പുഴ ചെറുകഥാമത്സരത്തില്‍ 30-ല്‍ അധികം കഥകള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് വായിച്ച് വോട്ടുചെയ്യാം. “ഇടവേള”യാണ് ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. അയച്ചുകിട്ടിയ കഥകള്‍ ഈ മാസം അവസാനം വരെ ചേര്‍ത്തുകൊണ്ടിരിക്കും. ഭൂരിഭാഗം എഴുത്തുകാരും വെബ്ബില്‍ സജീവമായിട്ടില്ലാത്തവരാണ്. അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ബ്ലോഗുപോലെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുന്നതിനും നിങ്ങള്‍ക്ക് ആവുന്നത് ചെയ്യുക.
മത്സരത്തില്‍ ചേര്‍ക്കപ്പെടുന്ന കഥകള്‍ ഇവിടെ (http://storycompetition.puzha.com)കാണാം.
ലിസ്റ്റിലെ View ലിങ്കില്‍ ക്ലിക്കു ചെയ്ത് വായിക്കേണ്ട കഥയിലേക്ക് പോകാം. ഒരു കഥയ്ക്ക് വോട്ടുചെയ്യണമെങ്കില്‍ ആ കഥയുടെ അവസാനം തൊരപ്പനിലേക്കുള്ള ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ മതി.
തൊരപ്പനില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കുന്ന കഥകള്‍ കണ്ടുപിടിക്കാം. Story Competiton 2008 എന്ന വിഭാഗത്തിലാണ് ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 20 കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടും.
Saturday, August 2, 2008
പുഴ ചെറുകഥാമത്സരം - “ഇടവേള” മുന്നില്‍
Posted by
പുഴ.കോം
at
8:53 PM
Subscribe to:
Post Comments (Atom)
3 comments:
'ഇടവേള' അല്ലല്ലോ മുന്നില്‍.
'ഒരു ആത്മഹത്യാക്കുറിപ്പ്' അല്ലേ?
ഇത് പോസ്റ്റ് ചെയ്തപ്പോള്‍ “ഇടവേള” ആയിരുന്നു. ഇപ്പോള്‍ “ആത്മഹത്യാക്കുറിപ്പ്” ആണ് മുന്നിലുള്ളത്.
ഇനിയും ധാരാളം കഥകള്‍ ചേര്‍ക്കാനുണ്ട്. പുതിയ കഥകള്‍ വായിക്കുന്നതിന്ന് http://storycompetition.puzha.com എന്ന പേജ് പതിവായി സന്ദര്‍ശിക്കുക.
പുഴ അധികാരികളോട്,
കഥ പിന് വലിക്കുവാന്‍ കഴിയുമോ?
നിങ്ങള്‍ക്ക് ഇത് സംവിധാനം ചെയ്യാനറിയില്ലെങ്കില്‍ ഇത്തരം പരിപാടികള്‍ മേലില്‍ നടത്തരുത്. ഞാന്‍ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ പോകുന്നു. എന്നെ അപമാനിച്ചതിനും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ പബ്ലിഷ് ചെയ്തതിനും. നിങ്ങള്‍ ഇതിനു മറുപടി തരേണ്ടി വരും.
ഓര്‍ക്കുക.
anil aickara,
advocate,
Kottayam -2
Post a Comment