Monday, December 17, 2007

വായനലിസ്റ്റുകളുടെ ഏകീകരണം - “കേരള വാര്‍ത്തകള്‍,മലയാളം കൃതികള്‍“ അഗ്രിഗേറ്ററില്‍ പുതിയ ഫീച്ചറുകള്‍

വായനലിസ്റ്റ് എന്ന ആശയം നല്ലതാണ്. വെബ്ബില്‍ ലഭ്യമായിട്ടുള്ള ഒരു കൃതി പങ്കുവയ്ക്കുന്നത് നല്ല വായനയുടെ തുടക്കം കുറിച്ചേക്കാം; പ്രത്യേകിച്ചും നൂറുകണക്കിന് ബ്ലോഗുകളും പത്രമാസികകളും മുടങ്ങാതെ സന്ദര്‍ശിക്കാന്‍ പ്രായോഗികമായി സാധ്യമല്ല എന്ന യാഥാര്‍ത്യം നിലനില്‍ക്കുമ്പോള്‍. പക്ഷേ, എല്ലാവരും ഒരു വായനലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ അവയുടെ ആധിക്യം കൃതികളുടെ പ്രളയം പോലെതന്നെ ഒരു പ്രശ്നമാണ്. വായനലിസ്റ്റിന്റെ ആകര്‍ഷണീയത ഒരളവുവരെ കുറയുകയും ചെയ്യുന്നു.

group blog പോലെ ഒരു shared വായനലിസ്റ്റ് ഉണ്ടാക്കുന്നത് അത്തരമൊരു പ്രശ്നത്തിന് പരിഹാരമാകാം. തൊരപ്പന്‍ പോലെയുള്ള ആപ്ലിക്കേഷന്റെ ഒരു ഉപയോഗം അതാണ്. മറ്റൊരു പരിഹാരം വായനലിസ്റ്റുകളെ ഏകീകരിക്കുക എന്നതാണ്.

വായനലിസ്റ്റുകളെ ഏകീകരിക്കുക വഴി പല ഗുണങ്ങളും ഒരു പൊതുവായനക്കാരന് ലഭിക്കുന്നു:
- വായനലിസ്റ്റുകള്‍ സ്വന്തമായി കണ്ടുപിടിക്കേണ്ട ആവശ്യമില്ല.
- വായനലിസ്റ്റുകള്‍ വഴി പങ്കുവയ്ക്കപ്പെടുന്ന കൃതികള്‍ ഒരു സ്ഥലത്ത് കാണുവാന്‍ കഴിയുന്നു. അത് aggregator-ന്റെ സൈറ്റിലോ, aggregator ലഭ്യമാക്കുന്ന ഫീഡ് വഴിയോ ആകാം.
- ഏറ്റവും കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്ന കൃതികള്‍ ഏതാണെന്ന് വ്യക്തമായി അറിയാന്‍ കഴിയുന്നു; അതുവഴി കൃതിയുടെ ജനപ്രീതി ഒരളവുവരെ അളക്കുവാന്‍ കഴിയുന്നു.

മുകളില്‍ പറഞ്ഞ ഫീച്ചറുകള്‍ പുഴ.കോമിന്റെ “കേരള വാര്‍ത്തകള്‍,മലയാളം കൃതികള്‍“ എന്ന aggregator-ല്‍ ഇപ്പോള്‍ ലഭ്യമാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് പുഴ.കോമിലെ വായനലിസ്റ്റ് aggregator-ല്‍ എത്താം:
http://www.puzha.com/puzha/news/kerala-content.php?type=shareditemഇവിടെ aggregator-ല്‍ കൃതി ചേര്‍ത്ത സമയമനുസരിച്ചാണ് അവ ലിസ്റ്റ് ചെയ്യുന്നത്. പക്ഷേ, RSS feed-ല്‍ കൃതികള്‍ പങ്കുവയ്ക്കപ്പെട്ട എണ്ണം അനുസരിച്ചാണ് ലിസ്റ്റ് ചെയ്യുന്നത്. സൈറ്റില്‍ തന്നെ RSS feed-ന്റെ ലിങ്കും ലഭ്യമാണ്.

റ്റൈറ്റിലില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത് ആ കൃതി പങ്കുവച്ചവരുടെ എണ്ണമാണ്. രണ്ടാമത്തെ വരിയില്‍ കൃതിയുടെ കര്‍ത്താവിന്റെയും അത് പങ്കുവച്ചവരുടെയും പേരുകള്‍ കൊടുത്തിരിക്കുന്നു.

5 comments:

പുഴ.കോം said...

വായനലിസ്റ്റുകളുടെ ഏകീകരണത്തെക്കുറിച്ച്.

Inji Pennu said...

ഒരെണ്ണം ഷേര്‍ ചെയ്തതു പോലും കാണിക്കുന്നത്കൊണ്ട് വലിയ ഗുണമുണ്ടാവില്ല എന്ന് തന്നെ തോന്നുന്നു. മിനിമം മൂന്നോ നാലോ അക്കണം എന്നാണെന്റെയൊരു തോന്നല്‍. കൃതി ഷേര്‍ ചെയ്യുന്ന ആളിന്റെ പേര് കാണിച്ചിട്ട് എന്തു ഗുണം? കൃതി എഴുതിയ ആളിന്റെ കാണിക്കേണ്ടത് അല്ലേ ശരി?. ഷേര്‍ ചെയ്ത വ്യക്ക്തിക്കവിടെ ഒരു പ്രാധാന്യവുമില്ലല്ലോ?

പുഴ.കോം said...

ഇഞ്ചി,
ബ്ലോഗറുടെയും ബ്ലോഗ് ഷേറ് ചെയ്യുന്നവരുടെയും പേരുകള്‍ കൊടുക്കുന്നുണ്ട്. പങ്കുവയ്ക്കുന്നത് ആര് എന്നുള്ള കാര്യം പ്രധാനമെന്നു ഞങ്ങള്‍ കരുതുന്നതു കൊണ്ടാണ്‍ ആ വിവരവും കൊടുക്കുന്നത്. വായനക്കാരന്‍ ആരാണ്‍ ഒരു കൃതി ഷെയര്‍ ചെയ്യുന്നതെന്നും നോക്കിയേക്കാം, അത് വായിക്കാന്‍ തിരഞ്ഞെടുക്കുന്നതിന്ന് മുമ്പ്. ഷെയറു ചെയ്യുന്നതിന്റെ വിശ്വാസ്യതയെയാണ്‍ ഇവിടെ സൂചിപ്പിക്കുന്നത്.

ഒരു കൃതി ഷെയറു ചെയ്യപ്പെടുന്നതു തന്നെ ആ കൃതിയുടെ മികവുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയാണ്‍. അപ്പോള്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം അത് ഷെയറു ചെയ്യപ്പെട്ടാലെ അഗ്രിഗേറ്ററില്‍ ലിസ്റ്റു ചെയ്യൂ എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്നെയുമല്ല ഒന്നിലധികം തവണ ഷെയര്‍ ചെയ്യപ്പെടുന്ന കൃതികള്‍ വളരെ കുറവാണ്‍. അഗ്രിഗേറ്ററിന്റെ ഫീഡില്‍ നോക്കൂ: 4-ല്‍ അധികം തവണ ഷേറ് ചെയ്യപ്പെട്ട കൃതികള്‍ വെറും 5 എണ്ണമേയുള്ളൂ.

ഒന്നില്‍ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട കൃതികള്‍ ആദ്യം കാണണമെങ്കില്‍ വായനക്കാര്‍ക്ക് ഈ അഗ്രിഗേറ്ററിന്റെ RSS feed ഉപയോഗിക്കാവുന്നതുമാണ്‍.

Inji Pennu said...

ഒരാള്‍ സ്വന്തം പോസ്റ്റ് ഷേര്‍ ചെയ്യുന്നുവെന്നിരിക്കട്ടേ. അതുകൊണ്ടാണ് ഒരെണ്ണം മാത്രം ഷേര്‍ ചെയ്യുന്നതിലെ വശപ്പിശക് എനിക്ക് തോന്നിയത്.
റീഡര്‍ ലിസ്റ്റ് ഉണ്ടാക്കുന്നവരെല്ലാം സ്വന്തം കൃതി ഷേര്‍ ചെയ്തു തുടങ്ങിയാല്‍, ഒരെണ്ണം ഷേര്‍ ചെയ്തത് വെച്ച് ഒരുപാട് പോസ്റ്റുകള്‍ ഉണ്ടാവുന്നു.
‘തിരഞ്ഞെടുത്ത വായന’ അവിടെ പിന്നേയും സാധിക്കുന്നുവോ? അതാണല്ലോ ഉദ്ദേശ്യം തന്നെ?

പത്ത് പേരോ അതില്‍ കൂടുതലോ ഷേര്‍ ചെയ്ത പോസ്റ്റുകളുണ്ട്. പത്തു പേരുടെ പേരും എഴുതുമോ? അതിലെ സംഗത്യം എനിക്ക് മനസ്സിലാവുന്നില്ല. അത്രേയുള്ളൂ.

4 എണ്ണത്തില്‍ കൂടുതല്‍ ഒരുപാട് കൃതികളുണ്ട്. സിബുവിന്റെ യാഹൂ പൈപ്പ് വര്‍ക്കിങ്ങ് ആണെങ്കില്‍ നോക്കുക്ക. സിബുവിനോട് ചോദിച്ചാല്‍ കിട്ടുമെന്ന് തോന്നുന്നു. ഒന്നിലധികം തവണ ഷെയര്‍ ചെയ്ത കൃതികള്‍ കുറവാണെന്ന് എന്നു വെച്ചാല്‍? ഒരു മുപ്പത് പോസ്റ്റെങ്കിലും ഉണ്ടെങ്കില്‍ അത് കുറവാവുമോ? കുറവ് എങ്ങിന്യാണ് അളന്നത്?

അല്ലെങ്കില്‍ ടാബുകള്‍ വെക്കാമല്ലോ. 1-4 പേര്‍ ഷേര്‍ ചെയ്തത്, 5-10 വരെ ഷേര്‍ ചെയ്തത്. ഇങ്ങിനെ ടാബുകള്‍ വെക്കുന്നുവെങ്കില്‍
അഞ്ചില്‍ കൂടുതല്‍ പേരു ഷേര്‍ ചെയ്തത് എനിക്ക് എളുപ്പത്തില്‍ കാണുവാ‍ന്‍ സാധിക്കും.

പുഴ.കോം said...

ഇഞ്ചി പറയുന്നതില്‍ കാര്യമുണ്ട്. സ്വയം ഷെയറു ചെയ്യുന്നവരെ ഒഴിവാക്കാന്‍ നോക്കാം. അതുപോലെ ഒരു നിശ്ചിത എണ്ണം ആള്‍ക്കാരെ ഷെയര്‍ ചെയ്യുന്നവരായി കൊടുക്കുകയും ചെയ്യാം.

തല്‍ക്കാലം കുറച്ചു ഫീഡുകളേ അഗ്രിഗേറ്ററില്‍ ഉപയോഗിക്കുന്നുള്ളൂ. wiki-യില്‍ കണ്ടവ. കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം; ഒരു submission form ഉള്പ്പെടുത്താനും.

ടാബ് അടുത്ത റിലീസില്‍ കൊണ്ടുവരുന്നുണ്ട്. പക്ഷേ, അതു പ്രധാനമായും അഗ്രിഗേറ്ററില്‍ നിന്ന് ഏറ്റവും കൂടുതല് വായിക്കപ്പെടുന്ന കൃതികളെ ലിസ്റ്റ് ചെയ്യാന്‍ ആയിരിക്കും; Latest/Most shared/Most read എന്നിങ്ങനെ.