Monday, September 14, 2009

പുഴ കഥാ മത്സരം 2009: ഓണ്‍ലൈന്‍ വോട്ടിംഗ് തുടങ്ങി

Click here to view the shortlisted stories and reader comments.

പുഴ.കോം കഥാ മത്സരത്തിനുള്ള പ്രതികരണം വളരെ മികച്ചതായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി 250-ല്‍ അധികം കഥകള്‍ തപാലിലും ഇ-മെയിലിലുമായി അയച്ചുകിട്ടി.

കഴിഞ്ഞകൊല്ലം ഓണ്‍ലൈന്‍ വോട്ടിംഗില്‍ പങ്കെടുത്ത വായനക്കാരുടെ നിര്‍ദ്ദേശപ്രകാരം ഇത്തവണ 25 മികച്ച കഥകള്‍ തിരഞ്ഞെടുത്ത് വോട്ടിംഗിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇന്ന്. തിരഞ്ഞെടുക്കപ്പെട്ട കഥകളുടെ സൃഷ്ടാക്കള്‍ക്ക് അഭിനന്ദനങ്ങള്‍! ഈ കഥകള്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പലരുടെയും ഒരു കൃതി പുസ്തകരൂപത്തില്‍ വരുന്നത് ആദ്യമായിട്ടായിരിക്കും. ഈ പുസ്തകം പുഴ.കോമിന്റെയും നാഷണല്‍ ബുക്ക് സ്റ്റാളിന്റെയും വിതരണശ്രംഖല വഴി കേരളത്തില്‍ മുഴുവനും മറുനാട്ടിലും ലഭ്യമാക്കുന്നതു വഴി, പുതിയ എഴുത്തുകാര്‍ക്ക് ഓണ്‍‌ലൈന്‍-ഓഫ്‌ലൈന്‍ വായനക്കാരില്‍ തങ്ങളുടെ കഥകള്‍ എത്തിക്കുവാനുള്ള വളരെ മികച്ച സൌകര്യമാണ് ഈ മത്സരത്തിലൂടെ പുഴ.കോം ഒരുക്കുന്നത്.

ഓണ്‍ലൈന്‍ വോട്ടിംഗില്‍ ഏറ്റവും മുന്നില്‍ എത്തുന്ന 10 കഥകളില്‍ നിന്ന് ഏറ്റവും മികച്ച കഥ തിരഞ്ഞെടുക്കും. ഇത്തവണ ഒന്നാം സമ്മാനം മാത്രമേയുള്ളൂ. മത്സരവുമായ ബന്ധപ്പെട്ട പ്രധാന തീയതികള്‍ക്ക് ഈ പോസ്റ്റ് കാണുക.

മത്സരത്തിന് കഥകള്‍ അയച്ചുതന്ന എല്ലാവര്‍ക്കും നന്ദി. ഷോര്‍ട്ട്ലിസ്റ്റില്‍ നിങ്ങളുടെ കഥ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ നിരാശപ്പെടേണ്ട കാര്യമില്ല. തുടര്‍ന്നും എഴുതുക. പുഴ മാഗസിനില്‍ പ്രസിദ്ധീകരിക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക് എപ്പോഴും സൃഷ്ടികള്‍ സമര്‍പ്പിക്കാവുന്നതാണ്; അതില്‍ പ്രസിദ്ധീകരിക്കുക വഴി പുഴ.കോമിന്റെ ആയിരക്കണക്കിന് ഉപയോക്താക്കള്‍ നിങ്ങളുടെ കൃതി വായിക്കാന്‍ ഇടയാകും.

പുഴ.കോമിന്റെ “സ്വന്തം കൃതികള്‍” വിഭാഗത്തിലാണ് തിരഞ്ഞെടുത്ത കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ ലിങ്ക് ഉപയോഗിച്ച് കഥകളുടെ ലിസ്റ്റില്‍ എത്താം. ഓരോ കഥയുടെ അവസാനം തൊരപ്പനിലേക്കുള്ള ലിങ്ക് ഉണ്ട്; അതുപയോഗിച്ച് ഇഷ്ടപ്പെട്ട കഥകള്‍ക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാള്‍ക്ക് ഒന്നിലധികം കഥകള്‍ക്ക് വോട്ടു ചെയ്യാം.

വഴി വിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വോട്ടുകള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക; അത്തരം ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട കഥകള്‍ക്ക് അടുത്ത റൌണ്ടിലേക്ക് അയോഗ്യത കല്പിക്കുന്നതാണ്.

ഈ ഗാജിറ്റ് ഉപയോഗിച്ച് ഏറ്റവും മുന്നിലുള്ള 10 കഥകള്‍ നിങ്ങളുടെ സൈറ്റിലോ/ബ്ലോഗിലോ തത്സമയം കാണാവുന്നതാണ്.

Top 10 stories



ഇതാണ് ഗാജിറ്റ് സ്ഥാപിക്കാനുള്ള കോഡ്:
<script type="text/javascript" src="http://www.puzha.com/puzha/thorappan/storycomp-lead.js.php"></script>

6 comments:

പുഴ.കോം said...

പുഴ കഥാ മത്സരം 2009: ഓണ്‍ലൈന്‍ വോട്ടിംഗ് തുടങ്ങി

Muyyam Rajan said...

Congratulations to all the selectors

puzha editor said...

The online voting has been closed, and the following stories entered the final round:

1. ശൂന്യതയുടെ പടവുകള്‍ (476)
2. ഉമ്പ്രി (339)
3. കാകതാലീയം (257)
4. ദ്വീപുരാജ്യത്തുനിന്നുള്ള വാര്‍ത്തകള്‍ (228)
5. പ്രവാസി (150)
6. പുലിപ്പേടി (137)
7. പന്നിക്കൂടുകള്‍ (114)
8. ക്ലോക്ക്‌ (103)
9. പിറക്കാനിരിക്കുന്ന ഗോള്‍! (66)
10. നീലക്കുറിഞ്ഞിയുടെ കാവല്‍ക്കാരി (59)

puzha.com editor said...

Result of the story competition is announced here

puzha editor said...

News on prize distribution can be read here.

puzha editor said...

The details of the collection of 25 best stories from this competition published by SPSS and distributed by NBS is available here.