Monday, January 14, 2008

2007-ലെ ഏറ്റവും നല്ല ചലച്ചിത്രം തിരഞ്ഞെടുക്കൂ

2007 മലയാള സിനിമ ലോകത്തിന്‌ ഏറെ പ്രതീക്ഷയുണര്‍ത്തിയ വര്‍ഷമാണ്‌. ഒപ്പം ഒരുപാട്‌ ചിത്രങ്ങളുടെ പരാജയങ്ങളും നാം കണ്ടു. മലയാളിയുടെ സിനിമാക്കാഴ്ചകള്‍ തികച്ചും ബാലിശമായ ഒന്നായിരുന്നില്ല ഒരുകാലത്തും. നല്ല സിനിമകളുടെ പറുദീസകളിലൊന്നായി മലയാളസിനിമ കത്തി നില്‍ക്കുന്നത്‌ കണ്ടവരാണ്‌ നാം. എങ്കിലും ഇടയ്ക്കൊക്കെ നമ്മുടെ സിനിമ അപമാനിതമാകും വിധം തരം താഴുന്നതും നാം കണ്ടിട്ടുണ്ട്‌. വ്യത്യസ്തമായ അഭിരുചികളുടെ സിനിമാ നാടാണ്‌ കേരളം. ഇത്തരം വ്യത്യസ്തമായ അഭിരുചികള്‍ക്കിടയില്‍ ഒരു നല്ല സിനിമയെ സൃഷ്ടിക്കുക എന്ന വിഷമകരമായ ഒരവസ്ഥയാണ്‌ മലയാളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്നത്‌. ഇതിനെ കഴിവുകള്‍ കൊണ്ട്‌ ധീരമായി നേരിട്ട്‌ സിനിമയെ വിജയിപ്പിക്കുന്നവര്‍ ഏറെയാണ്‌ കേരളത്തില്‍. മലയാളസിനിമയുടെ ബലവും അതുതന്നെ.

മികച്ച സിനിമ എന്നത്‌ ഓരോ വ്യക്തിയുടേയും കാഴ്ചകളില്‍ വിഭിന്നമായിരിക്കും. നമ്മുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒട്ടനവധി അനാവശ്യഘടകങ്ങള്‍ ഒരു നല്ല സിനിമ ഏതെന്ന ചോദ്യത്തിന്റെ ഉത്തരത്തെ നിയന്ത്രിക്കുന്നുണ്ട്‌. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും, മറ്റ്‌ ചര്‍ച്ചകളും ഇത്തരം അനാവശ്യ നിയന്ത്രണ ഘടകങ്ങളാല്‍ സംപുഷ്ടമായിരിക്കും. ഒരു സിനിമാപ്രേമിക്ക്‌ തന്റെ അഭിപ്രായം നേരിട്ടുപറയാന്‍ ഒരിടം എന്നത്‌ പലപ്പോഴും ഇല്ലാതിരിക്കുകയും മറ്റു ചിലരുടെ കാഴ്ചപ്പാടിലൂടെ സിനിമയെ വിശകലനം ചെയ്യാന്‍ മാത്രം കഴിയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു. ഇങ്ങനെ ഒരവസ്ഥയിലാണ്‌ ഒരു സിനിമാ പ്രേമിക്ക്‌ തന്റെ അഭിപ്രായം കൃത്യമായി രേഖപ്പെടുത്താനും ഇഷ്ടപ്പെട്ട സിനിമയ്ക്ക്‌ വോട്ടു ചെയ്യുവാനും ഉള്ള ഒരവസരം പുഴ ഡോട്കോം തൊരപ്പനിലൂടെ ഒരുക്കുന്നത്‌.

2007 മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ തൊരപ്പനില്‍ ലിസ്‌റ്റ്‌ ചെയ്തിട്ടുണ്ട്‌. അവിടെ നിങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട ചിത്രത്തെ തിരഞ്ഞെടുക്കാനും (ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അതിനും അവസരമുണ്ട്‌) ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങള്‍ സത്യസന്ധതയോടെ രേഖപ്പെടുത്താനും കഴിയും. ഇങ്ങനെ കമന്റ്‌ ചെയ്യുന്നവരില്‍ നിന്നും നറുക്കെടുക്കപ്പെടുന്നവര്‍ക്ക്‌ പുഴ ബുക്ക്‌ സ്‌റ്റോറില്‍ നിന്ന്‌ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നതാണ്‌. ഇത്‌ എല്ലാ ആഴ്‌ചയും തുടരും.

ജനുവരി 31വരെ നിങ്ങള്‍ക്ക്‌ ഇങ്ങനെ വോട്ടു ചെയ്യാവുന്നതാണ്‌. ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്ന സിനിമയെ മലയാളം ഓണ്‍ലൈന്‍ വായനക്കാര്‍ തിരഞ്ഞെടുത്ത മികച്ച സിനിമയായി പ്രഖ്യാപിക്കും.



മത്സരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍

വോട്ടു ചെയ്യാന്‍

No comments: