എത്ര പേര്‍ ഒരു ലിങ്ക് ഷെയര്‍ ചെയ്തു എന്നും കാണിക്കും. വായനാലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതുവരെ ലിങ്കുകള്‍ അഗ്രിഗേറ്ററിലും ഉള്‍ക്കൊള്ളിക്കും.
RSS feed: http://www.puzha.com/puzha/rss/rss-aggr-shareditem.xml
1300-ല്‍ അധികം മലയാളം ബ്ലോഗുകള്‍ ഇപ്പോള്‍ അഗ്രിഗേറ്റ് ചെയ്യുന്നുണ്ട്. നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ അതില്‍ വരുന്നില്ല എന്നു കണ്ടാല്‍ തൊരപ്പനില്‍ ആ ബ്ലോഗില്‍ നിന്നുള്ള ഒരു പോസ്റ്റ് ചേര്‍ക്കുക. 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ബ്ലോഗ് അഗ്രിഗേറ്ററില്‍ ഉള്‍പ്പെടുത്തും. 30 ദിവസങ്ങള്‍ വരെ പഴക്കമുള്ള ബ്ലോഗുകളാണ് അഗ്രിഗേറ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. തല്‍ക്കാലം blogger,wordpress,livejournal എന്നീ ബ്ലോഗ് പ്ലാറ്റ്ഫോമുകളേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. നിങ്ങളുടെ ബ്ലോഗ് ഈ 3 പ്ലാറ്റ്ഫോമുകളില്‍ അല്ല എങ്കില്‍ support@puzha.com -ലേക്ക് എഴുതുക.
RSS feed: http://www.puzha.com/puzha/rss/rss-aggr-blog.xml
IE-യിലെ RSS feed reader-ല്‍ ഈ അഗ്രിഗേറ്റ് ഫീഡുകള്‍ മികച്ച രീതിയില്‍ കാണാന്‍ സാധിക്കും.
അഗ്രിഗേറ്ററില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ വേണമെങ്കില്‍ ഇവിടെ അഭിപ്രായം ഇടുക.
Friday, August 8, 2008
മലയാളം അഗ്രിഗേറ്ററില്‍ ഒളിപിക്സ് വാര്‍ത്തകള്‍
Posted by പുഴ.കോം at 10:37 PM
Subscribe to:
Post Comments (Atom)
2 comments:
മലയാളം അഗ്രിഗേറ്ററില്‍ ഒളിംപിക് വാര്‍ത്തകളും മറ്റും. അഗ്രിഗേറ്റര്‍ വാര്‍ത്തകളും ബ്ലോഗുകളും വായനാലിസ്റ്റുകളും അഗ്രിഗേറ്റ് ചെയ്യുന്നുണ്ട്.
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
Post a Comment